Latest News

കാർഷികനിയമങ്ങൾക്ക് ഒരു അവസരം നൽകണം: പ്രധാനമന്ത്രി

കാര്‍ഷിക നിയമങ്ങള്‍ക്ക് ഒരു അവസരം നല്‍കണമെന്നും താങ്ങുവില സംവിധാനം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു

parliament, parliament live, parliament today, parliament today live, motion of thanks, motion of thanks president, narendra modi motion of thanks, modi motion of thanks news, pm modi motion of thanks latest news, parliament live news, parliament news, rajya sabha, rajya sabha live, rajya sabha today, rajya sabha today live, lok sabha, lok sabha live, farmers protest, farmers protest parliament news, lok sabha live news, lok sabha live news updates, parliament budget session live news

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ നേരിടാനുള്ള ഇന്ത്യയുടെ കഴിവ് ലോകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ നേരിട്ടതിന്റെ ബഹുമതി പൗരന്മാര്‍ക്കാണ്, സര്‍ക്കാരിനല്ലെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ ‘ജനാധിപത്യത്തിന്റെ മാതാവ്’ ആണെന്നു പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ പ്രധാനമന്ത്രി കടന്നാക്രമിച്ചു. ”പ്രതിപക്ഷം രാഷ്ട്രപതിയുടെ പ്രസംഗം കേട്ടിരുന്നെങ്കില്‍ നന്നായിരുന്നു. ബഹിഷ്‌കരിച്ചവര്‍ക്കും പ്രസംഗം ചര്‍ച്ചചെയ്യേണ്ടിവന്നു. സന്ദേശം അത്രമാത്രം പ്രസക്തമായിരുന്നു,”അദ്ദേഹം പറഞ്ഞു.

പുതുതായി പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് ഒരു അവസരം നല്‍കണമെന്നും താങ്ങുവില സംവിധാനം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരോട് തിരികെ പോകാന്‍ അഭ്യര്‍ത്ഥിച്ച അദ്ദേഹം സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ആവര്‍ത്തിച്ചു. കേന്ദ്രത്തില്‍ പുതുതായി പാസാക്കിയ കാര്‍ഷിക നിയമങ്ങളോടുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് യഥാര്‍ഥമല്ലെന്നും അദ്ദേഹം ആരോപിച്ചു.

Read More: വിക്കറ്റ് വേട്ടയിൽ ട്രിപ്പിൾ സെഞ്ചുറി തികച്ച് ഇഷാന്ത്; നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പേസർ

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ മറുപടി നല്‍കാന്‍ ആരംഭിച്ചതോടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ വാക്കൗട്ട് നടത്തി.

ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് 267-ാം ചട്ടപ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐയിലെ ബിനോയ് വിശ്വം രാവിലെ നോട്ടീസ് നല്‍കി. ഇതേതരത്തില്‍ ടിആര്‍പി കുംഭകോണം സംബന്ധിച്ച അന്വേഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദിയും നോട്ടീസ് നല്‍കി.

2019ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ചുകൊണ്ടുള്ള ബില്‍ ജി കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ. അതേസമയം, ലോക്‌സഭയില്‍ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച ഇന്ന് നടക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Parliament updates farmer protests laws modi

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com