അടുത്ത എട്ടോ പത്തോ വർഷത്തേക്കെങ്കിലും പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരാനാവില്ലെന്ന് ബിജെപി നേതാവ് സുശീൽ മോദി രാജ്യസഭയിൽ. പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും പ്രതിവർൽം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാവുമെന്ന് ബിജെപി നേതാവ് പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പെട്രോളിയം ഉൽപന്നങ്ങളിൽനിന്ന് അഞ്ച് ലക്ഷം കോടി രൂപയാണ് പിരിച്ചെടുക്കുന്നതെന്നും 2021 ലെ ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത മോദി രാജ്യസഭയെ അറിയിച്ചു.
കഴിഞ്ഞ ഒരു വർഷമായി പെട്രോൾ വിലയിലുണ്ടായ വർധന കണക്കിലെടുമ്പോൾ സുശീൽ മോദിയുടെ പ്രസ്താവന പ്രാധാന്യമർഹിക്കുന്നു. ചില സംസ്ഥാനങ്ങളിൽ പെട്രോൾവില ലിറ്ററിന് 100 രൂപവരെ എത്തുകയും ചെയ്തിരുന്നു.
Read More: ഡൽഹിക്ക് മേൽ കേന്ദ്രത്തിന് കൂടുതൽ അധികാരം: ബില്ലിന് ലോക്സഭയുടെ അംഗീകാരം
അതേസമയം, ഡൽഹി ദേശീയ തലസ്ഥാന പ്രദേശത്തിനുമേൽ കേന്ദ്രത്തിനുള്ള അധികാരം വർധിപ്പിക്കുന്ന നിയമത്തെക്കുറിച്ചും രാജ്യസഭയിൽ ചർച്ച ഉയർന്നു.
അതേസമയം, രാജ്യസഭയിലെ ദില്ലി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകാൻ ശ്രമിക്കുന്ന ബില്ല് അടിച്ചേൽപിക്കുന്നത് തടയാൻ തന്റെ പാർട്ടിയുടെ എംപിമാർ ദേശീയ തലസ്ഥാനത്തേക്ക് ഓടിയെത്തിയതായി ടിഎംസി എംപി ഡെറക് ഓബ്രിയൻ പറഞ്ഞു.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് കാരണമുള്ള ഉപരിസഭയിലെ ടിഎംസി അംഗങ്ങളുടെ അഭാവം കണക്കിലെടുത്ത് ബില്ല് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ഒബ്രയൻ രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡുവിന് കത്തെഴുതിയിരുന്നു.
ഡൽഹി എൻസിടി (ഭേദഗതി) ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സഭയിൽ അവതരിപ്പിക്കാൻ അനുവദിക്കരുതെന്നും ആം ആദ്മി എംപി സഞ്ജയ് സിംഗ് നേരത്തെ പറഞ്ഞിരുന്നു.