ബെയ്ജിങ്: ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൈനീസ് യാത്രക്കാരന്‍ വായുവില്‍ വച്ച് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു. ചൂട് കാരണമാണ് താന്‍ വാതില്‍ തുറന്നതെന്ന് ഇയാള്‍ വിമാന ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ വാതില്‍ തുറന്നയുടനെ വിമാനത്തിനകത്തേക്ക് കാറ്റടിച്ച് കയറി വിമാനത്തിന് നിസാരമായ കേടുപാടുകള്‍ പറ്റി. ഏപ്രില്‍ 27ന് മിയാന്‍യാങ് വിമാനത്താവളത്തിലാണ് സംഭവം നടന്നത്.

25കാരനായ ചെന്‍ എന്നയാളാണ് എമര്‍ജന്‍സി വാതില്‍ തുറന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അത് അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം തുറക്കേണ്ട വാതിലാണെന്ന് അറിയാതെയാണ് ഇയാള്‍ തുറന്നതെന്നാണ് പൊലീസ് പറയുന്നത്. ചൂട് അനുഭവപ്പെട്ടപ്പോള്‍ അരികിലായുണ്ടായിരുന്ന വാതില്‍ തുറന്നതായി ചെന്‍ പറഞ്ഞു. എന്നാല്‍ വാതില്‍ താഴെ വീണപ്പോള്‍ പരിഭ്രാന്തനായി ജീവനക്കാരെ വിവരം അറിയിച്ചതായും ചെന്‍ വ്യക്തമാക്കി.

ഇയാള്‍ക്ക് 15 ദിവസം തടവും 11,000 ഡോളര്‍ പിഴയും ലഭിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ആദ്യമായല്ല ചൈനീസ് യാത്രക്കാര്‍ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത്. 2014ലും ഒരു ആഭ്യന്തര വിമാനത്തിലെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ കാറ്റ് കിട്ടാനായി തുറന്നിരുന്നു. അന്ന് വിമാനത്തിന് പറ്റിയ കേടുപാടുകള്‍ യാത്രക്കാരനില്‍ നിന്ന് ഈടാക്കി. 2017ലാണ് അന്ധവിശ്വാസമുളള ഒരു സ്ത്രീ വിമാനത്തിന്റെ എൻജിനില്‍ നാണയങ്ങള്‍ എറിഞ്ഞ് എൻജിന്‍ കേടാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