scorecardresearch

ബലാൽസംഗങ്ങളുടെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കെന്ന് ബിജെപി എംഎല്‍എ

"കുട്ടികള്‍ക്ക് അതിരുകടന്ന സ്വാതന്ത്ര്യവും മൊബൈല്‍ ഫോണും നല്‍കരുത്"

"കുട്ടികള്‍ക്ക് അതിരുകടന്ന സ്വാതന്ത്ര്യവും മൊബൈല്‍ ഫോണും നല്‍കരുത്"

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
A woman was gangraped by five friends including four juveniles in Delhi’ Jahangirpuri

ന്യൂഡല്‍ഹി: രാജ്യത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായുള്ള പരാതി നിലനില്‍ക്കെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണെന്നും കുട്ടികളെ അഴിച്ചുവിടരുത് എന്നുമാണ് ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള ബിജെപി എംഎല്‍എയുടെ പ്രസ്താവന.

Advertisment

മൂന്ന് കുട്ടികളുടെ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ഒരാള്‍ക്കും സാധിക്കില്ല എന്ന പ്രസ്താവനയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ബല്ലിയ ജില്ലയിലെ ബൈറിയയില്‍ നിന്നുള്ള എംഎല്‍എ സുരേന്ദ്ര സിങ്ങാണ് വീണ്ടും വിവാദത്തിന്റെ തിരികൊളുത്തിയിരിക്കുന്നത്.

"കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവം വര്‍ദ്ധിച്ചുവരുന്നതിന് കാരണക്കാര്‍ രക്ഷിതാക്കളാണ്. അവര്‍ തങ്ങളുടെ മക്കളെ വേണ്ടപോലെ ശ്രദ്ധിക്കാത്തത് കൊണ്ടാണ് പീഡനം നടക്കുന്നത്" ബിജെപി എംഎല്‍എ പറഞ്ഞു.

"പതിനഞ്ച് വയസുവരെയുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍ കഴിയേണ്ടവരാണ്. കുട്ടികളെ നോക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റാതെ അവരെ അഴിച്ചുവിടുകയാണ് രക്ഷിതാക്കള്‍. അത് തന്നെയാണ് ഈ സാമൂഹിക വിപത്തിന് കാരണവും" കുട്ടികള്‍ക്ക് അതിരുകടന്ന സ്വാതന്ത്ര്യവും മൊബൈല്‍ ഫോണും നല്‍കരുത് എന്നും കൂട്ടിച്ചേര്‍ത്തുകൊണ്ട് ബിജെപി എംഎല്‍എ പറഞ്ഞു.

Advertisment

കത്തുവയില്‍ നടന്ന ബലാത്സംഗ കൊലയുടെയും ഉന്നാവോയില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് പതിനേഴുകാരിയെ പീഡിപ്പിച്ചു എന്ന ആരോപണത്തിന്റെയും പശ്ചാത്തലത്തിലാണ് സുരേന്ദ്ര സിങ്ങിന്റെ പ്രസ്താവന.

Kathua Rape Rape Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: