scorecardresearch

ഇന്ത്യൻ പാർലമെന്റിന് 'പ്രായ'മാകുന്നു, 75 വർഷം പ്രായമായ പാർലമെന്റിനെ കുറിച്ച് അറിയേണ്ട 10 കാര്യങ്ങൾ

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി, സഭയിലെ ഇതുവരെയുള്ള ചരിത്രത്തിലേക്ക് ഒരു നോട്ടം

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി, സഭയിലെ ഇതുവരെയുള്ള ചരിത്രത്തിലേക്ക് ഒരു നോട്ടം

author-image
Harikishan Sharma
New Update
Unparliamentary words booklet, Lok Sabha, Rajya Sabha

പാർലമെന്റിന്റെ ആദ്യ വർഷങ്ങളേക്കാൾ പ്രായം കുറഞ്ഞ എംപിമാരുടെ എണ്ണത്തിലെ കുറവ്, വനിതാ വോട്ടർമാരുടെ എണ്ണത്തെ അപേക്ഷിച്ച്, സഭയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ ഭാഗികമായ വർദ്ധനവ് മാത്രം, സിറ്റിംഗുകൾ, ബില്ലുകൾ എന്നിവയുടെ എണ്ണം കുറഞ്ഞു, എന്നാൽ പാസാക്കിയ ഓർഡിനൻസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ്. സെപ്തംബർ 18-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം "സംവിധാൻ സഭയിൽ നിന്ന് ആരംഭിക്കുന്ന 75 വർഷത്തെ പാർലമെന്ററി യാത്ര - നേട്ടങ്ങൾ, അനുഭവങ്ങൾ, ഓർമ്മകൾ, പഠനങ്ങൾ" എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു, ആ സാഹചര്യത്തിൽ അതേക്കുറിച്ച് ലഘുചിത്രം.

Advertisment

1. ശരാശരി പ്രായം കണക്കാക്കിയിൽ , ഈ ലോക്‌സഭയുടെ പ്രായം ആദ്യ ലോക്‌സഭയുടേതിനേക്കാൾ 11 വയസ്സ് കൂടുതലാണ്.

മൊത്തം ജനസംഖ്യയിൽ യുവാക്കളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും, 35 വയസും അതിൽ താഴെയുമുള്ള പാർലമെന്റ് അംഗങ്ങളുടെ എണ്ണം ലോക്‌സഭയിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു.

ലോക്‌സഭാ പോർട്ടലിൽ ലഭ്യമായ രേഖകൾ പ്രകാരം ആദ്യ ലോക്‌സഭയിൽ ഈ സംഖ്യ 82 ആയിരുന്നെങ്കിൽ (എക്കാലത്തെയും ഉയർന്നത്), നിലവിലെ 17-ാം ലോക്‌സഭയിൽ ഇത് 21 ആണെന്നാണ്. ഈ കാലയളവിൽ ലോക്‌സഭയിലെ മൊത്തം സീറ്റുകളുടെ എണ്ണം 499 ൽ നിന്ന് 545 ആയി വർദ്ധിച്ചു. എന്നാൽ യുവതലമുറയിൽ നിന്നുള്ളവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു.

Advertisment

ഇന്ത്യയിലെ 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 66 ശതമാനം പേരും 35 വയസ്സിന് താഴെയുള്ളവരാണ്. യുവ എംപിമാരുടെ എണ്ണം കുറയുന്നതിനാൽ, ലോക്‌സഭയിലെ ശരാശരി പ്രായം വർഷങ്ങളായി ഉയർന്നു നിൽക്കുന്നു - ഒന്നാം ലോക്‌സഭയിൽ (1952-57) 46.5 വയസ്സ് ആയിരുന്നത് 17-ൽ (2019-2023) 55 വയസ്സായാണ് ഉയർന്നത്.

