scorecardresearch
Latest News

പത്താൻകോട്ട് സൈനിക യൂണിഫോം അടങ്ങിയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി; അതീവ ജാഗ്രതാ നിർദ്ദേശം

ചാക്കില്‍ ഒളിപ്പിച്ച നിലയിലാണ് ബാഗ് കണ്ടെത്തിയത്. ജമ്മു എന്ന് എഴുതിയ മൂന്ന് സൈനിക യൂണിഫോമുകള്‍ ബാഗിനുള്ളില്‍ നിന്ന് കണ്ടെത്തി

പത്താൻകോട്ട് സൈനിക യൂണിഫോം അടങ്ങിയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി; അതീവ ജാഗ്രതാ നിർദ്ദേശം

പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തി. സംഭവത്തെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി.

ചാക്കില്‍ ഒളിപ്പിച്ച നിലയിലാണ് ബാഗ് കണ്ടെത്തിയത്. ജമ്മു എന്ന് എഴുതിയ മൂന്ന് സൈനിക യൂണിഫോമുകള്‍ ബാഗിനുള്ളില്‍ നിന്ന് കണ്ടെത്തി. സൈന്യവും എസ്ഡബ്യുഎടി കമാൻഡോകളും സംയുക്തമായാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമതാവളത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊലപ്പെടുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pathankot on high alert after bag containing army fatigues found