ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ യുവാവ് വനിതാ യാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചു. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് വിശദീകരണം​ തേടി. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 102 വിമാനത്തില്‍ ഓഗസ്റ്റ് 30നാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് ഇന്ദ്രാണി ഘോഷ് എന്ന പെണ്‍കുട്ടിയാണ് ട്വീറ്റ് ചെയ്തത്.

തന്റെ അമ്മയുടെ സീറ്റില്‍ ഒരാള്‍ മൂത്രമൊഴിച്ചെന്നും സംഭവത്തില്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ദ്രാണി ട്വീറ്റ് ചെയ്തത്. ഇന്ദ്രാണി സംഭവം വ്യോമയാന മന്ത്രി സുരേഷ് പ്രഭു, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തി.

അയാള്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം തന്റെ അമ്മയുടെ ഇരിപ്പിടം മാറ്റുകയാണ് ജീവനക്കാര്‍ ചെയ്തതെന്നും ഇന്ദ്രാണി ആരോപിച്ചു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അയാള്‍ യാതൊന്നും സംഭവിക്കാത്തത് പോലെ നടന്ന് പോവുന്നത് കണ്ടതായും ഇന്ദ്രാണി വ്യക്തമാക്കി. സംഭവം ശ്രദ്ധയില്‍ പെട്ട വ്യോമയാസ സഹമന്ത്രി ജയന്ത് സിന്‍ഹ എയര്‍ ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