2. ഡാറ്റ ലഭ്യമായ ആദ്യ വർഷമായ 1962 മുതൽ സ്ത്രീകളുടെ പോളിങ് ശതമാനം ക്രമാനുഗതമായി വർദ്ധിക്കുന്നു. 1962ൽ, 62 ശതമാനം പുരുഷ വോട്ടർമാരും 46.6 ശതമാനം സ്ത്രീ വോട്ടർമാരും വോട്ട് രേഖപ്പെടുത്തി; 2019 ലെ വോട്ടെടുപ്പ് സമയത്ത്, സ്ത്രീകൾ പുരുഷന്മാരെ പിന്നിലാക്കി, 67.2 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. പുരുഷന്മാരുടെ വോട്ടിങ് ശതമാനം 67 ശതമാനം ആയിരുന്നു.

അതിനനുസരിച്ച്, 1957ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ (രണ്ടാമത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്) കേവലം 45 ആയിരുന്ന വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം. 2019 ആയപ്പോഴേക്കും വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം 726 ആയി ഉയർന്നു. എന്നിരുന്നാലും, ലോക്‌സഭയിൽ പ്രാതിനിധ്യപരമായി അവരുടെ പങ്കാളിത്തം വളരെ കുറവാണ്. ആദ്യ ലോക്‌സഭയിൽ (1951) 22 വനിതാ എംപിമാരുണ്ടായിരുന്നു, മൊത്തം 489-ൽ 4.41ശതമാനം മാത്രമായിരുന്നു അത്. രണ്ടാം തിരഞ്ഞെടുപ്പിൽ 1957-ൽ 494-ൽ 27 സ്ത്രീകൾ തിരഞ്ഞെടുക്കപ്പെട്ടു. 2019 ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 78 പേരാണ്. ഇത് എക്കാലത്തെയും ഉയർന്നതാണ്, എന്നാൽ ഇത് ഇപ്പോഴും മൊത്തം അംഗസംഖ്യയുടെ 14.36 ശതമാനം മാത്രമാണ്.

3. ഡെപ്യൂട്ടി സ്പീക്കറില്ലാത്ത ആദ്യത്തെ ലോക്‌സഭ

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ, ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത ആദ്യത്തെ ലോക്‌സഭയായി 17-ാം ലോക്‌സഭ. ലോക്‌സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടങ്ങൾ അനുസരിച്ച്, ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പേര് നിർദ്ദേശിക്കുന്ന പ്രമേയം അവതരിപ്പിച്ചുകഴിഞ്ഞാൽ "സ്പീക്കർ നിശ്ചയിക്കുന്ന തീയതിയിൽ നടക്കും". സംസ്ഥാന നിയമസഭകൾക്കുള്ള ആർട്ടിക്കിൾ 179 ൽ, സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ "സഭയിലെ അംഗമാകുന്നത് അവസാനിപ്പിച്ചാൽ അദ്ദേഹത്തിന്റെ ഓഫീസ് ഒഴിയണം."

സാധാരണഗതിയിൽ സ്പീക്കറുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാറുണ്ട്.

4. ഏറ്റവും കൂടുതൽ ലോക്‌ സഭ സിറ്റിങ് നടന്നത് 1956ൽ- 151 സിറ്റിങ്

1952 നും 1974 നും ഇടയിൽ, ഓരോ വർഷവും 100 ദിവസങ്ങൾ വീതം ലോക്‌സഭ സമ്മേളിച്ചു. അതിനുശേഷം, 1978, 1981, 1985, 1987, 1988 എന്നീ വർഷങ്ങളിലൊഴികെ സിറ്റിങ്ങുകളുടെ വാർഷിക എണ്ണം100 ദിവസം കടന്നിട്ടില്ല. ലോക്‌സഭ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ ചേർന്നത് 1956-ൽ ആയിരുന്നു, 151 സിറ്റിംഗുകൾ; 2020-ലെ കോവിഡ് വർഷത്തിലാണ് ഏറ്റവും കുറവ്, അന്ന് 33 ദിവസം മാത്രമായിരുന്നു സിറ്റിങ്.

രാജ്യസഭയിലേയും ഏറ്റവും കുറഞ്ഞ സിറ്റിങ് 2020ലായിരുന്നു. കോവിഡ് കാലത്ത് 33 ദിവസം മാത്രമായിരുന്നു സിറ്റിങ്, 1956-ൽ ഏറ്റവും കൂടിയത് (113 ദിവസം). ആദ്യ സഭ (1952-1957) മുതൽ 14 വരെ ലോക്‌സഭയിൽ (2004-2009) 314 ദിവസമായിരുന്നു സിറ്റിങ് . ഇതുമായി താരതമ്യം ചെയ്യുന്നതിനായി 2019-2023 ലെ ഡാറ്റ ലഭ്യമല്ല.

