മുത്തലാഖ് ബില്ലും പൗരത്വ ബില്ലും പാസാക്കാനാകാതെ രാജ്യസഭ പിരിഞ്ഞു

ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്ലും അസം പൗരത്വ ബില്ലും ആണ് രാജ്യസഭയിൽ പാസാക്കാൻ കേന്ദ്രത്തിന് സാധിക്കാതെ പോയത്

rajyasabha, triple talaq, citizenship bill, rafale,മുത്തലാഖ്, രാജ്യസഭ, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,

വിവാദ ബില്ലുകൾ പാസാക്കാൻ കഴിയാതെ രാജ്യസഭ പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിനായി ചേർന്ന രാജ്യസഭയുടെ അവസാന ദിവസമായ ഇന്ന് റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് രജ്യസഭയിൽ സമർപ്പിച്ചു. എന്നാൽ ചർച്ചയ്ക്കെടുക്കാതെയാണ് സഭ പിരിഞ്ഞത്. വിവാദമായ മറ്റ് രണ്ട് ബില്ലുകൾ കൂടി പാസാക്കാനും രാജ്യസഭയ്ക്ക് സാധിച്ചില്ല. ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്ലും അസം പൗരത്വ ബില്ലും ആണ് രാജ്യസഭയിൽ പാസാക്കാൻ കേന്ദ്രത്തിന് സാധിക്കാതെ പോയത്.

ബില്ലുകൾ പാസാക്കത്തതിൽ രാജ്യസഭ അദ്ധ്യക്ഷനും വൈസ് പ്രസിഡന്റുമായ വെങ്കയ്യ നയിഡു അതൃപ്തി രേഖപ്പെടുത്തി. രാഷ്ട്രപതിയ്ക്ക് നന്ദിപ്രമേയം പാസാക്കിയും ഇടക്കാല ബജറ്റും ധനകാര്യ ബില്ലും ചർച്ചയ്ക്ക് പോലും എടുക്കാതെ പാസാക്കിയുമാണ് രാജ്യസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞത്.

വിവിധ വിഷയങ്ങളിലെ പ്രതിപക്ഷ എം.പിമാരുടെ ബഹളത്തെ തുടർന്നാണ് മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ കേന്ദ്രത്തിന് കഴിയാതെ പോയത്. പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്​​ഗാ​നി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ മു​സ്​​ലിം​ങ്ങള​ല്ലാ​ത്ത​വ​ർ​ക്ക്​ ഇ​ന്ത്യ​ൻ പൗ​ര​ത്വം അ​നു​വ​ദി​ക്കു​ന്ന നി​യ​മമായ അസം പൗരത്വ ബില്ലും ലോക്‌സഭയിൽ പ്രതിപക്ഷ ബഹളത്തിനിടയിലും പാസാക്കാൻ കഴിഞ്ഞെങ്കിലും രാജ്യസഭയിൽ കേന്ദ്രസർക്കാരിന് അത് സാധിച്ചില്ല.

അതേസമയം റാഫേൽ യുദ്ധവിമാനകരാറുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് സിഎജി സമർപ്പിച്ചിരിക്കുന്നത്. വിമാനത്തിന്റെ അടിസ്ഥാന വില യുപിഎ കാലത്തെ കരാറിനെക്കാൾ കുറവാണെന്നാണ് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സിഎി റിപ്പോർട്ട് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ രാജ്യസഭയിൽ വച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Parliament live updates rajya sabha rafale citizenship bill triple talaq

Next Story
റാഫേൽ കരാർ: മോദി സർക്കാരിന് ക്ലീൻ ചിറ്റ് നൽകി സിഎജി; വില കുറവെന്ന് വാദം
The moderation of comments is automated and not cleared manually by malayalam.indianexpress.com