scorecardresearch

പാർലമെന്റ് സമ്മേളനം ഇന്ന് തുടങ്ങും; ബജറ്റ് നാളെ

ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പെഗാസസ് വിഷയം പാർലമെന്റിനെ പ്രക്ഷുധമാക്കുമെന്നാണ് സൂചന. കർഷകരുടെ പ്രശ്‍നങ്ങളും ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും

Parliament

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അഭിസംബോധനയോടെയാണ് സമ്മേളനങ്ങള്‍ തുടക്കമാവുക. സാമ്പത്തികസർവേ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും. നാളെ രാവിലെ 11 മണിക്ക് 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സമ്മേളനത്തിന്റെ ആദ്യഘട്ടം പത്തു ദിവസം മാത്രമാണ്. ബുധനാഴ്ച മുതൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചർച്ച നടത്തിയും ഫെബ്രുവരി 11ന് ഒന്നാംഘട്ടം പിരിയും

മാർച്ച് 14 മുതൽ ഏപ്രിൽ എട്ട് വരെയാണ് രണ്ടാംഘട്ട സമ്മേളനം. കോവിഡ് വ്യപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു സമയത്താണ് ഓരോ സഭയും ചേരുന്നത്. രണ്ടാം തീയതി മുതൽ രാജ്യസഭ രാവിലെ ഒമ്പത് മുതൽ രണ്ടു വരെയും, ലോക്‌സഭ വൈകീട്ട് നാല് മുതൽ ഒമ്പത് വരെയും ചേരും.

അതേസമയം, ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പെഗാസസ് വിഷയം പാർലമെന്റിനെ പ്രക്ഷുബ്ധമാക്കുമെന്നാണ് സൂചന. കർഷകരുടെ പ്രശ്‍നങ്ങളും ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും.

പാർലമെന്റിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതിനാൽ കടുത്ത നിയന്ത്രങ്ങളോടെയാണ് സമ്മേളനം നടക്കുക. മാധ്യമങ്ങൾക്കും നിയന്ത്രണമുണ്ട്.

Also Read: പെഗാസസ്: കേന്ദ്ര സർക്കാരിന്റെ ‘മൗന’ത്തെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Parliament budget session starts today