scorecardresearch
Latest News

നാഗാലാന്‍ഡ് വെടിവയ്പ്: ഖേദം പ്രകടിപ്പിച്ച് അമിത് ഷാ, അന്വേഷണത്തിന് പ്രത്യേക സംഘം

തീവ്രവാദികളെന്ന സംശയത്തിലാണ് സൈന്യം വെടിവയ്പ് നടത്തിയതെന്ന് അമിത് ഷാ ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു

amit Shah, amit shah on nagagaland killings, nagaland killings, parliament live, nagaland killings parliament, nagaland killings loksabha, nagaland killings rajyasabha, nagaland killings amit sha, winter session, PM Narendra Modi, Lok Sabha, Rajya Sabha, Congress, MSP, TMC,parliament winter session, winter session 2021, parliament winter session 2021 live, winter session of parliament live updates, parliament winter session 2021 schedule, bills to be passed in parliament winter session, indian parliament session 2021 live coverage, parliament winter session, Parliament, Winter session, Nagaland civilians killings, Covid-19, congress, TMC, BJP, Pandemic, omicron, high prices, lok sabha, rajya sabha, Shashi Tharoor Resigns from Sansad TV, Parliament Winter Session Updates,Winter Session Of Parliament 2021 Agenda, Winter Session Of Indian Parliament 2021 Dates,Winter Session Of Parliament 2021 Bills List,Indian Parliament Session 2021 Schedule Dates,Winter Session Of Parliament Date,Winter Session Parliament,Winter Session,Parliament Session, latest news, malayalam news, news in malayalam

ന്യൂഡല്‍ഹി: നാഗാലാൻഡിൽ 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. സൂചന അവഗണിച്ച് വാഹനം പോകാൻ ശ്രമിച്ചപ്പോൾ, തീവ്രവാദികളെന്ന സംശയത്തിലാണ് സൈന്യം വെടിവയ്പ് നടത്തിയതെന്ന് അദ്ദേഹം ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തി(എസ് ഐ ടി)നു രൂപം നല്‍കിയതായി അമിത് ഷാ പറഞ്ഞു. എസ് ഐ ടി 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. പിന്നാലെ രാജ്യസഭയിലും അദ്ദേഹം പ്രസ്താവന നടത്തി. പ്രതിക്ഷം ഉയർത്തിയ വലിയ പ്രതിഷേധത്തിനിടയിലായിരുന്നു രാജ്യസഭയിൽ ഷായുടെ പ്രസ്താവന.

”മോണിലെ ഓട്ടിങ്ങില്‍ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് സൈന്യത്തിനു വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സംശയാസ്പദമായ പ്രദേശത്ത് 21 കമാന്‍ഡോകള്‍ ആക്രമണത്തിനു സജ്ജമായി. ഇവിടേക്ക് ഒരു വാഹനം എത്തിയപ്പോള്‍ നിര്‍ത്താന്‍ സൂചന നല്‍കിയെങ്കിലും കടന്നുകളയാന്‍ ശ്രമിച്ചു. വാഹനത്തിൽ തീവ്രവാദികളാണെന്നു സംശയിച്ചാണ് വെടിയുതിര്‍ത്തത്. വാഹനത്തിലുണ്ടായിരുന്ന എട്ടിൽ ആറു പേർ തൽക്ഷണം മരിച്ചു,” അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു.

സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ കരസേനാ യൂണിറ്റ് വളഞ്ഞതായും രണ്ടു വാഹനങ്ങള്‍ക്കു തീയിട്ടതായും ഷാ പറഞ്ഞു. അക്രമത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനും സ്വയം പ്രതിരോധത്തിനായും സുരക്ഷാ സേനയ്ക്ക് വെടിയുതിര്‍ക്കേണ്ടിവന്നു. ഇത് ഏഴ് സാധാരണക്കാരുടെ മരണത്തിനു കാരണമായി. ചിലര്‍ക്ക് പരുക്കേറ്റുവെന്നും ഷാ പറഞ്ഞു.

