ക്ഷീരോത്പാദന മേഖലയിലേക്ക് പതഞ്ജലിയും; പ്രതീക്ഷിക്കുന്നത് 1000 കോടിയുടെ വിൽപന

മറ്റു കമ്പനികളെക്കാള്‍ രണ്ടു രൂപ കുറച്ചായിരിക്കും തങ്ങള്‍ പാല്‍ വില്‍ക്കുകയെന്നും ബാബാ രാംദേവ് പ്രഖ്യാപിച്ചു.

ന്യൂഡൽഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് ക്ഷീരോത്പാദന മേഖലയിലേക്ക്. പാലും പാലുത്പന്നങ്ങളായ തൈര്, വെണ്ണ മുതലായവയുമാണ് പ്രധാനമായും വിൽപനയ്ക്ക് ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപയുടെ വിൽപന പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

ഇതിനു പുറമേ ശീതീകരിച്ച പച്ചക്കറികള്‍, ചോളം, പട്ടാണിപ്പര്‍, പൊട്ടറ്റോ ഫിംഗേഴ്‌സ് എന്നിവയുടെ വിൽപനയിലേക്കും പതഞ്ജലി ചുവടുമാറ്റം നടത്തിക്കഴിഞ്ഞു. ‘അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപയുടെ വിൽപനയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 500 കോടി രൂപയുടെ കച്ചവടം ഉണ്ടാകും,’ ഒരു സമ്മേളനത്തില്‍ സംസാരിക്കവേ ബാബാ രാംദേവ് പറഞ്ഞു.

ഹരിദ്വാര്‍ ആസ്ഥാനമാക്കി ആരംഭിച്ച കമ്പനി ഇതിനോടകം 56,000 ചില്ലറ വിൽപനക്കാരുടെ ശൃംഖല നിര്‍മ്മിച്ചു കഴിഞ്ഞു. ദിവസേന 10 ലക്ഷം ലിറ്ററിന്റെ വിൽപനയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ബാബാ രാംദേവ് പറഞ്ഞു.

തങ്ങളുടെ ശൃംഖല വഴി ക്ഷീരകര്‍ഷകരില്‍ നിന്നും കമ്പനി നേരിട്ട് പാൽ ശേഖരിക്കുമെന്നും ഇതുവഴി ഇന്ത്യയിലെ ക്ഷീരമേഖലയെ വികസിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പറഞ്ഞ രാംദേവ്, മറ്റു കമ്പനികളെക്കാള്‍ രണ്ടു രൂപ കുറച്ചായിരിക്കും തങ്ങള്‍ പാല്‍ വില്‍ക്കുകയെന്നും പ്രഖ്യാപിച്ചു.

‘ദിവ്യ ജല്‍’ എന്ന പേരില്‍ പതഞ്ജലി കുടിവെള്ള വിൽപനയിലേക്കും ചുവടുവച്ചിരുന്നു. വ്യത്യസ്ത സൈസിലുള്ള പാക്കുകളില്‍ ഔഷധഗുണമുള്ള വെള്ളം വിൽക്കാനാണ് കമ്പനിയുടെ പദ്ധതി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Patanjali enters dairy business eyes sales worth rs 1000 crore next fiscal

Next Story
‘ഞാന്‍ വന്നു, ഞാന്‍ കണ്ടു, ഞാന്‍ രാജ്യം വിട്ടു’; സീസറിനെ കൂട്ടുപിടിച്ച് കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com