scorecardresearch

'നാഗദേവതയുടെ' അനുഗ്രഹം തേടി രക്ഷിതാക്കള്‍; 5 മാസം പ്രായമുളള കുഞ്ഞ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

നാഗദേവതയുടെ അനുഗ്രഹം ലഭിക്കുമെന്ന് പറഞ്ഞാണ് പാമ്പാട്ടി ഇവരുടെ വീട്ടിലെത്തിയത്

നാഗദേവതയുടെ അനുഗ്രഹം ലഭിക്കുമെന്ന് പറഞ്ഞാണ് പാമ്പാട്ടി ഇവരുടെ വീട്ടിലെത്തിയത്

author-image
WebDesk
New Update
Indian Scientists decoded cobra genome, മൂര്‍ഖന്‍ പാമ്പിന്റെ ജനിതകഘടന പൂർത്തിയാക്കി ശാസ്ത്രജ്ഞ്ഞർ, Indian Scientists decoded venom genes, വിഷത്തിന്റെ ജനിതകഘടന വേർതിരിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞ്ഞർ, Anti venom, ആന്റിവെനം, Agri Genome Labs India, അഗ്രി ജീനോം ലാബ്സ് ഇന്ത്യ,  SciGenom Research Foundation,സൈജിനോം റിസര്‍ച്ച് ഫൗണ്ടേഷന്‍, IE Malayalam, ഐഇ മലയാളം

റായ്‌പൂര്‍: അന്ധവിശ്വാസത്തിന്റെ പേരില്‍ മാതാപിതാക്കള്‍ ബലി കഴിപ്പിച്ചത് അഞ്ച് മാസം മാത്രം പ്രായമുളള പെണ്‍കുട്ടിയെ. പാമ്പാട്ടിയുടെ കൈയ്യില്‍ നിന്നാണ് കുട്ടിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. ഛത്തീസ്ഗഡിലാണ് സംഭവം നടന്നത്. അഞ്ച് മാസം മുമ്പ് ജനിച്ച കുട്ടിക്ക് നാഗദേവതയുടെ അനുഗ്രഹം വേണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ കുഞ്ഞിനെ പാമ്പാട്ടിക്ക് നല്‍കിയത്.

Advertisment

കഴിഞ്ഞ ദിവസമാണ് പാമ്പിനെ കൂടയിലാക്കി രാജ്നന്ദഗണിലെ വീട്ടില്‍ ബില്ലു റാം എന്ന പാമ്പാട്ടി എത്തിയത്. നാഗദേവതയുടെ അനുഗ്രഹം ലഭിക്കുമെന്ന് പാമ്പാട്ടിയും രക്ഷിതാക്കളോട് അറിയിച്ചു. ഉടന്‍ തന്നെ കുട്ടിയെ പാമ്പാട്ടിയുടെ കൈയ്യില്‍ മാതാപിതാക്കള്‍ നല്‍കി. പെണ്‍കുട്ടിയെ കൈയ്യിലെടുത്ത പാമ്പാട്ടി കുട്ടിയെ പാമ്പിന്റെ മുമ്പില്‍ കിടത്തുകയായിരുന്നു. കുടാതെ കുട്ടിയുടെ കഴുത്തിലാണ് പാമ്പിനെ ഇയാള്‍ കിടത്തിയത്. ഉടന്‍ തന്നെ പാമ്പ് കുട്ടിയുടെ ദേഹത്ത് കടിച്ചു. എന്നാല്‍ പാമ്പിന് വിഷമില്ലെന്ന് പറഞ്ഞ പാമ്പാട്ടി രണ്ട് മണിക്കൂറോളം കുട്ടിയെ പാമ്പിന് മുമ്പില്‍ കിടത്തി ചടങ്ങുകള്‍ ചെയ്തു. കുട്ടിയുടെ അനക്കം നിലയ്ക്കുന്നത് കണ്ട് മാതാപിതാക്കള്‍ രണ്ട് മണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

നാഗദേവതയുടെ അനുഗ്രഹം ലഭിക്കുമെന്ന് പറഞ്ഞ് പാമ്പാട്ടി ഇവരുടെ വീട്ടിലെത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ കഴുത്തില്‍ ചുറ്റിയിരിക്കുമ്പോഴാണ് പാമ്പ് കടിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താന്‍ പാമ്പിന്റെ വിഷം കളഞ്ഞിട്ടുണ്ടെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. അയല്‍ക്കാരാണ് പാമ്പാട്ടിയെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.

Snakes Chathisgarh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: