ന്യൂഡല്‍ഹി : സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യയ്ക്ക് ഇനിയും പലതും വിശദീകരിക്കേണ്ടി വരും എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുകൊണ്ടുവന്ന പാരഡൈസ് പേപ്പേഴ്സ് സൂചിപ്പിക്കുന്നത്. മദ്യരാജാവിന്‍റെ ക്രമക്കേടുകളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണീ രേഖകള്‍. 2013ലാണ് വിജയ് മല്ല്യയുടെ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എല്‍) ഇന്ത്യ ഡിയാജിയോ ഗ്രൂപ്പിനു വില്‍ക്കുന്നത്. അന്ന് തന്‍റെ കമ്പനി ഏറ്റെടുക്കുന്നതിനായി മല്ല്യ മുന്നോട്ടുവച്ച സങ്കീര്‍ണ്ണമായ ഘടനയെ ലഘൂകരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഡിയാജിയോ ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നിയമസ്ഥാപനമായ ലിങ്ക്ലേറ്റര്‍ എല്‍ എല്‍ പിയെ ബന്ധപ്പെടുകയും ചെയ്തിരുന്നു.
നഷ്ടത്തിലായി എന്നവകാശപ്പെടുന്ന കമ്പനി ഏറ്റെടുക്കുന്നതിനായി മല്ല്യ മുന്നോട്ടുവച്ച ഈ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചതിനു കാരണമായത് ഒന്ന് മാത്രമാണ്- ബ്രിട്ടനിലെ നികുതിരഹിത ദ്വീപിലുള്ള യുഎസ്എല്‍ ഹോള്‍ഡിങ് ലിമിറ്റഡ് വഴി യുകെയില്‍ തന്നെയുള്ള മൂന്ന് സ്ഥാപനങ്ങളിലെക്ക് ഫണ്ട് മാറ്റുക. യുഎസ്എല്‍ ഹോള്‍ഡിങ്ങ്സ് (യുകെ) ലിമിറ്റഡ്, യുണൈറ്റഡ് സ്പോര്‍ട്സ് (യുകെ) ലിമിറ്റഡ്, യുണൈറ്റഡ് സ്പിരിറ്റ്സ് (ബ്രിട്ടന്‍) ലിമിറ്റഡ് എന്നീ കമ്പനികളാണത്.
നാലായി തിരിച്ച ഈ പണം കടമായി കണകാക്കിക്കൊണ്ട് 2014വരെയുള്ള ഏഴു വര്‍ഷക്കാലം തിരിച്ചടക്കുകയായിരുന്നു എന്നാണു കമ്പനിയുടെ പുനസംഘടനത്തിനു ലിങ്ക്ലേറ്ററുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ആപ്പിള്‍ബേയില്‍ നിന്നുമുള്ള രേഖകള്‍ കാണിക്കുന്നത്. ഏതാണ്ട് 1.5 ദശലക്ഷം ഡോളര്‍ വരുന്ന തുകയാണ് ഈ തരത്തില്‍ മല്ല്യ വെട്ടിച്ചത്.
യുണൈറ്റഡ് സ്പിരിറ്റ്സിന്‍റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഡിയാജിയോ ഈ മൂന്നു ഇൻറർമീഡിയറ്റ് സബ്സിഡിയറികൾ ഒഴിവാക്കുവാനെന്ന ഉദ്ദേശത്തോടെ കമ്പനിയെ വീണ്ടും പുനസംഘടിപ്പിക്കുകയും ഒടുവില്‍ മല്യയുടെ കമ്പനികള്‍ക്ക് അടച്ചുകൊണ്ടിരുന്ന 1.5 ബില്ല്യൻ ഡോളർ കടം എഴുതിത്തള്ളുകയും ചെയ്തു.
ഇതു മാത്രംകൊണ്ട് മല്ല്യയുടെ മിടുക്ക് അവസാനിക്കുന്നില്ല. വിജയ് മല്ല്യയ്ക്ക് സ്വകാര്യമായി ഉടമസ്ഥാവകാശമുള്ള വാട്സണ്‍ ലിമിറ്റഡ് എന്ന കമ്പനിയേയും ഡിയാജിയോ സ്വന്തമാക്കുകയുണ്ടായി. ഒരു വെച്ചുകൈമാറല്‍ രീതിയായ ‘നൊവേഷന്‍’ പ്രകാരമാണ് ഇത് ചെയ്യുന്നത്. ഒരു കക്ഷിക്ക് പകരക്കാരനായി വരുന്ന മറ്റൊരു കക്ഷിക്ക് അയാളുടെ കടങ്ങള്‍ വെച്ചുകൈമാറുന്ന ഈ രീതിയില്‍ വാട്സണ്‍ ലിമിറ്റഡ് മല്യയുടെ യുഎസ്എല്‍ ഗ്രൂപ്പിനു വീട്ടേണ്ട കടമായ 5.8 ദശലക്ഷം ഡോളര്‍ കൂടി ഡിയാജിയോയുടെ ഉത്തരവാദിത്തമായി.
