scorecardresearch

നിലനിൽപ്പിനായി പോരാടുന്ന പാർട്ടികൾ ബിജെപിക്കെതിരെ ഗൂഢാലോചന നടത്തുന്നു: നരേന്ദ്ര മോദി

ജനാധിപത്യം എന്ന ആശയത്തിൽ നിന്നാണ് ബിജെപി പിറന്നത്. അഴിമതിക്കെതിരെ പോരാടാൻ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്

ജനാധിപത്യം എന്ന ആശയത്തിൽ നിന്നാണ് ബിജെപി പിറന്നത്. അഴിമതിക്കെതിരെ പോരാടാൻ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്

author-image
WebDesk
New Update
narendra modi, bjp, ie malayalam

മുംബൈ: നിലനിൽപ്പിനായി പോരാടുന്ന പാർട്ടികൾ നമുക്കെതിരെ ഗൂഢാലോചന നടത്തിക്കൊണ്ടേയിരിക്കുമെന്നും, എന്നാൽ പാവപ്പെട്ടവരും ദരിദ്രരും ദലിതരും ആദിവാസികളും ‘താമരയെ’ സംരക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്കായി ബിജെപി രാവും പകലും പ്രവർത്തിക്കുന്നു, ഞങ്ങളുടെ പാർട്ടി മാ ഭാരതിക്ക് സമർപ്പിക്കുന്നു. ജനാധിപത്യം എന്ന ആശയത്തിൽ നിന്നാണ് ബിജെപി പിറന്നത്. അഴിമതിക്കെതിരെ പോരാടാൻ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ബിജെപിയുടെ 44-ാം സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരുടെ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അഴിമതി, സ്വജനപക്ഷപാതം, ക്രമസമാധാന വെല്ലുവിളികൾ എന്നിവയ്‌ക്കെതിരെ പോരാടാൻ ബിജെപി ദൃഢനിശ്ചയം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക നീതി ഉറപ്പാക്കാനുള്ള നടപടികളിൽ ബിജെപി വിശ്വസിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പാർട്ടിയും പാർട്ടി പ്രവർത്തകരും ഹനുമാന്റെ മൂല്യങ്ങളിൽ നിന്നും നിരന്തരം പ്രചോദനം ഉൾക്കൊള്ളുന്നു. സമുദ്ര സമാനമായ വലിയ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ കൂടുതൽ കരുത്തുറ്റതായി മാറിക്കഴിഞ്ഞു. ഹനുമാൻ ജയന്തി ദിനത്തിൽ, എല്ലാവരുടെയും അനുഗ്രഹത്തിനായി ഞാൻ പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Advertisment

പ്രതിപക്ഷം കുടുംബത്തെക്കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ, പ്രധാനമന്ത്രി അന്നയോജനും ജൻധൻ യോജനയും മറ്റ് പദ്ധതികളിലൂടെയും കോടിക്കണക്കിന് ആളുകൾക്ക് ബിജെപി ആനുകൂല്യങ്ങൾ നൽകുകയാണ് ചെയ്തതെന്നും മോദി പറഞ്ഞു. 'രാജ്യം ആദ്യം' എന്ന മന്ത്രം ഞങ്ങൾ മുദ്രാവാക്യമാക്കി. ‘സബ്കാ സത്, സബ്കാ വികാസ്, സബ്ക വിശ്വാസ്, സബ്ക പ്രയാസ്’ (എല്ലാവരുടെയും പിന്തുണ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം) എന്ന മന്ത്രവുമായാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കാവൽക്കാരുടെ മാത്രം മാറ്റമല്ലെന്നും രാജ്യം വീണ്ടും ഉയരുന്നത് കാണാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ ആഹ്വാനമാണെന്നും മോദി പറഞ്ഞു. ചില ആളുകളുടെ രാജകീയ ചിന്താഗതികൾ ജനങ്ങളെ അവരുടെ അടിമകളായി കണക്കാക്കുന്നു. 2014 ൽ ഇങ്ങനെ അടിച്ചമർത്തപ്പെട്ടവർ ശക്തമായി പ്രതികരിച്ചു. അവരുടെ ചിന്താഗതികളെ നിരാകരിച്ചു. അവർക്ക് വിജയിക്കാൻ കഴിയാതെ വന്നപ്പോൾ, രാജവാഴ്ചയുള്ള ഈ ആളുകൾക്കിടയിൽ വിദ്വേഷം കൂടുതൽ വർധിച്ചുവെന്ന് മോദി പറഞ്ഞു.

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: