scorecardresearch

2004-14 നഷ്ടദശകം, ഇനി ഇന്ത്യയുടെ ദശകം; കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി അദാനി വിവാദത്തെക്കുറിച്ച് പ്രതികരിച്ചില്ല.

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി അദാനി വിവാദത്തെക്കുറിച്ച് പ്രതികരിച്ചില്ല.

author-image
WebDesk
New Update
Modi,india,congress

ന്യൂഡല്‍ഹി: 2004-2014 കാലഘട്ടം അഴിമതിയുടെയും അക്രമങ്ങളുടെയും ദശകമായിരുന്നുവെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 2004 മുതല്‍ 2014 വരെയുള്ള എല്ലാ അവസരങ്ങളും പ്രതിസന്ധിയിലാക്കുക എന്നതായിരുന്നു യുപിഎയുടെ വ്യാപാരമുദ്ര. '2004-14 ഒരു നഷ്ടദശകമായിരുന്നു, ഇപ്പോഴത്തെ ദശകം ഇന്ത്യയുടെ ദശകം എന്ന് അറിയപ്പെടും. രാജ്യത്തെ എല്ലാ മേഖലകളിലും പ്രതീക്ഷയുണ്ടെന്നും എന്നാല്‍ ചിലര്‍ തങ്ങള്‍ക്കെതിരായ ജനവിധി മൂലം നിരാശയില്‍ മുഴുകിയിരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Advertisment

ഇന്ത്യയില്‍ സുസ്ഥിരവും നിര്‍ണ്ണായകവുമായ ഒരു സര്‍ക്കാരാണുള്ളതെന്ന ബോധ്യത്തില്‍ നിന്നാണ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. മോദിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുള്ളത് പത്രത്തിന്റെ തലക്കെട്ടുകളോ ടിവി ദൃശ്യങ്ങളോ കൊണ്ടല്ല, മറിച്ച് എന്റെ വര്‍ഷങ്ങളുടെ അര്‍പ്പണബോധത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി അദാനി വിവാദത്തെക്കുറിച്ച് പ്രതികരിച്ചില്ല.

കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഭയില്‍ രൂക്ഷവിമര്‍ശനമാണുന്നയിച്ചത്. ''സര്‍ക്കാരിലും പൊതുമേഖലയിലുമായി 30 ലക്ഷം ഒഴിവുകള്‍ ഉണ്ട്… എന്തുകൊണ്ടാണ് സര്‍ക്കാര്‍ അവ നികത്താത്തത്?… നിങ്ങള്‍ അദാനി ഉള്‍പ്പെടുന്ന സ്വകാര്യ മേഖലയിലേക്ക് 82,000 കോടി പണം അയയ്ക്കുന്നു. ഈ തുക പകരം പൊതുമേഖലയില്‍ നിക്ഷേപിക്കുക. 10 ലക്ഷം പേര്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നതായും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

തൊഴിലില്ലായ്മയെക്കുറിച്ചും രാജ്യത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതിനെക്കുറിച്ചും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടികാട്ടി. ''രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതിവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍ പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തു. ഓരോ വര്‍ഷവും 2 കോടി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം യുവാക്കളോട് പറഞ്ഞു. ഈ 9 വര്‍ഷം കൊണ്ട് 18 കോടി തൊഴിലവസരങ്ങള്‍ എവിടെ? അത് വിടൂ, നിങ്ങള്‍ 50 ലക്ഷം ഒഴിവുകള്‍ പോലും നികത്തുന്നില്ല. 30 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ നികത്തുന്നില്ല'' മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Advertisment
Adani Group Modi Government Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: