/indian-express-malayalam/media/media_files/uploads/2018/10/aadhar.jpg)
ആധാർ
ന്യൂഡല്‍ഹി: ആദായ നികുതിക്കും പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു സുപ്രീംകോടതിയുടെ ഭാഗികമായി സ്റ്റേ.
ആധാറിലെ വിവരങ്ങള്‍ പരസ്യപ്പെട്ടതിനെക്കുറിച്ച് ഉത്കണ്ഠ അറിയിച്ച സുപ്രീംകോടതി. 'ആധാറില്‍ അടങ്ങിയിട്ടുള്ള ബയോമെട്രിക് വിവരങ്ങള്‍ പൗരന്റെ സ്വകാര്യത ഇല്ലാതാക്കുന്നു' എന്ന മറ്റൊരു കേസിലെ വിധി വരുന്നതുവരെ ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിനെ തടഞ്ഞുവച്ചു. ജസ്റ്റിസ് എ.കെ.സിക്രി, ജസ്റ്റിസ് അശോക് ഭൂഷന്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
"കൃത്രിമ പാന്‍ കാര്‍ഡുകള്‍ വളരെയധികമാണ്. രാജ്യത്ത് 99 ശതമാനംപേരും നിലവില്‍ ആധാര്‍ നമ്പര്‍ കൈപറ്റിയിട്ടുണ്ട്. ആധാര്‍ നമ്പര്‍ കൈപറ്റാത്തവര്‍ക്ക് ഇനിയും ആധാര്‍ കാര്‍ഡിനായി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റജിസ്റ്റര്‍ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ മതിയാവും. " പാന്‍ കാര്‍ഡിലെ കൃത്രിമത്വം തടയാനുള്ള ഒരേയൊരു മാര്‍ഗ്ഗം 'ബയോ മെട്രിക്' തിരിച്ചറിയല്‍ സമ്പ്രദായം ആണെന്നായിരുന്നു
കേസില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുല്‍ രോഹ്താഗി മുന്നോട്ടുവച്ച പ്രധാനവാദം.
Read More : ആധാർ - നുണകളും മിഥ്യാധാരണകളും
ഒന്നിലേറെ തവണ ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ വിധി പുറപ്പെടുവിച്ചിട്ടും. ഏപ്രിലില്‍ നടന്ന സിറ്റിങ്ങില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണ് ആധാര്‍ നിർബന്ധിതമാക്കുവാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും സുപ്രീംകോടതി ആരാഞ്ഞിരുന്നു.
മാര്‍ച്ചില്‍ മറ്റൊരു വിധിയില്‍ സര്‍ക്കാരിന്‍റെ യോഗക്ഷേമ പരിപാടികള്‍ക്ക് ആധാര്‍ നിബന്ധമാക്കരുതെന്നു സുപ്രീംകോടതി പറഞ്ഞിരുന്നു. ഓഗസ്റ്റ് 2015ലും ഇതേ ബെഞ്ച് മറ്റൊരു കേസ് പരിഗണിക്കുന്നതിനിടയില്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു. ഒക്ടോബര്‍ 2015ല്‍, ചില സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ അനുവാദം തേടിയിരുന്നു. ആധാറിന്‍റെ ഉപയോഗം 'തികച്ചും സ്വമനസ്സാലെ' ആവണം എന്നായിരുന്നു അന്നും കോടതി ആവര്‍ത്തിച്ചത്.
മെയില്‍ കേസ് പരിഗണിക്കവേ, "ഒരു പൗരനും സ്വന്തം ശരീരത്തില്‍ പൂര്‍ണ അധികാരം ഇല്ല" എന്നായിരുന്നു കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ വാദിച്ചത്. ഒരു ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായ ഒരാളുടെ രക്ത സാമ്പിളും വിരലടയാളവും പരിശോധിക്കാന്‍ അനുവാദം വേണ്ട എന്നതുപോലെ തന്നെ നികുതി വെട്ടിക്കുന്നവരെയും കള്ളപണക്കാരെയും നിയന്ത്രിക്കാന്‍ ആധാര്‍ ഉപയോഗപ്പെടുത്താം എന്നും അറ്റോണി ജനറല്‍ വാദിച്ചിരുന്നു.
ഫിനാന്‍സ് ആക്ട് 2017ന്‍റെ മറയാക്കികൊണ്ട് സാമ്പത്തിക നികുതി നിയമത്തില്‍ മാറ്റം ഏര്‍പ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് എന്നും ആധാര്‍ കാര്‍ഡ് നിര്‍ബന്ധിതമാക്കുന്നു എന്നും ആരോപിച്ചുകൊണ്ട് മുൻ മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വമാണ് കേസിനാസ്പദമായ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചത്.
Read More : പൗരന്റെ സ്വകാര്യത "പൊതുദർശനത്തിന്", ആധാറിന് വക്കാലത്തുമായി കേന്ദ്രസർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.