ചെന്നൈ: ഭരണഘടനാ സംവിധാനങ്ങളെ തകര്‍ക്കാനുള്ള ശ്രമം നടത്തരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വന്ദേമാതരവും ജയ് ഹിന്ദും മുഴക്കുന്നതല്ല ദേശസ്‌നേഹമെന്നും ദേശസ്‌നേഹമെന്നാല്‍ പരസ്പരം നല്‍കുന്ന പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ മാനേജ്മെന്റ് ബിരുദധാരികളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
Read More: ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ബാക്കിയാക്കിയ രോഗമാണ് ഇംഗ്ലീഷ്: വെങ്കയ്യ നായിഡു
‘ജുഡീഷ്വറിയോ സിഎജിയോ സര്‍വകലാശാലയോ തിരഞ്ഞെടുപ്പ് കമ്മീഷനോ പാര്‍ലമെന്റോ എന്തുമാകട്ടെ, അവയെ തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകരുത്,’ വെങ്കയ്യ നായിഡു പറഞ്ഞു. പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പരിഹകരിക്കാന്‍ ആന്തരികമായൊരു സംവിധാനം ഉണ്ടായിരിക്കണമെന്നും, ശരിയായ വേദികളില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും, അല്ലാതെ പുറത്ത് നിന്ന് സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read More: കുരങ്ങന്മാരെ കൊണ്ട് വല്ലാത്ത ശല്യം, എന്ത് ചെയ്യും?: രാജ്യസഭയിൽ വെങ്കയ്യ നായിഡു
ഇപ്പോഴും ദേശസ്‌നേഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വന്ദേമാതരമെന്നും ജയ് ഹിന്ദെന്നും ഭാരത് മാതാ എന്നൊക്കെ വിളിക്കുന്നത് കൊണ്ട് ഒരിക്കലും ദേശസ്‌നേഹമാകില്ല. കശ്മീരില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കന്യാകുമാരിയില്‍ സംഭവിച്ചാലും പ്രതികരിക്കണം. കേരളത്തില്‍ എന്തെങ്കിലും നടന്നാലും പ്രതികരിക്കണം. അതിനെയാണ് ദേശസ്‌നേഹമെന്ന് പറയുന്നത്. ദേശീയത എന്നാല്‍ എല്ലാ ഇന്ത്യക്കാരെയും പിന്തുണയ്ക്കുന്നതാണെന്നും വെങ്കിയ്യ നായിഡു ഓര്‍മിപ്പിച്ചു. ഭരണഘടന സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ബീഫ് ഫെസ്റ്റിവലും കിസ് ഓഫ് ലവും അടക്കമുള്ള പ്രതിഷേധങ്ങള്‍ സര്‍വകലാശാലകളിലും ക്യാമ്പസുകളിലും നടത്തുന്നതിനെ ഉപരാഷ്ട്രപതി വെങ്കയ്യ വിമര്‍ശിച്ചിരുന്നു. ജാതി, മതം, സംസ്‌കാരം, ഭക്ഷണരീതി തുടങ്ങിയവയുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളിലെ ഉത്കണ്ഠയും ഉപരാഷ്ട്രപതി പ്രകടിപ്പിച്ചിരുന്നു.
Read More: “പുരാതന ഇന്ത്യയില്‍ ദുര്‍ഗ പ്രതിരോധമന്ത്രി, ലക്ഷ്മി ധനകാര്യമന്ത്രി” ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ഭക്ഷണരീതികള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക ഭക്ഷണം ഇഷ്ടമുള്ളവരും അത് ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരും അതിനായി സ്വകാര്യമായി പാര്‍ട്ടികള്‍ സംഘടിപ്പിക്കണം. ക്യാമ്പസുകളില്‍ അത് ഒരു പൊതു വിഷയമായി ഉയര്‍ത്തരുതെന്നും ബീഫ് ഫെസ്റ്റുവകളെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.
അത് പോലെ തന്നെ ഉമ്മ വെയ്ക്കണമെന്നുള്ളവര്‍ക്ക് അത് അവരുടെ മുറികളിലാകാം. എന്തിനാണ് അത് പൊതുവില്‍ ചെയ്യുന്നത്, അത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
മുമ്പും ഇത്തരത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. മതത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അര്‍ഥമില്ല. എല്ലാവരും ജയിക്കട്ടേ എന്ന ചിന്തയാണ് യഥാര്‍ഥരാജ്യസ്‌നേഹമെന്നും ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. ഭയവും അഴിമതിയും വിഭാഗീയതയും ജാതിവേര്‍തിരിവും ഇല്ലാത്ത ഇന്ത്യ കെട്ടിപ്പടുക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അന്ന് വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തിരുന്നു.