ബംഗളൂരു: കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോപ്പാളയില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശേഖരയ്യ (42), ഭാര്യ ജയമ്മ (39) എന്നിവരും ഇവരുടെ നാല് മക്കളേയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബസമ്മ (23), ഗൗരമ്മ (20), സാവിത്രി (18), പാര്‍വി (16) എന്നിവരാണ് മരിച്ചത്. മൂത്ത രണ്ട് പെണ്‍കുട്ടികളും വിവാഹിതരാണ്. ഇവരുടെ വീട്ടിലാണ് ആറ് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശേഖരയ്യയെ തൂങ്ങി മരിച്ച നിലയിലും മറ്റുളളവരെ വീട്ടിലെ കിടക്കയിലും ആണ് കണ്ടെത്തിയതെന്നാണ് വിവരം. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ശേഖരയ്യ തൂങ്ങി മരിച്ചതാകാം എന്നാണ് പൊലീസ് നിഗമനം.

കാര്‍ഷിക വിളകള്‍ നശിച്ചതിനെ തുടര്‍ന്ന് ഇവര്‍ ബാങ്ക് വായ്പ തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