വെല്ലിങ്ടൺ: റൺവേയിൽനിന്നും വിമാനം തെന്നിമാറിയ വാർത്തകൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. എന്നാലിതാ മൈക്രോനേഷ്യയിലെ ദ്വീപിൽ വിമാനം ഇറങ്ങിയത് കായലിലാണ്. ദ്വീപിലെ വെനോ വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് ചുക് കായലിൽ ഇറങ്ങിയത്.

പാപുവ ന്യൂ ഗിനിയയുടെ ആഭ്യന്തര വിമാനമായഎയർ നിയുഗിനിയാണ് കായലിൽ ഇറങ്ങിയതെന്ന് വിമാനത്താവള വക്താവ് ജിമ്മി എമിലിയോയെ ഉദ്ധരിച്ച് പെസിഫിക് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലെ 36 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും ഗുരുതര പരുക്കുകളില്ലെന്നും എമിലിയോ പറഞ്ഞു.

പരുക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ലെന്നും എമിലിയോ പറഞ്ഞു. വിമാനത്തിൽനിന്നും യാത്രക്കാരെയും ജീവനക്കാരെയും പ്രദേശവാസികൾ ബോട്ടിലെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook