scorecardresearch
Latest News

Breaking News: പാരഡൈസ് പേപ്പേഴ്സിൽ 714 ഇന്ത്യക്കാര്‍, കേന്ദ്രമന്ത്രി മുതല്‍ കോര്‍പ്പറേറ്റുകള്‍ വരെ

മൊത്തത്തിൽ 714 ഇന്ത്യാക്കാരാണ് പാരഡൈസ് പേപ്പഴ്സിൽ ഉൾപ്പെട്ടിട്ടുളളത്. ഋതു സരിൻ , ജയ്‌ മജൂംദാർ , സന്ദീപ് സിംഗ് , ശ്യാമൾ യാദവ്, പി വൈദ്യനാഥൻ അയ്യർ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട്

Paradise papers, ICIJ,

നോട്ട് നിരോധനത്തിന്രെ ഒന്നാം വാർഷികം ‘കളളപണ വിരുദ്ധ ദിനമായി” ആചരിക്കാൻ തീരുമാനിച്ച സർക്കിന്രെ തീരുമാനത്തിന്  മണിക്കൂറുകൾ മാത്രം ശേഷിക്കെ സമ്പന്നരും അധികാരകേന്ദ്രങ്ങളിലെ ശക്തരും നടത്തിയ നികുതി വെട്ടിപ്പിന്രെ കണക്കുകൾ പുറത്തുവരുന്നു. വിദേശത്തെ സ്ഥാപനങ്ങളിലും 19 നികുതി രഹിത രാജ്യങ്ങളിലുമായി  നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യയുൾപ്പടെയുളള ലോകത്തെ സമ്പന്നരും അധികാരകേന്ദ്രങ്ങളിലുളളവരുടെയും  നിക്ഷേപത്തിന്രെ കണക്കുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുൾപ്പടെയുളള രാജ്യങ്ങളിൽ നിന്നുമാണ് പണം വിദേശങ്ങളിലേയ്ക്ക് കൊണ്ടുപോയത്.

പാരഡൈസ് പേപ്പഴ്സ്’ എന്ന് പേരിട്ടിട്ടുളള ഈ കണ്ടെത്തലിൽ 13. 4 മില്യൺ (13.4 ദശലക്ഷം) രേഖകളാണുളളത്. പാനമ പേപ്പർ വെളിപ്പെടുത്തലിന് 18 മാസത്തിന് ശേഷമാണിത്. രണ്ട് ഡാറ്റകളും ജർമ്മൻ ദിനപത്രമായ ന്യൂദ് ഡോയിച്ചേ സയ്റ്റങ്ങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്രർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും ( ICIJ)യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങൾ ലഭ്യമായത്.

Read More : പാരഡൈസ് പേപ്പഴ്‌സ്: ബിജെപിയുടെ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍

ഇന്ത്യയിൽ ദ് ഇന്ത്യൻ എക്സ‌പ്രസ്സ് പാനമ പേപ്പേഴ്സിന്രെ കാര്യത്തിലെന്നപോലെ ഇതിലും പത്ത് മാസത്തിലേറെ നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച രേഖകൾ ലഭിച്ചത്.
ഈ അന്വേഷണത്തിലെ കണ്ടെത്തലുകൾ 40 അന്വേഷണാത്മക റിപ്പോർട്ടുകളായി പ്രസിദ്ധീകരിക്കും. ഇന്ന് രാത്രി അത് ആരംഭിക്കുന്നു.

Read More : പാരഡൈസ് പേപ്പേഴ്സ് : വിജയ് മല്യയുടേത് വ്യാജ ഇടപാടുകളോ?

