പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29 മുതൽ ആരംഭിക്കും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതൽ ഫെബ്രുവരി 15 വരെയും മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെയും സെഷൻ രണ്ട് ഭാഗങ്ങളായി നടക്കും. 17-ാമത് ലോക്സഭയുടെ അഞ്ചാം സെഷനിൽ 35 സിറ്റിങ്ങുകൾ ഉണ്ടായിരിക്കും – ആദ്യ ഭാഗത്ത് 11 ഉം രണ്ടാം ഭാഗത്ത് 24 ഉം സിറ്റിങ്ങുകളുമാണുള്ളത്.

Also Read: സായുധ സേനയിലുള്ളവരുടെ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണം: കേന്ദ്രം

ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.

Also Read: റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യാതിഥിയെ ക്ഷണിക്കില്ല; 55 വർഷത്തിനിടെ ഇതാദ്യം

ഡൽഹിയിൽ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും പർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി സുരക്ഷ മുൻകരുതലുകൾ പഴയ പോലെ തന്നെ തുടരും. ഇരുചേംബറിലുമായി വ്യത്യസ്ത സമയത്താണ് ലോക്സഭയും രാജ്യസഭയും ചേരുക. അഞ്ച് മണിക്കൂർ വീതമായിരിക്കും സഭ സമ്മേളനം. കഴിഞ്ഞ സമ്മേളനകാലത്ത് നാലുമണിക്കൂര്‍മാത്രമേ സഭകള്‍ സമ്മേളിച്ചിരുന്നുള്ളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook