scorecardresearch
Latest News

പാരഡൈസ് പേപ്പേഴ്‌സിൽ വയലാർ രവിയുടെ മകൻ രവികൃഷ്ണയും

ഗ്ലോബൽ മെഡിക്കൽ റെസ്പോൺസ് ഓഫ് ഇന്ത്യ ലിമിറ്റഡ് 2008 മാർച്ച് 26നാണ് “ഹൈ റിസ്ക് പ്രൊഫൈൽ” എന്നു ക്ലാസിഫൈ ചെയ്ത് ആപ്പിൾബൈ മൗറീഷ്യസിൽ രജിസ്റ്റർ ചെയ്തിട്ടുളളത്.

പാരഡൈസ് പേപ്പേഴ്‌സിൽ വയലാർ രവിയുടെ മകൻ രവികൃഷ്ണയും

ന്യൂഡല്‍ഹി : മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായി വയലാർ രവിയുടെ മകൻ രവികൃഷ്ണ ഡയറക്ടറായ സ്ഥാപനവും പാരഡൈസ് പേപ്പേഴ്സിൽ. സി ബി ഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണത്തിലുളള രാജസ്ഥാൻ ആംബുലൻസ് അഴിമതിയിൽ ഉൾപ്പെട്ട കന്പനിയാണിത്. നികുതി രഹിത മൗറീഷ്യസിൽ ആപ്പിൾബൈ റജിസ്റ്റർ ചെയ്ത ഇന്ത്യൻ സ്ഥാപനമാണിത്.

ഗ്ലോബൽ മെഡിക്കൽ റെസ്പോൺസ് ഓഫ് ഇന്ത്യ ലിമിറ്റഡ് 2008 മാർച്ച് 26നാണ് ” ഹൈ റിസ്ക് പ്രൊഫൈൽ” എന്നു ക്ലാസിഫൈ ചെയ്ത് ആപ്പിൾബൈ മൗറീഷ്യസിൽ രജിസ്റ്റർ ചെയ്തിട്ടുളളത്. കാരണം: നേരത്തെ റാഡെക് എക്സ് ലിമിറ്റഡ് എന്ന് പേരുണ്ടായിരുന്ന ഈ കമ്പനി, അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുളള ഇന്ത്യൻ സ്ഥാപനമായ (Ziqitza) സിക്വിറ്റ്സാ ഹെൽത്ത് കെയർ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. സിക്വിറ്റ്സാ ആംബുലൻസ് സർവീസ് നടത്തുന്ന സ്ഥാപനമാണ്.

പല പ്രമുഖ രാഷ്ട്രീയക്കാരുടെ പേര് എടുത്തു പറയുന്ന ഈ പരാതി ബി ജെപി വീണ്ടും അധികാരത്തിലെത്തിയ ഉടനെ-2014 ലാണ്- ആദ്യം രാജസ്ഥാൻ പൊലീസ് ഫയൽ ചെയ്തത്. പിന്നീട് 2015ൽ ഇത് സി ബി ഐയ്ക്ക് കൈമാറി. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്രെ മകൻ കാർത്തി ചിദംബരം, മുൻ കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റ്, മുൻ കേന്ദ്രമന്ത്രി വയലാർ രവിയുടെ മകൻ രവി കൃഷ്ണ എന്നിവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. ഇതിൽ രവി കൃഷ്ണ കമ്പനിയുടെ സ്ഥാപകരിലൊരാളുമാണ്.

മാർച്ച് 31, 2016 അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ രജിസ്റ്റാർ ഓഫ് കമ്പനീസ് രേഖകൾ പ്രകാരം രവി കൃഷ്ണയെയും മറ്റുളളവരെപോലെ ഓഹരി ഉടമയാണ്.

സിക്വിറ്റ്സാ കമ്പനിയുടെ 12 കോടി വിലമതിക്കുന്ന വസ്തുവഹകൾ എൻഫോഴ്സ്മെന്ര് ഡയറ്ക്ടറേറ്റ് ഈ വർഷം കണ്ടുകെട്ടിയിരുന്നു. 2010 മുതൽ 2013 വരെയുളള കാലയളവിൽ കമ്പനി നിയമവിരുദ്ധമായി 23 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്ന സിബി ഐയുടെ ആരോപണത്തെ തുടർന്നായിരുന്നു ഇത്.

