പട്‌ന: മൂന്ന് വയസുള്ള പെണ്‍കുട്ടിയെ കരാട്ടെ അധ്യാപകന്‍ ബലാത്സംഗം ചെയ്തു. പട്‌നയിലെ ദിഖ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ തന്റെ സൈക്കിളിലിരുത്തി ബന്ധുവിന്റെ വീട്ടില്‍ എത്തിക്കുന്നതിനു പകരം ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞുവെന്ന് ദിഖ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു. ബന്ധുവിന്റെ വീട്ടില്‍ പെണ്‍കുട്ടി എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ വീട്ടുകാര്‍ പെണ്‍കുട്ടിക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. അര്‍ദ്ധ ബോധാവസ്ഥയില്‍ പെണ്‍കുട്ടി വയലില്‍ കിടക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരിക്കുന്നു. തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