/indian-express-malayalam/media/media_files/uploads/2017/02/modi-7594.jpg)
ന്യൂഡൽഹി: ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ. വൻശക്തികൾക്കെതിരെ നീങ്ങുന്നതിനാലാണ് ഭീഷണി. എന്നാൽ ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നും അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും മോദി പറഞ്ഞു.
കോൺഗ്രസ് ഉപാധ്യക്ഷ്യൻ രാഹുൽ ഗാന്ധിയെയും മോദി പരിഹസിച്ചു. ഒടുവിൽ ഭൂകന്പം വന്നെന്ന് മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ മറുപടി പറയവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രധാനമന്ത്രി മോദിക്കെതിരെ തന്റെ പക്കലുള്ള തെളിവു പുറത്തുവിട്ടാൽ ഭൂകന്പം ഉണ്ടാകുമെന്നു രാഹുൽ നേരത്തെ പറഞ്ഞിരുന്നു.
സ്വാതന്ത്ര്യം നേടിത്തന്നത് ഒരു കുടുംബമല്ല. കോൺഗ്രസ് ഇത് അംഗീകരിക്കണം. ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസ് പാർട്ടി രൂപം കൊണ്ടിട്ടുപോലുമില്ല. സ്വാതന്ത്ര്യ സമര കാലത്ത് രാജ്യത്തിനുവേണ്ടി ജീവൻ ബലികഴിക്കാൻ കഴിയാതെ പോയ എന്നെപ്പോലെയുള്ള നിരവധി പേർ രാജ്യത്തുണ്ട്. പക്ഷേ അവർ ഇന്നു ജീവിക്കുന്നതും സേവനമനുഷ്ഠിക്കുന്നതും രാജ്യത്തിനുവേണ്ടിയാണ്.
നോട്ട് നിരോധനം ശരിയായ നടപടിയെന്ന് തെളിഞ്ഞു. നോട്ട് നിരോധനം സംബന്ധിച്ച് തുടക്കം മുതൽ സർക്കാർ ചർച്ചയ്ക്ക് തയാറായിരുന്നു. ചർച്ചയ്ക്കു പകരം ടിവിയിൽ മുഖം കാണിക്കാനായിരുന്നു പ്രതിപക്ഷത്തിനു താൽപര്യം. നോട്ട് അസാധുവാക്കൽ വൻ മാറ്റത്തിന് ഇടയാക്കി.
അഴിമതിയെന്ന വാക്കിൽ ഒരാൾക്ക് എങ്ങനെയാണ് സേവനമെന്ന അർഥം കണ്ടെത്താനാവുക. ജനശക്തിക്ക് സമൂഹത്തിൽ വളരെ പ്രാധാന്യമുണ്ട്. ഇടയ്ക്ക് എപ്പോഴോ അതു നമുക്ക് നഷ്ടപ്പെട്ടു. ഈ ജനശക്തി മൂലമാണ് പാവപ്പെട്ട കുടുംബത്തിൽ ജനിച്ചൊരാൾ പ്രധാനമന്ത്രി പദത്തിലെത്തിയത്. ജനശക്തിയിൽ വിശ്വാസം വേണമെന്നും മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us