ദേശീയ ഗ്രാമീണാരോഗ്യ പദ്ധതിയുടെ ( NRHM) ടെണ്ടറുകൾ സിക്വിറ്റ്സാ ഹെൽത്ത് കെയർ ലിമിറ്റഡിന് അനുകൂലമായ രീതിയിൽ മാറ്റി. മാത്രമല്ല, നടത്താത്ത ആംബുലൻസ് ട്രിപ്പുകളുടെ പേരിലും അധിക യാത്രകളുടെയും വ്യാജമായ അവകാശവാദങ്ങളും ഇൻവോയിസുകളും ഉണ്ടാക്കിയെന്നും അന്വേഷണ ഏജൻസികൾ ആരോപിച്ചിരുന്നു.

കളളപ്പണം വെളുപ്പിക്കൽ നിയമത്തിന്രെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്ര് ഡയറക്ടറേറ്റ് കമ്പനിക്കെതിരെ കേസ് എഠുത്തു.മൗറീഷ്യസിലെ ഫിനാൻഷ്യൽ സർവീസ് കമ്മീഷൻ (എഫ് എസ് സി) 2015 സെപ്തംബർ 15 ന് ഈ അന്വേഷണത്തിന്രെ പശ്ചാത്തലത്തിൽ ചൂണ്ടികാട്ടിയിരുന്നുവെന്നു  ആപ്പിൾബൈയുടെ ആഭ്യന്തര രേഖകൾ വെളിപ്പെടുത്തുന്നത്.

ഇത് കമ്പനിയുടെ 2016 ലെ കമ്പ്ലൈൻസ് റിവ്യൂ റിപ്പോർട്ടിൽ പ്രതിഫലിച്ചിരുന്നു. കമ്പനിയുടെ മുൻകാലത്തിന്രെ പടിപടിയായുളള ഉളളടക്കം കൂടിയായിരുന്നു.

കമ്പനി യഥാർത്ഥത്തിൽ 2008 ൽ റാഡെക് എക്സ് എന്ന സ്ഥാപനമായി മാറിയിരുന്നു. ഇത് 2010ൽ ഗ്ലോബൽ മെഡിക്കൽ റെസ്പോൺസ് ഓഫ് ഇന്ത്യ ലിമിറ്റ് എന്ന് പേര് മാറ്റി. കമ്പനിയുടെ ഉടമസ്ഥാവകാശം ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുളള എൻവിഷൻ ഹെൽത്ത് കെയർ ഹോൾഡിങ്സ് ഇൻകോർപ്പറേറ്റ്സിനാണ്. ഇത് സംബന്ധിച്ച എൻഫോഴ്സ്മെന്ര് ഡയറക്ടറേറ്റിന്രെ റിപ്പോർട്ടുകൾ എങ്ങനെയാണ് സിക്വിറ്റ്സായിലെ മറ്റ് കമ്പനികളുടെ നിക്ഷേപമെന്ന് രേഖപ്പെടുത്തുന്നു. ഇക്വിറ്റിയായും മുൻഗണനാ ഓഹരി വാങ്ങലായും സിംഗപ്പൂരിലെ ഗ്രാൻ ഗ്ലോബൽ ഇംപെക്സും അമേരിക്കയിലെ അക്യൂമെൻ ഫണ്ട് ഇൻകോർപ്പറേറ്റും അവസാനം മൗറീഷ്യസിലെ ഗ്ലോബൽ മെഡിക്കൽ റെസ്പോൺസ് ഇന്ത്യ ലിമിറ്റഡും എന്നിങ്ങനെയാണ് ആ രേഖ വെളിപ്പെടുത്തുന്നത്.