Also Read: കൊച്ചിയിൽ ഫൊട്ടോഷൂട്ടിന് എത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച അമിത് ഷാ ഇത്തരം ‘നിര്‍ഭാഗ്യകരമായ’ സംഭവങ്ങൾ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ ഏജന്‍സികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു.

നിലവില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെങ്കിലും നിയന്ത്രണവിധേയമാണ്. ഇന്നലെ നാഗാലാന്‍ഡ് ഡിജിപിയും കമ്മിഷണറും സംഭവസ്ഥലം സന്ദര്‍ശിച്ചു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സംസ്ഥാന ക്രൈം പൊലീസ് സ്‌റ്റേഷനു കൈമാറിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

സംഭവത്തിൽ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധമുയർത്തിയതിനു പിന്നാലെയാണ് അമിത് ഷാ പ്രസ്താവന നടത്തിയത്. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ലോക്‌സഭാ നടപടികൾ ബഹിഷ്കരിച്ചു. കോൺഗ്രസ്, ഡിഎംകെ, എസ്‌പി, ബിഎസ്‌പി, എൻസിപി ഉൾപ്പെടെയുള്ള പാർട്ടികളാണ് ബഹിഷ്കരണം നടത്തിയത്.

നേരത്തെ, വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ നടപടികള്‍ തടസപ്പെട്ടതിനെത്തുടർന്ന് രാജ്യസഭ 12 മണിവരെ നിര്‍ത്തിവച്ചിരുന്നു. സഭ വീണ്ടും സമ്മേളിച്ചെങ്കിലും 12 എംപിമാരെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതിനെത്തുടർന്ന് രണ്ടു മണി വരെ നിർത്തിവച്ചു.

Also Read: നായരമ്പലത്ത് പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനും മരിച്ചു; കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്യും

കൊലപാതകങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രി വിശദമായ പ്രസ്താവന നടത്തുമെന്നു പ്രതിപക്ഷം പ്രതീക്ഷിക്കുന്നതായി ഖാര്‍ഗെ പറഞ്ഞിരുന്നു. ”സംഭവത്തെക്കുറിച്ച് ഇരു സഭകളിലും ആഭ്യന്തര മന്ത്രി വിശദമായ പ്രസ്താവന നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടും. ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നു. ഇത് വളരെ വൈകാരികമായ സംഭവമാണിത്. സംഭവിക്കാന്‍ പാടില്ലായിരുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണം” അദ്ദേഹം പറഞ്ഞു.

സംഭവത്തെ സംസ്ഥാന ചരിത്രത്തിലെ ‘കറുത്ത ദിന’മാണെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്, ‘കൃത്യമല്ലാത്ത രഹസ്യാന്വേഷണ വിവരം’ ഇതിനു കാരണമായി കുറ്റപ്പെടുത്തുകയും ചെയ്തു. നിരായുധരായ ഒരു കൂട്ടം സാധാരണക്കാരെ കടുത്ത തീവ്രവാദികളില്‍നിന്ന് വേര്‍തിരിച്ച് അറിയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്നാണ് എല്ലാവരുടെയും മനസിലുള്ള ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയില്‍ ആര്‍ജെഡി നേതാവ് മനോജ് ഝായും തൃണമൂല്‍ എംപി സുഖേന്ദു ശേഖര്‍ റോയിയും നാഗാലാന്‍ഡ് കൊലപാതക വിഷയത്തില്‍ സസ്പെന്‍ഷന്‍ നോട്ടീസ് നല്‍കി.

അതിനിടെ, രാജ്യസഭയിലെ 12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റ് വളപ്പിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധിച്ചു. മണ്‍സൂണ്‍ സമ്മേളനകാലത്തെ ‘അതിരുവിട്ട പെരുമാറ്റത്തില്‍’ ആറ് കോണ്‍ഗ്രസ്, രണ്ടു വീതം തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, ഒന്നു വീതം സിപിഎം, സിപിഐ എംപിമാരയാണു സസ്‌പെന്‍ഡ് ചെയ്തത്. എളമരം കരീമും ബിനോയ് വിശ്വവും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ കൂട്ടത്തിലുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Parliament winter session live updates lok sabha rajya sabha omicron nagaland