മമ്മാ പൊലീസ്: കള്ളക്കടത്തുകാരെ രക്ഷപ്പെടാന്‍ സഹായിച്ച തത്ത കസ്റ്റഡിയില്‍!

സ്റ്റേഷനിലെത്തിച്ച ശേഷം തത്തയെ കൊണ്ട് സംസാരിപ്പിക്കാന്‍ പൊലീസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് സാധ്യമായില്ല

Parrot, തത്ത, Parrot Custody, തത്ത പൊലീസ് കസ്റ്റഡിയിൽ

കള്ളക്കടത്തുകാരായ യജമാനന്‍മാരെ രക്ഷപ്പെടാന്‍ സഹായിച്ച തത്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രസീലിലെ വില്ലാ ഇമാ ഡൂള്‍സ് എന്ന സ്ഥലത്താണ് കൗതുകകരമായ സംഭവം നടക്കുന്നത്.

പ്രദേശത്തെ ഒരു വീട്ടില്‍ കള്ളകടത്തുമായി ബന്ധപ്പെട്ട് പരിശോധന നടത്താന്‍ വന്നതാണ് പൊലീസ് സംഘം. പൊലീസ് സംഘം വീടിന് പുറത്ത് എത്തിയതും തത്ത സംസാരിക്കാന്‍ തുടങ്ങി. ‘മമ്മാ പൊലീസ്…മമ്മാ പൊലീസ്’ എന്ന് തത്ത സംസാരിക്കാന്‍ തുടങ്ങിയതോടെ വീടിനകത്തുണ്ടായിരുന്ന കള്ളക്കടത്തുസംഘത്തിലെ രണ്ട് പേര്‍ (ഒരു പുരുഷനും ഒരു സ്ത്രീയും) രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, ഇവരെ പൊലീസ് പിടികൂടി.

Read More: വിഷു ആശംസകള്‍ നേര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ‘സേവ് രാമന്‍’ ക്യാമ്പയിന്‍

യജമാനനെ പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു തത്ത ചെയ്തത്. പൊലീസ് പിടികൂടിയ ഇവരില്‍ നിന്ന് കഞ്ചാവ് അടക്കമുള്ള മയക്കമരുന്ന് പദാര്‍ത്ഥങ്ങളും വലിയ തോതില്‍ പണവും പിടിച്ചെടുത്തു. സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ച തത്തയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്റ്റേഷനിലെത്തിച്ച ശേഷം തത്തയെ കൊണ്ട് സംസാരിപ്പിക്കാന്‍ പൊലീസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് സാധ്യമായില്ല. പൊലീസ് ഉദ്യോഗസ്ഥരോട് ഒരു അക്ഷരം പോലും തത്ത മിണ്ടിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് വാഹനങ്ങള്‍ വീട്ടിലെത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ചവയാണ് ഈ തത്തകളെന്ന് അധികൃതര്‍ വിശ്വസിക്കുന്നു. തത്തയെ മൃഗശാലയിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Parrot taken into custody by police brazil

Next Story
ഗാര്‍ഹിക പീഡനാരോപണം; വാര്‍ത്തകള്‍ തള്ളി ബിപ്ലബ് ദേബിന്റെ ഭാര്യbiplab deb, diplab deb controversial statements, biplab deb controversial remarks, tripura cm, narendra modi, modi summons biplab deb, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com