ന്യൂഡൽഹി: ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ പഠാൻകോട്ടിൽ സംശയകരമായ നിലയിൽ രണ്ട് ബാഗുകൾ കണ്ടെത്തി. പഠാൻകോട്ടിലെ മാമുൻ എന്ന സ്ഥലത്ത് സൈനിക ക്യാംപിന് സമീപത്തായാണ് രണ്ട് ബാഗുകൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് പഠാൻകോട്ടിലാകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

വാർത്ത ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട് പ്രകാരം ഈ ബാഗുകളിൽ നിന്ന് രണ്ട് മൊബൈൽ ടവർ ബാറ്ററികളാണ് കണ്ടെത്തിയത്. സംശയകരമായി യാതൊന്നുമില്ലെന്നാണ് റിപ്പോർട്ട്.  ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Pathankot, Mamun Army base, Bags, Terror, Threat, Police Alert, Army on alert

അതേസമയം, കാർ മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തിരഞ്ഞ് പഞ്ചാബ് പൊലീസ് പഠാൻകോട്ടിൽ അന്വേഷണം തുടരുകയാണ്. ഇവർക്ക് ഈ ബാഗുകളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. കാർ വീണ്ടെടുത്തെന്നും അതിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ് പിന്നീട് പറഞ്ഞു.

2015 ലെ ഗുർദാസ് പൂർ ആക്രമണത്തിന് സമാനമായ നിലയിൽ പട്ടാള വേഷമോ പൊലീസ് വേഷമോ ഈ മൂന്ന് പേരും ധരിച്ചിരുന്നില്ലെന്ന് പഠാൻകോട്ട് എസ്എസ്‌പി വിവേക് ശീൽ സോണി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