  1. ഏറ്റവും കൂടുതൽ ബില്ലുകൾ പാസായത് അടിയന്തരാവസ്ഥയിൽ, ഏറ്റവും കുറവ് ബില്ലുകൾ പാസായത് 2004-ൽ

ഇരുസഭകളിലും സിറ്റിങ്ങുകൾ കുറയുന്നതായി കാണുന്നുവെന്ന് മാത്രമല്ല, ബില്ലുകൾ പാസാക്കുന്നതിലെ എണ്ണവും കുറയുന്നു. 1976ൽ അടിയന്തരാവസ്ഥയിലാണ് ഏറ്റവും കൂടുതൽ ബില്ലുകൾ ലോക്‌സഭയും രാജ്യസഭയും പാസാക്കിയത്. 118 ബില്ലുകളാണ് അന്ന് പാസാക്കിയത്. ഏറ്റവും താഴ്ന്നത് 2004-ൽ (യുപിഎ-I സർക്കാർ അധികാരത്തിൽ വന്നപ്പോൾ) 18 ബില്ലുകൾ മാത്രമായിരുന്നു അന്ന് പാസാക്കിയത്. ഇന്ത്യയുടെ പാർലമെന്റിന്റെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ കണക്ക് കഴിഞ്ഞ വർഷം (2022) ലായിരുന്നു. 25 ബില്ലുകൾ മാത്രമാണ് കഴിഞ്ഞ വർഷം പാസാക്കിയത്.

  1. 1965 മുതൽ, ഓർഡിനൻസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു

സഭകൾ കുറച്ച് ദിവസത്തേക്ക് മാത്രം കൂടുകയും കുറച്ച് ബില്ലുകൾ മാത്രം പാസാക്കുകയും ചെയ്തതോടെ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഓർഡിനൻസുകളുടെ എണ്ണം കൂടി. 1952 മുതൽ 1965 വരെ (സ്ഥിരമായ കോൺഗ്രസ് സർക്കാരുകളുടെ ഭരണകാലം) ഈ സംഖ്യ ഒറ്റ അക്കത്തിലായിരുന്നു. 1966 മുതൽ 1980-കളുടെ ആരംഭം വരെ (കേന്ദ്രത്തിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ കാലഘട്ടം ആരംഭിച്ചപ്പോൾ), അത് പ്രതിവർഷം ഇരട്ട അക്കങ്ങളായി ഉയർന്നു. 1990കളിൽ (സഖ്യ സർക്കാരുകൾ ഉണ്ടായിരുന്നപ്പോൾ) ഈ സംഖ്യ വീണ്ടും വർദ്ധിച്ചു, എന്നാൽ 2002-2012 (വാജ്പേയി കാലഘട്ടം മുതൽ ഒന്ന്, രണ്ട് യുപിഎ സർക്കാരുകൾ വരെ) കുറഞ്ഞു.

2013 മുതൽ (മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് ഒരു വർഷം മുമ്പ്), കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

  1. വോട്ടർമാരുടെ എണ്ണത്തിൽ ആറ് മടങ്ങ് വർദ്ധന

വോട്ടർമാരെ ചേർക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ സജീവമായ കാമ്പെയ്‌നുകൾക്ക് ആരംഭിച്ചതിന് ശേഷം, വോട്ടർമാരുടെ എണ്ണം ആറ് മടങ്ങ് വർദ്ധിച്ചു - 1951-ൽ 173.2 ദശലക്ഷത്തിൽ നിന്ന് 2019-ൽ 912 ദശലക്ഷമായി. തിരഞ്ഞെടുപ്പ് കമ്മീഷൻ സാധാരണയായി ഗ്രാമപ്രദേശങ്ങളിൽ 1,200 വോട്ടർമാർക്കും നഗരമേഖലയിൽ 1,400 വോട്ടർമാർക്കും ഒരു പോളിങ് സ്റ്റേഷൻ വീതം സ്ഥാപിക്കുന്നു. നഗരപ്രദേശങ്ങളിൽ. വോട്ടർമാരുടെ എണ്ണം കൂടിയതോടെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 1951ൽ 1.96 ലക്ഷത്തിൽ നിന്ന് 2019ൽ 10.37 ലക്ഷമായി ഉയർന്നു.