” അഴിമതിയിൽ ഉൾപ്പെട്ട കമ്പനിയുടെ നിക്ഷേപ കമ്പനിയായ സിക്വിറ്റ്സാ കമ്പനി ഹിറ്റ്സ് (നെഗറ്റീവ് സെർച്ചസ്) ആണ് കാണിക്കുന്നതെന്ന് അപ്പിൾബൈയുടെ 2016 ജനുവരി 27 ലെ മെമ്മോ പറയുന്നത്. “കമ്പനിക്ക് നൽകിയിരുന്ന കരാറുകൾ രാഷ്ട്രീയ താൽപര്യപ്രകാരണുളളതാണെന്ന് പറയപ്പെടുന്നു. അതിനാൽ കമ്പനിയുടെ റിസ്ക് പ്രൊഫൈൽ ഉയർന്നിരിക്കുന്നു. അതിനാൽ നമ്മുടെ റിസ്കി ക്ലൈന്ര് രജിസ്റ്റിറിൽ ആവർത്തിച്ചുളള നിരീക്ഷണത്തിനായി ഉൾപ്പെടുത്തുന്നു…”എന്നും വ്യക്തമാക്കുന്നു.

ഗ്ലോബൽ മെഡിക്കൽ റെസ്പോൺസ് ഓഫ് ഇന്ത്യ സിക്വിറ്റ്സാ ഹെൽത്ത് കെയർ ലിമിറ്റഡിൽ ആയിരം സാധാരണ ഓഹരികളായും (0.3 ശതമാനം ഓഹരി ഉടമസ്ഥത) 43, 184, സീരീസ് ബി പ്രിഫറൻസ് ഓഹരികളും ( സിക്വിറ്റ്സാ ഹെൽത്തകെയർ ലിമിറ്റഡിന്രെ 61.7 ശതമാനം ഓഹരി)യുമായി 2.09 മില്യൺ ഡോളറിന്രെ നിക്ഷേപം നടത്തിയതായി ഗ്ലോബൽ മെഡിക്കൽ റെസ്പോൺസ് ഓഫ് ഇന്ത്യ ലിമിറ്റഡിന്രെ നിരവധി രേഖകളും ഓഹരി ഉടമകളുടെ യോഗങ്ങളുടെ മിനിറ്റ്സുകളും വെളിപ്പെടുത്തുന്നു. എന്നാൽ 2.09 മില്യൺ ഡോളർ ഗ്ലോബൽ മെഡിക്കൽ റെസ്പോൺസിൽ നിന്നുളള “വായ്പ” എന്നാണ് ആപ്പിൾബൈ ഫയൽ ചെയ്ത രേഖയിൽ പറയുന്നത്.

സി ബി ഐ അന്വേഷണത്തിന്രെ പരിധിയിൽ വിഷയം വന്നതോടെ ഈ ഇടപാടിൽ നിന്നും കാർത്തി ചിദംബരവും സച്ചിൻ പൈലറ്റും അകലം പാലിച്ചു. “നോൺ എക്സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടാറായിരുന്നു എന്നതല്ലാതെ കമ്പനിയുടെ ഓഹരിയുടമയായിരുന്നില്ലെന്ന്” കാർത്തി ചിദംബരം ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. ” എന്രെ അറിവിൽപ്പെട്ടിടത്തോളം സിക്വിറ്റ്സാ ഹെൽത്ത് കെയറിന് വിദേശ ഇടപാടുകളില്ല. വിദേശ ഇടപാടുകളുളള കമ്പനി ഒരുപക്ഷേ, സിക്വിറ്റ്സയിൽ നിക്ഷേപം നടത്തിയിട്ടുണ്ടാകാം.

കമ്പനി അതിനെ ലാഭാധിഷ്ടിതമല്ലാത്തത് എന്നതിൽ നിന്നും ലാഭം ലാക്കിക്കിയുളള സംരഭമാക്കി മാറ്റിയപ്പോൾ കമ്പനിയിൽ നിന്നും രാജിവച്ചതായി സച്ചിൻ പൈലറ്റ് പറഞ്ഞു. അത് 2004 ൽ എം പിയാകുന്നതിന് മുമ്പായിരുന്നുവെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി. ” 2001 ൽ ഒരു വർഷത്തോളം ഞാൻ കമ്പനിയുടെ ഓണററി ഡയറ്കടറായിരുന്നു. അവർ ലാഭാധിഷ്ടതമായി പ്രവർത്തിക്കുന്ന കമ്പനിയായി മാറുന്നുവെന്ന് അറിയിച്ചപ്പോൾ ഞാൻ രാജിവച്ചു. എനിക്കൊരിക്കലും അതിലൊരു ഓഹരി ഉടമസ്ഥത ഉണ്ടായിരുന്നില്ല. ബോർഡ് മീറ്റിങിൽ പങ്കെടുക്കുകയോ ഏതെങ്കിലും രേഖകളിൽ ഒപ്പിടുകയോ ചെയ്തിട്ടില്ല” സച്ചിൻ പൈലറ്റ് പറഞ്ഞു.

