/indian-express-malayalam/media/media_files/uploads/2019/08/kashmir.jpg)
പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് ചുവട്ടിലിരുന്ന് പ്രതിഷേധിക്കുന്ന കശ്മീരിൽ നിന്നുള്ളഅംഗങ്ങൾ
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനുള്ള സർക്കാരിന്റെ നീക്കം കശ്മീരിലെ ജനങ്ങളെ രാജ്യത്തു നിന്നും കൂടുതൽ അകറ്റുമെന്ന് പിഡിപി എംപി നസീർ അഹമ്മദ് ലവേ. ഇന്ത്യൻ എക്‌സ്‌പ‌്രസ് പ്രതിനിധി ലിസ് മാത്യുവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
സംസ്ഥാനത്ത് ഉടനടി എന്തായിരിക്കും ഉണ്ടാകുക?
ആളുകൾ ശരിക്കും ദേഷ്യത്തിലാണ്, സ്വാഭാവികമായും. അവർ (കേന്ദ്ര സർക്കാർ) ഇത് ആരോടും ചർച്ച ചെയ്തിട്ടില്ല. അവർ സ്വന്തം ഇഷ്ടപ്രകാരം അത് ചെയ്തു. ഞങ്ങളും അസ്വസ്ഥരാണ്. എന്നാൽ ഇത് വർഷങ്ങളായി ജനങ്ങളുടെ ആവശ്യമാണെന്ന് ബിജെപി പറയുന്നു. അതിനാൽ, ആളുകൾ സന്തുഷ്ടരാണെന്ന് അവർ പറയുന്നു. കശ്മീരിലെ ഏത് ഭാഗത്തെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്? ആളുകൾക്ക് ദേഷ്യം വരുന്നു. എന്നാൽ അത് പ്രകടിപ്പിക്കാൻ ആരെയും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. എല്ലാവരേയും വീടുകൾക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്നു. ഈ ബിജെപി സർക്കാർ അധികാരമുള്ളതിനാൽ മൂർച്ചയുള്ള മൂർച്ചയുള്ള വാൾ ഉപയോഗിക്കുന്നു. ആളുകൾക്ക് എന്ത് ചെയ്യാൻ കഴിയും? ഇന്ന് അത് കശ്മീർ ആണ്, നാളെ അത് മറ്റേതെങ്കിലും സംസ്ഥാനമാകാം. അവർക്ക് തോന്നുന്നിടത്തെല്ലാം അവർ ഇത്തരത്തിലുള്ള അധികാരപ്രയോഗങ്ങൾ നടത്തുമെന്ന് എനിക്ക് തോന്നുന്നു.
ഇന്ത്യയോട് വിശ്വസ്തത പുലർത്തുന്നവർ സന്തുഷ്ടരായിരിക്കുമെന്ന വാദത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?
നോക്കൂ, ഞങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണ്. ഞങ്ങൾ ഇന്ത്യക്കാരാണ്. ഞങ്ങളുടെ ശബ്ദങ്ങളും കേൾക്കണം. പഞ്ചാബിലെന്നപോലെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലേ? അവർ അത് ഇതുപോലെ കൈകാര്യം ചെയ്തിട്ടുണ്ടോ? വടക്കുകിഴക്കൻ മേഖലയിൽ ധാരാളം സംസ്ഥാനങ്ങളുണ്ടായിരുന്നു. അവിടെയും അത് സംഭവിച്ചില്ല. ജമ്മു കശ്മീരിന് മാത്രം എന്തുകൊണ്ട് ഇങ്ങനെ എന്നെനിക്ക് അറിയില്ല. ഇത് കശ്മീരിലെ ജനങ്ങളോടുള്ള വിശ്വാസ ലംഘനമാണ്.
ഇതിനെ ചോദ്യം ചെയ്യാൻ നിങ്ങൾ തയ്യാറെടുക്കുന്നുണ്ടോ?
അതെ, തീർച്ചയായും. രാഷ്ട്രീയമായും ഞങ്ങൾക്ക് ലഭ്യമായ മറ്റ് വഴികളിലൂടെയും ഞങ്ങൾ അതിനെ വെല്ലുവിളിക്കും. ഞങ്ങൾ കശ്മീരിലേക്ക് പോയി ജനങ്ങളെ സംഘടിപ്പിച്ച് ഇതിനെതിരെ പ്രതിഷേധിക്കണമെന്ന് ഞാൻ കരുതുന്നു. കശ്മീരിലെ എല്ലാ രാഷ്ട്രീയ നേതാക്കളും ഒത്തുചേർന്ന് ചർച്ച ചെയ്യണം. നമ്മൾ ഒരുമിച്ച് കോടതിയിൽ പോകണം. നാം കശ്മീരിനെ പ്രതിരോധിക്കണം, അല്ലാത്തപക്ഷം കശ്മീരിലെ സ്ഥിതി കൂടുതൽ മോശമാകും….
നിങ്ങൾ ഭരണഘടന വലിച്ചുകീറി!
നമ്മൾ കീറിയെറിഞ്ഞത് ഒരു പുസ്തകം മാത്രമാണ്, എന്നാൽ ബിജെപി സർക്കാർ കീറിമുറിച്ചത് ഭരണഘടനയാണ്. സഭയുടെയും പാർലമെന്റിന്റെയും നടപ്പ് രീതികളെ കുറിച്ച് ബോധമുള്ള എംപിമാരെപ്പോലുള്ളവർ ഈ സർക്കാർ എന്താണ് ചെയ്യുന്നതെന്ന് കണ്ട് പ്രകോപിതരായിട്ടുണ്ടെങ്കിൽ, കശ്മീരിലെ സാധാരണക്കാരുടെ പ്രതികരണം എന്തായിരിക്കുമെന്ന് നിങ്ങൾക്ക് നിങ്ങൾക്ക് സങ്കൽപ്പിക്കാവുന്നതേയുള്ളൂ.
ഇനി ക്രമസമാധാന നിയന്ത്രണം കേന്ദ്രം നേരിട്ടാകും, ഇത് കശ്മീരിലെ ജനങ്ങളെ എങ്ങനെ ബാധിക്കും?
അത് നിയമപ്രകാരം സംഭവിക്കും. ദേശത്തിന്റെ നിയമം നിലനിൽക്കണം. പക്ഷെ അവിടുത്തെ ജനതയുടെ സർക്കാർ അവിടെ ഇല്ലാതിരിക്കുമ്പോൾ ബുദ്ധിമുട്ടുകൾ വർദ്ധിക്കും.
അതിർത്തി നിർണയവും ഉടൻ സംഭവിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഉടനടി ഉണ്ടാകില്ല. പക്ഷേ, അവർക്ക് എന്തും ചെയ്യാൻ കഴിവുണ്ടെന്ന് ഞാൻ പറയണം… ജമ്മു കശ്മീരിലെ ജനങ്ങൾ കൂടുതൽ അന്യരാകും…
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.