  1. ഇപ്പോൾ മത്സരരംഗത്തുള്ള പാർട്ടികളുടെ എണ്ണം 12 ഇരട്ടിയായി ഉയർന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികളുടെ എണ്ണം ആദ്യ തിരഞ്ഞെടുപ്പിനേക്കാൾ 12 ഇരട്ടിയാണ് ഇപ്പോൾ. 1951ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലൊട്ടാകെ 53 പാർട്ടികൾ മാത്രമാണ് മത്സരിച്ചത്, 2019ൽ 673 പാർട്ടികളായി ഉയർന്നു. പാർട്ടികളുടെ എണ്ണം പോലെ തന്നെ മത്സരാർത്ഥികളുടെ എണ്ണവും കൂടിവരികയാണ് - 1951-ൽ 1,874 ആയിരുന്നത് 2019-ൽ 8,054 ആയി.

  1. 2004 മുതൽ അധികാരത്തിലുള്ള പാർട്ടിക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്നു

രാജ്യത്ത് ഇതുവരെ നടന്ന 17 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ 10 എണ്ണം വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോൾ ഏഴ് എണ്ണത്തിൽ തൂക്ക് സഭയായി (1989, 1991, 1996, 1998, 1999, 2004 & 2009). ജനവിധി ആർക്കും ഭൂരിപക്ഷം നൽകാത്ത കാലമായിരുന്നു, ഏറ്റവും കൂടുതൽ സീറ്റുകളുള്ള പാർട്ടിക്ക് രണ്ടാം സ്ഥാനത്തുള്ള പാർട്ടിക്ക് ലഭിച്ചതിനേക്കാൾ കുറഞ്ഞ ശതമാനം വോട്ട് ലഭിച്ച സന്ദർഭങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്, 1996-ൽ ബിജെപി ഏറ്റവും കൂടുതൽ സീറ്റുകൾ (161) നേടി, എന്നാൽ അതിന്റെ വോട്ട് വിഹിതം (20.29%) 140 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസിനേക്കാൾ (28.8%) കുറവായിരുന്നു അത് - 1999 ലും 2004 ലും സമാനമായ പ്രവണത കണ്ടു. എന്നാൽ 2004 മുതൽ ( ഒന്നാം യുപിഎ സർക്കാർ ആദ്യമായി അധികാരത്തിൽ വന്നപ്പോൾ) ഈ പ്രവണത മാറി, വിജയിക്കുന്ന പാർട്ടിക്ക് രണ്ടാം സ്ഥാനത്തേക്കാൾ ഉയർന്ന വോട്ട് വിഹിതം ലഭിച്ചു.

  1. ലോക്‌സഭയിലെ സമയം കുറയുന്ന ചോദ്യോത്തര വേള

ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ലോക്‌സഭയുടെ 60 വർഷത്തെ കണക്കനുസരിച്ച്, ചോദ്യോത്തരങ്ങൾക്കായി സഭ ചെലവഴിക്കുന്ന സമയം കുറഞ്ഞു. ഒന്നാം ലോക്‌സഭ (1952-57) അതിന്റെ മൊത്തം സമയമായ 3,783 മണിക്കൂർ 54 മിനിറ്റിന്റെ 15 ശതമാനം— 551 മണിക്കൂറും 51 മിനിറ്റും — ചിലവഴിച്ചപ്പോൾ, ചോദ്യോത്തരങ്ങൾക്കായി, 14-ാം ലോക്‌സഭയിൽ (2004-2009) ഈ കണക്ക് 11.42 ശതമാനം ആയി കുറഞ്ഞു. . 15, 16, 17 ലോക്‌സഭകളിൽ താരതമ്യപ്പെടുത്താവുന്ന ഡാറ്റ ലഭ്യമല്ല.

Rajya Sabha Loksabha Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: