/indian-express-malayalam/media/media_files/uploads/2023/08/Modi-1.jpg)
പഴയ പാർലമെന്റ് മന്ദിരത്തെ 'സംവിധാൻ സഭ' എന്ന് പുനർനാമകരണം ചെയ്തു
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷത്തില്‍ ഇന്ത്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രി മോദി.
"മണിപ്പൂര്‍ വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി സംസാരിച്ചിട്ടുണ്ട്. ഈ സന്ദേശം രാജ്യത്തെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രതിപക്ഷം സഭയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. സംസ്ഥാനം വീണ്ടും വികസനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തുമെന്ന് മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു," നരേന്ദ്ര മോദി പറഞ്ഞു.
“അവിശ്വാസ പ്രമേയം ഞങ്ങളുടെ വിശ്വാസവോട്ടെടുപ്പല്ല, പ്രതിപക്ഷത്തിന്റേതാണെന്ന് ഞാൻ 2018 ൽ പറഞ്ഞിരുന്നു. ഒരു വർഷത്തിനുശേഷം തിരഞ്ഞെടുപ്പ് നടന്നപ്പോൾ ജനങ്ങൾ പോലും പ്രതിപക്ഷത്തോടുള്ള അവിശ്വാസം പ്രകടിപ്പിച്ചു, നരേന്ദ്ര മോദി വ്യക്തമാക്കി.
"രാജ്യത്തിന് മുകളിലാണ് പാര്‍ട്ടിയെന്ന് പ്രതിപക്ഷം തെളിയിച്ചു. അവര്‍ക്ക് രാഷ്ട്രീയമാണ് വലുത്. ദരിദ്രര്‍, പിന്നോക്കം, ദളിതര്‍ എന്നിവരുമായി ബന്ധപ്പെട്ട നിരവധി ബില്ലുകളുണ്ടായിരുന്നു. ഒരു ഗൗരവതരമായ ചര്‍ച്ചയായിരുന്നു ഇവിടെ ആവശ്യം. പക്ഷെ പ്രതിപക്ഷത്തിന് ഒന്നിനോടും താല്‍പ്പര്യമില്ല. പ്രതിപക്ഷെ ജനങ്ങളെ ചതിച്ചു," പ്രധാനമന്ത്രി പറഞ്ഞു.
"നിങ്ങളെ രാജ്യം ശ്രദ്ധയോടെ കേള്‍ക്കുന്നു. പക്ഷെ നിങ്ങള്‍ രാജ്യത്തെ എന്നും നിരാശപ്പെടുത്തി. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് എന്തുകൊണ്ട് തയാറാകാതെ വന്നു, ഒരുപാട് സമയമുണ്ടായിരുന്നല്ലൊ. അഞ്ച് വര്‍ഷം നല്‍കിയില്ലെ," മോദി കൂട്ടിച്ചേര്‍ത്തു. പിന്നാലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞായിരുന്നു മോദിയുടെ വാക്കുകള്‍.
"യുവാക്കള്‍ക്ക് അഴിമതി മുക്തമായ രാജ്യം ഞങ്ങള്‍ നല്‍കി. ധൈര്യവും അവസരവും സമ്മാനിച്ചു. ആഗോള തലത്തില്‍ ഇന്ത്യയുടെ പഴയ പ്രതാപം പുനഃസ്ഥാപിച്ചു. എന്നാല്‍ ചിലര്‍ക്ക് രാജ്യത്തെ അപമാനിക്കുന്നതിലാണ് താല്‍പ്പര്യം. ലോകത്തിന് ഇപ്പോള്‍ ഇന്ത്യയെ അറിയാം. രാജ്യത്തിന്റെ വികസനത്തെ അഭിസംബോധന ചെയ്യാന്‍ പ്രതിപക്ഷം തയാറാകുന്നില്ല,'' മോദി വിമര്‍ശിച്ചു.
"പ്രതിപക്ഷത്തിന്റെ ആക്രമണം കൂടും തോറും ഞാന്‍ വിജയിക്കുകയാണ്. മോശപ്പെടണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം നല്ലത് സംഭവിക്കുകയാണ്. ഞാന്‍ അതിന് വലിയ ഉദാഹരണമാണ്. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് പ്രതിപക്ഷത്തിന്റ താല്‍പ്പര്യം മുഴുവന്‍," പ്രധാനമന്ത്രി ആരോപണം തുടര്‍ന്നു.
സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടാല്‍ വിശ്വാസം നേടാനാകുമെന്നാണ് പ്രതിപക്ഷം കരുതുന്നത്. പേര് മാറ്റിയതുകൊണ്ട് രാജ്യം ഭരിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷ പാര്‍ട്ടികള്‍ പല സംസ്ഥാനങ്ങളിലും നേര്‍ക്കുനേര്‍ പോരടിക്കുകയാണ്. വയനാട്ടിലെ ഓഫിസ് അടിച്ച് തകര്‍ത്തവരുമായാണ് കോണ്‍ഗ്രസിന്റെ സൗഹൃദമെന്നും പ്രധാനമന്ത്രി.
"മണിപ്പൂര്‍ വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി സംസാരിച്ചിട്ടുണ്ട്. ഈ സന്ദേശം രാജ്യത്തെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രതിപക്ഷം സഭയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. സംസ്ഥാനം വീണ്ടും വികസനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തുമെന്ന് മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു," നരേന്ദ്ര മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us