1.5 ദശലക്ഷം കടം എഴുതിത്തള്ളലും നൊവേഷനും മല്ല്യ തിരിച്ചെടുത്തതായി ഡിയാജിയോ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിനോട് പറയുന്ന 1,225 കോടി രൂപയേക്കാള്‍ ഏറെ കൂടുതലാണ് എന്നാണ് ഈ കണക്കുകള്‍ പറയുന്നത്. ആപ്പിള്‍ബേ രേഖകള്‍ പ്രകാരം ഇത് 10,000 കോടിയോളം വരും എന്നാണ് പാരഡൈസ് പേപ്പറില്‍ വെളിപ്പെടുന്നത്.
Read More : പാരഡൈസ് പേപ്പേഴ്സ്: കേന്ദ്രമന്ത്രി ജയന്ത് സിൻഹയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
ഡിയാജിയോ കമ്പനിയുടെ പുനസംഘടനം ലക്ഷ്യമിട്ടുകൊണ്ട് അപ്പിള്‍ബേ സമീപിച്ചിരുന്നു. മോറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത വാട്സണ്‍ ലിമിറ്റഡുമായി ബന്ധപ്പെടുവാനും ഇടപാടുകള്‍ പൂര്‍ത്തീകരിക്കുവാനും ആയിരുന്നു അത് എന്ന് ആപ്പിള്‍ബേ രേഖകള്‍ വെളിപ്പെടുത്തുന്നു.

യുഎസ്എല്‍ സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച വെളിപ്പെടുത്തലുകളുടെ കൂടി ആധാരത്തില്ലാണ് വിജയ് മല്ല്യയുടെ കൂടുതല്‍ ഗൗരവമേറിയ സാമ്പത്തിക ക്രമക്കേടുകള്‍ തെളിയിക്കപ്പെടുന്നത്. 2010 ഒക്ടോബര്‍ മുതല്‍ 2014 ജൂലൈവരെയുള്ള കാലഘട്ടത്തില്‍ ധാരാളം അനുചിതമായ ഇടപാടുകൾ നടന്നിട്ടുണ്ട് എന്നാണ് ഡിയാജിയോ കമ്പനിക്കകത്ത് നടത്തിയ അന്വേഷണം വെളിപ്പെടുത്തുന്നത്. മിക്ക കേസുകളിലും വിദേശത്തേക്കും പല ഇന്ത്യന്‍ സ്ഥാപനങ്ങളിലേക്കും ഭീമന്‍ സംഖ്യകള്‍ കൈമാറിയിട്ടുള്ളതായി യുഎസ്എല്ലിന്‍റെ രേഖകള്‍ പറയുന്നു. വിജയ് മല്ല്യയുടെ പേരിലുള്ളതും അദ്ദേഹം സ്വകാര്യമായി നടത്തിപോകുന്നതുമായ സ്ഥാപനങ്ങളാണ് ഇത്.” ജൂലൈ 2016ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു നല്‍കിയ നോട്ടീസില്‍ യുഎസ്എല്‍ പറയുന്നു.
2014ല്‍ 4793കോടിയോളവും 2015 മാര്‍ച്ച് 31വരെ 4,941കോടിയോളവും വരുന്ന തുക വിദേശ നാണയ നിരക്കില്‍ പലിശരഹിത വായ്പ്പയായി യുഎസ്എല്ലിനു നല്‍കുകയായിരുന്നു എന്നാണ് എന്തിനാണ് കടം എഴുതി തള്ളിയത് എന്ന ദ് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്‍റെ ചോദ്യത്തിനു ഡിയാജിയോ നല്‍കുന്ന മറുപടി. ദീർഘകാലത്തേക്ക് തന്ത്രപരമായ നിക്ഷേപങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള സബ്സിഡിയായിരുന്നു അത് എന്നും കമ്പനി വക്താവ് വിശദീകരിച്ചു.
