സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി 90 വർഷത്തിലേറെ പഴക്കമുള്ള പാർലമെന്റ് കെട്ടിടത്തിന് പുതിയ മുഖം നൽകി. കെട്ടിടത്തിന്റെ മോടി വർദ്ധിപ്പിച്ച് പാർലമെന്റിന് ഒരു പ്രത്യേക ഡൈനാമിക് ലൈറ്റിംഗ് സംവിധാനം നൽകി.

Parliament, iemalayalam

പാർലമെന്റ് മന്ദിരത്തിന്റെ മുൻഭാഗത്ത് 875 എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു. എല്ലാ പുതിയ എൽഇഡി ലൈറ്റുകളും ഓരോ സെക്കൻഡിലും നിറം മാറും.

Parliament, iemalayalam

ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലൈറ്റ് സിസ്റ്റം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ധാരാളം പാർലമെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Narendra modi, iemalayalam

27 അടി വീതമുള്ള 144 തൂണുകളുള്ള പാർലമെന്റ് മന്ദിരത്തിന്റെ മുൻഭാഗം 875 പുതിയ എൽഇഡി ലൈറ്റുകളാൽ തിളങ്ങും

Parliament, iemalayalam

ലൈറ്റുകൾ പവർ-കാര്യക്ഷമമാണ്, മറ്റ് തരത്തിലുള്ള ലൈറ്റുകളെ അപേക്ഷിച്ച് അഞ്ചിലൊന്ന് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

Parliament, iemalayalam

റെയ്‌സീന ഹിൽസിലെ സൗത്ത്, നോർത്ത് ബ്ലോക്കിൽ സമാനമായ ലൈറ്റിംഗ് സംവിധാനം 2017 ൽ സ്ഥാപിച്ചിരുന്നു.

Parliament, iemalayalam

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook