ന്യൂഡൽഹി: കോൺഗ്രസ് ദേശീയ ട്രഷററായി പവൻ കുമാർ ബൻസാലിനെ നിയമിച്ചു. ട്രഷററായിരുന്ന അഹമ്മദ് പട്ടേൽ അന്തരിച്ചതോടെ ഒഴിവ് വന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. പ്രസിഡന്റ് സോണിയ ഗാന്ധി പവൻ കുമാർ ബൻസാലിനെ ട്രഷററായി നിയമിച്ചതായി കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി.

മുന്‍കേന്ദ്രമന്ത്രിയായിരുന്ന ബന്‍സാലിന് അധിക ചുമതലയായാണ് ഇടക്കാല ട്രഷറര്‍ പദവിയും നല്‍കിയത്. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു ബന്‍സാല്‍.

കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യനില വഷളായാണ് അഹമ്മദ് പട്ടേൽ അനതരിച്ചത്. രാജ്യസഭാംഗമായിരുന്ന പട്ടേൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു. 2004, 2009 വര്‍ഷങ്ങളില്‍ യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആളായിരുന്നു. യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018ലാണ് പാ‍ർട്ടിയുടെ ട്രഷറ‍റായി ചുമതലയേറ്റത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook