ന്യൂഡല്‍ഹി: 50 കോടി രൂപയ്ക്ക് മുകളിലുളള വായ്പ എടുക്കുന്നതിന് പാസ്പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കി. രാജ്യത്ത് കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പുകള്‍ പുറത്തായതോടെയാണ് ധനമന്ത്രാലയം പുതിയ നിബന്ധന വെക്കുന്നത്. തട്ടിപ്പു നടത്തി രാജ്യം വിടുന്നതിന് മുമ്പ് ബാങ്കിന് ബന്ധപ്പെട്ട അധികാരികളെ പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കി വിവരം അറിയിക്കാനാവും.

ധനകാര്യ മന്ത്രാലയ സെക്രട്ടറി രാജീവ് കുമാറാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഉത്തരവാദിത്തപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ക്കും തട്ടിപ്പ് തടയാനുമായി 50 കോടിക്ക് മുകളിലുളള വായ്പകള്‍ക്ക് പാസ്പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുക്കുന്നവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ 45 ദിവസത്തിനകം ഹാജരാക്കണം.

പാസ്പോര്‍ട്ട് വിരങ്ങള്‍ ഇല്ലാത്തത് കൊണ്ട് തന്നെ ബാങ്കിംഗ് തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ വിദേശയാത്ര തടയാന്‍ ബാങ്കുകള്‍ക്ക് കഴിയാറില്ല. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ ശേ​ഷം രാ​ജ്യം വി​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​ത്. നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി, വി​ജ​യ് മ​ല്യ, ജ​തി​ന്‍ മെ​ഹ്ത എ​ന്നി​വ​ർ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പ് ന​ട​ത്തി ശേ​ഷം രാ​ജ്യം വി​ട്ടി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