” കടം വാങ്ങുന്ന സ്ഥാപനത്തിനു തിരിച്ചടക്കുന്നതിനായി വരുമാനമോ/ പണമോ ഇല്ലാ എന്നിരിക്കെ ഈ ലോണുകള്‍ എല്ലാം തീര്‍പ്പാക്കും എന്നത് പദ്ധതിയിലുള്ളതോ സാധ്യതയുള്ളതോ അല്ല” കമ്പനിയുടെ ആകെ നിക്ഷേപത്തിന്‍റെയും സബ്സിഡറിയുടേയും ഭാഗമായാണ് ലോണില്‍ ഭൂരിപക്ഷവും ഉണ്ടായത് എന്ന് കൂട്ടിച്ചേര്‍ത്ത കമ്പനി വക്താവ് പറഞ്ഞു.
Read More : പാരഡൈസ് പേപ്പേഴ്‌സിൽ വയലാർ രവിയുടെ മകൻ രവികൃഷ്ണയും
“2015-16 വര്‍ഷത്തേയും 2016-17 വര്‍ഷത്തേയും കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനി ഇതിനു യോജിച്ച വ്യവസ്ഥകളും കൃത്യമായ വെളിപ്പെടുത്തലുകളും മുന്നോട്ടുവെക്കുന്നുമുണ്ട്. 2007-08 മുതല്‍ 2014-15 വരെയുള്ള കാലയളവിലേക്ക് നല്‍കിയതാണ് ഈ വായ്പകള്‍ ” ഡിയാജിയോ വക്താവ് വിശദീകരിച്ചു,
“ഞങ്ങള്‍ നടത്തിയ അന്വേഷണങ്ങളില്‍ പ്രഥമാദൃഷ്ട്യാ വ്യക്തമാകുന്നത് ഏതാണ്ട് 913.5 കോടിയോളം രൂപ ഇത്തരം കൃത്രിമമായ ഇടപാടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു എന്നാണ്. യുഎസ്എല്ലും വിദേശത്തുള്ള മറ്റു കമ്പനികളും ഉപയോഗപ്പെടുത്തിക്കൊണ്ട് മറ്റൊരു 311.8 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണു 2016 ജൂലായ് ഒമ്പത് വരെയുള്ള ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലെ കണക്കുകള്‍ പറയുന്നത്.” കമ്പനി വക്താവ് പറഞ്ഞു.
വാട്സണ്‍ ലിമിറ്റഡ് എന്നത് മല്യയുടെ യുഎസ്എല്‍ ഗ്രൂപ്പ് കമ്പനി അല്ലായിരുന്നിട്ടും യുഎസ്എല്‍ ഹോള്‍ഡിങ്സ് യുകെ ലിമിറ്റഡും വാട്സണ്‍ ഗ്രൂപ്പും തമ്മിലുള്ള 4.4 ദശലക്ഷത്തിന്‍റെ ഇടപാട് ‘നൊവേഷന്‍ വഴിയെടുത്തത് എന്ന ചോദ്യത്തിന് കമ്പിയുടെ 2016ലെ വാര്‍ഷിക റിപ്പോര്‍ട്ടിലെ ഒരു ഖണ്‌ഡിക ചൂണ്ടിക്കാട്ടിയാണ് കമ്പനി വക്താവ് മറുപടി നല്‍കിയത്.
കമ്പനിയുമായി ഉടമ്പടിയിലെത്തിച്ചേരുമ്പോള്‍ കമ്പനി ഡയറക്ടര്‍, അദ്ധ്യക്ഷന്‍ എന്നിവയ്ക്ക് പുറമേ അതിന്‍റെ കീഴിലുള്ള മറ്റു കമ്പനികളുടെ ബോര്‍ഡില്‍ നിന്നും രാജിവെക്കുന്നതായി വിജയ് മല്ല്യ കരാറില്‍ ഏര്‍പ്പെട്ടതായി ഈ ഖണ്ഡികയില്‍ പറയുന്നു.
ഈ ഉടമ്പടിക്ക് മുന്നോടിയായുള്ള കരാര്‍ പ്രകാരം ഇരുകക്ഷികളും തമ്മില്‍
പ്രാഥമിക ധാരണയ്ക്ക് ശേഷം വരുന്ന വിഷയങ്ങള്‍ ചൊല്ലി പണവും, നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ടതോ പ്രത്യേക കൃത്യങ്ങളുമായി ബന്ധപ്പെട്ടതോ ആയ നിയമയുദ്ധങ്ങള്‍ നടത്തില്ല എന്ന ഉറപ്പുകൊടുക്കുന്നു.