സിക്വിറ്റ്സാ ഹെൽത്ത് കെയർ ഗ്ലോബൽ മെഡിക്കൽ റെസ്പോൺസ് ഒരു നിക്ഷേപകനെന്ന നിലയിൽ അയിരുന്നോ എന്ന് ചോദിച്ചാൽ അതേ എന്നാണ്. ജി എം ആർ ഇന്ത്യ മൗറീഷ്യസിൽ ഒരു പ്രത്യേക കമ്പനിയായാണ് ആരംഭിച്ചത്. അവർ കമ്പനിയുടെ പേര് ജി എം ആർ ഇന്ത്യ എന്ന് മാറ്റിയതാണ്. ഏതൊരു കമ്പനിയും അതിന് ഏറ്റവും കാര്യക്ഷമമായ രീതിയിൽ വിഭവസമാഹാരണം നടത്താനുളള വഴികൾ നോക്കുമെന്ന് രവികൃഷ്ണ പറഞ്ഞു

സിക്വിറ്റ്സാ ഹെൽത്ത് കെയറിന് പ്രധാനപ്പെട്ട ഒരു നിക്ഷേപക കമ്പനി മൗറീഷ്യസിൽ ഉണ്ടായിരുന്നുവെന്നത് റിസർവ് ബാങ്കിനെ അറിയിച്ചിട്ടുളളതാണ്. എല്ലാ ബാങ്കിങ് വിവരങ്ങളും സിബി ഐയ്ക്കും എൻഫോഴ്സ്മെന്ര് ഡയറക്ടറേറ്റിനും നൽകിയിട്ടുണുണ്ട്. എല്ലാ കേസുകളും ഭരണം മാറിയപ്പോൾ രൂപപ്പെട്ടതാണ്. 2015 ൽ ഭരണം മാറിയപ്പോൾ കേസ് സി ബി ഐയ്ക്ക് കൈമാറി. എൻഫോഴ്സ്മെന്റ് ഡയറ്കടറേറ്റിന്രെ നടപടി വന്നത് അതിന് ഒരുമാസത്തിന് ശേഷമാണ്. ഞങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല. എത്രകാലം ഞങ്ങളെ പ്രോസിക്യൂട്ട് ചെയ്യും?ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല. ഇതുവരെ എൻഫോഴ്സമെന്റ് ഡയറ്കടറേറ്റ് ആരെയും ചോദ്യം ചെയ്തിട്ടുമില്ല. രവികൃഷ്ണ പറഞ്ഞു

കാർത്തി ചിദംബരവും സച്ചിൻ പൈലറ്റും സിക്വിറ്റ്സാ ഹെൽത്ത് കെയറിൽ ഓഹരി ഉടമകളല്ലാത്ത സ്വതന്ത്രഡയറക്ടർമാർ മാത്രമായിരുന്നുവെന്ന് രവികൃഷ്ണ പറഞ്ഞു. സച്ചിൻ പൈലറ്റ് ഏതാനും മാസം മാത്രമേ കമ്പനിയുമായി സഹകരിച്ചിരുന്നുളളൂ. എനിക്ക് തുടക്കത്തിൽ കമ്പനിയിൽ 25 ശതമാനം ഓഹരി ഉണ്ടായിരുന്നു. പിന്നീടത് 11 ശതമാനമായി കുറഞ്ഞു. ഇപ്പോൾ അത് വെറും രണ്ട് ശതമാനം മാത്രമേയുുളളൂ. ഇത് വ്യക്തിപരമായ കാരണങ്ങളാലും കുടുംബ സ്വത്ത് ഭാഗം ചെയ്യലുമായി ബന്ധപ്പെട്ടുമാണെന്ന് രവികൃഷ്ണ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Paradise papers vayalar ravi son ravi krishna ziqitza rajasthan ambulance scam