/indian-express-malayalam/media/media_files/uploads/2022/10/indigo.jpg)
ന്യൂഡൽഹി: എൻജിനിൽ തീപ്പൊരി കണ്ടതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ 9.30 നാണ് സംഭവം. ഡൽഹിയിൽനിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇൻഡിഗോയുടെ 6E2131 എന്ന വിമാനമാണ് ടേക്ക്ഓഫിനുശേഷം തിരിച്ചിറക്കിയതെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചു. 177 യാത്രക്കാരും 7 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്നും മറ്റൊരു വിമാനത്തിൽ കയറ്റി വിട്ടുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചു. ഇൻഡിഗോ വിമാനത്തിന് പിന്നിലായിട്ടുണ്ടായിരുന്ന സ്‌പൈസ്ജെറ്റ് വിമാനത്തിലെ പൈലറ്റാണ് എൻജിനിൽ തീപ്പൊരി ഉയരുന്നത് എയർ ട്രാഫിക് കൺട്രോളറെ അറിയിച്ചതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Delhi-Bangalore IndiGo flight grounded after sparks during take-off run, filmed by passenger: pic.twitter.com/bZL8qjrjga
— Shiv Aroor (@ShivAroor) October 28, 2022
അതേസമയം, വിമാനം പറന്നുയരുമ്പോൾ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണ് ഇതെന്നാണ് ഇൻഡിഗോ വക്താവ് അറിയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.