ന്യൂഡല്‍ഹി: ഭാര്യയെ ഉപേക്ഷിച്ച പ്രവാസികളുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരം കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി മനേക ഗാന്ധിയാണ് അറിയിച്ചത്.

വിവാഹം കഴിഞ്ഞ ശേഷം ഭാര്യയെ ഉപേക്ഷിച്ചു പോകുന്ന പ്രവാസികളായ ഭര്‍ത്താക്കന്‍മാരെ കുറിച്ച് അന്വേഷിക്കാന്‍ ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ 45 പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയെന്നും മനേക ഗാന്ധി പറഞ്ഞു.

കേന്ദ്ര വനിതാ ശിശി വികസന മന്ത്രാലയത്തിന്റെ സെക്രട്ടറി രാകേഷ് ശ്രീവാസ്തവയാണ് ഏജന്‍സിയുടെ തലവന്‍.

പ്രവാസികളായ ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നീതി നേടിക്കൊടുക്കുന്നതിനായി രാജ്യസഭയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ പാസാക്കിയിട്ടില്ലെന്നും മനേക ഗാന്ധി പറഞ്ഞു.

വിദേശകാര്യ മന്ത്രാലയം, വനിതാ ശിശു ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം എന്നിവ സംയുക്തമായാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook