Latest News

വാക്‌സിന്‍ ആയുധമാക്കി പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ ബിജെപി എംപിമാരോട് പ്രധാനമന്ത്രി

കോണ്‍ഗ്രസ് ‘കോമ’യിലാണെന്നും ബിജെപി അധികാരത്തില്‍ വന്നത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു

parliament, parliament pegasus, parliament pegasus row, parliament monsoon session, parliament monsoon session 2020 live, parliament today, parliament today live, parliament live news, parliament news, rajya sabha, india china, rajya sabha today live, lok sabha, lok sabha live, lok sabha live news, lok sabha live news updates, coronavirus, ie malayalam

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ കോവിഡ് -19 നടപടികള്‍ക്കെതിരെ പാര്‍ലമെന്റില്‍ നടക്കുന്ന പ്രതിപക്ഷ ആക്രമണത്തെ, വാക്‌സിന്‍ ലഭ്യത ചൂണ്ടിക്കാട്ടി ശക്തമായി പ്രതിരോധിക്കാൻ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തില്‍ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

രാജ്യത്ത് കോവിഡ് വാക്സിന്‍ അപര്യാപ്തതയുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമുള്ളതായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ‘കോമ’യിലാണെന്നും ബിജെപി അധികാരത്തില്‍ വന്നത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മൂന്നാം മൂന്നാം തരംഗത്തെ നേരിടാന്‍ പാര്‍ട്ടി നേതാക്കള്‍ തയാറാകണമെന്ന് പ്രധനമന്ത്രി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട നിയോജകമണ്ഡലങ്ങളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് കുഴപ്പവുമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.

അതേസമയം, കോവിഡ് സംബന്ധിച്ച് സഭാ നേതാക്കള്‍ക്കുവേണ്ടി പുറത്ത് അവതരണം നടത്തുന്നതിന് മുമ്പ് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. കോവിഡ് സ്ഥിതിയും വാക്‌സിനേഷന്‍ പരിപാടിയും സംബന്ധിച്ച് എംപിമാര്‍ക്കു മുന്‍പാകെ ഇന്ന് വൈകീട്ട് ആരോഗ്യ സെക്രട്ടറി വിശദീകരണം നടത്താനിരിക്കെയാണ് ഖാര്‍ഗെയുടെ പ്രസതാവന. പരിപാടിയില്‍ മോദിയും പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Also Read: കോവിഡ്: സര്‍വകക്ഷി യോഗത്തില്‍നിന്നു കോണ്‍ഗ്രസും അകാലിദളും വിട്ടുനില്‍ക്കും

”ആദ്യ ചര്‍ച്ച, തുടര്‍ന്ന് അവതരണം. അദ്ദേഹം (പ്രധാനമന്ത്രി മോദി) കോവിഡിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അദ്ദേഹം അത് സെന്‍ട്രല്‍ ഹാളില്‍ എംപിമാര്‍ക്കും രാജ്യസഭാ അംഗങ്ങള്‍ക്കുമായി പ്രത്യേകം നല്‍കണം. എംപിമാരെ അവരുടെ നിയോജകമണ്ഡലങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണം,” ഖാര്‍ഗെ പാര്‍ലമെന്റ് മന്ദിരത്തിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ധനവില വര്‍ധന, കാര്‍ഷിക നിയമങ്ങള്‍, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ എന്നിവയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും നടപടികള്‍ ഇന്നും പലതവണ തടസപ്പെട്ടിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Parliament monsoon session pegasus snooping scandal covid 19 pm naredran modi

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com