/indian-express-malayalam/media/media_files/uploads/2018/03/passport-passport-pti.jpg)
ന്യൂഡല്‍ഹി: 50 കോടി രൂപയ്ക്ക് മുകളിലുളള വായ്പ എടുക്കുന്നതിന് പാസ്പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കി. രാജ്യത്ത് കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പുകള്‍ പുറത്തായതോടെയാണ് ധനമന്ത്രാലയം പുതിയ നിബന്ധന വെക്കുന്നത്. തട്ടിപ്പു നടത്തി രാജ്യം വിടുന്നതിന് മുമ്പ് ബാങ്കിന് ബന്ധപ്പെട്ട അധികാരികളെ പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്കി വിവരം അറിയിക്കാനാവും.
ധനകാര്യ മന്ത്രാലയ സെക്രട്ടറി രാജീവ് കുമാറാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഉത്തരവാദിത്തപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ക്കും തട്ടിപ്പ് തടയാനുമായി 50 കോടിക്ക് മുകളിലുളള വായ്പകള്‍ക്ക് പാസ്പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുക്കുന്നവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ 45 ദിവസത്തിനകം ഹാജരാക്കണം.
പാസ്പോര്‍ട്ട് വിരങ്ങള്‍ ഇല്ലാത്തത് കൊണ്ട് തന്നെ ബാങ്കിംഗ് തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ വിദേശയാത്ര തടയാന്‍ ബാങ്കുകള്‍ക്ക് കഴിയാറില്ല. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിടുന്നവരുടെ എണ്ണം വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നടപടിക്രമങ്ങൾ ശക്തമാക്കിയത്. നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ, ജതിന് മെഹ്ത എന്നിവർ കോടിക്കണക്കിന് രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ശേഷം രാജ്യം വിട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.