അന്വേഷണത്തിൽ ലഭ്യമായ ഒരു കുന്ന് രേഖകൾ ബർമുഡയിലെ ആപ്പിൾബൈ (Appleby) നിയമ സ്ഥാപനത്തിൽ നിന്നുളളതാണ്. ടാക്സ് ആഡ്വൈസർ എന്നതിലുപരി 119 വർഷം പഴക്കമുളള ഈ കമ്പനി, അഭിഭാഷകർ, അക്കൗണ്ടന്രുമാർ, ബാങ്കേഴ്സ് ഇതുമായി ബന്ധമുളള മറ്റുളളവർ എന്നിവരുടെ ആഗോള നെറ്റ്‌വർക്കാണ്. ഇവർ വിദേശത്ത് കമ്പനികൾ ആരംഭിച്ച് അവരുടെ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകൾ മാനേജ് ചെയ്യുകയും ചെയ്യുന്നു. ഇത് നികുുതി ഒഴിവാക്കുന്നതിനോ നികുതിയിൽ നിന്നും രക്ഷപ്പെടുന്നതിനോയുളളവഴികളിലൊന്നോ അതിന്രെ ചേർച്ചയോ ആയിരിക്കും; റിയൽ എസ്റ്റേറ്റ് ആസ്തികൾ മാനേജ് ചെയ്യുക, എസ്ക്രോ അക്കൗണ്ടുകൾ ആരംഭിക്കുക, വിമാനങ്ങളും ഉല്ലാസ നൗകകളും കുറഞ്ഞ നികുതി നൽകി വാങ്ങുക, അല്ലെങ്കിൽ രാജ്യാന്തരമായി ദശലക്ഷങ്ങൾ കൈമാറുന്നതിനായി വിദേശ സങ്കേതങ്ങൾ ഉപയോഗിക്കുക എന്നിങ്ങനെയാണ്.

Read More : എന്താണ് പാരഡൈസ് പേപ്പര്‍സ്? 13.4 ദശലക്ഷം രേഖകളില്‍ ഒളിഞ്ഞിരിക്കുന്നതെന്ത് ?

പേരുകളുടെയും എണ്ണത്തിന്രെയും കണക്കുകളുടെ അടിസ്ഥാനത്തിൽ 180 രാജ്യങ്ങളുടെ ഡാറ്റയിൽ ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനമാണ്. മൊത്തത്തിൽ 714 ഇന്ത്യാക്കാരാണ് ഇതിലുളളത്. രാജ്യാന്തര തലത്തിൽ തന്നെ ആപ്പിൾ ബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപാടുകാർ, വിദേശങ്ങളിൽ 118 വ്യത്യസ്ത സ്ഥാപനങ്ങളായി നിലനിൽക്കുന്ന ഇന്ത്യൻ കമ്പനികളാണ്.

അപ്പിൾബൈയുടെ ഇന്ത്യൻ ഇടപാടുകാരിൽ നിരവധി പ്രമുഖ കോർപ്പറേറ്റുകളും കമ്പനികളും ഉണ്ട്. ഇവ സി ബി ഐയുടെയും എൻഫോഴ്‌സ്മെന്ര് ഡയറക്ടറേറ്റിന്രെയും സൂക്ഷ്മ പരിശോധനയിൽ ഉളളവരുമാണ്.

ഇതിലെ ഒരൂ കൂട്ടം കമ്പനികളുടെ കാര്യത്തിൽ അവർ 2 ജി സെപ്കട്രം ഇടപാടുമായി ബന്ധപ്പെട്ടുളളതാണ്, ഉദാഹരണത്തിന് ഇവരുടെ ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ തേടി സി ബി ഐ അയച്ച വളരെ രഹസ്യമായ കത്തുകൾ പോലും അപ്പിൾബൈയിൽ എത്തിയിട്ടുണ്ട്. കോർപ്പറേറ്റുകൾക്ക് പുറമെ വ്യക്തികളെയും ഈ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തുന്നു.

Read More : പാരഡൈസ് പേപ്പേഴ്സ്: കേന്ദ്രമന്ത്രി ജയന്ത് സിൻഹയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

ആഗോള തലത്തിൽ റഷ്യൻ സ്ഥാപനത്തിന് ട്വിറ്ററിലും ഫെയ്‌സ് ബുക്കിലുമുളള നിക്ഷേപവും റഷ്യയും യു എസ് പ്രസിഡന്ര് ഡൊണാൾഡ് ട്രംപിന്രെ കോടീശ്വരനായ സെക്രട്ടറി വിൽബർ റോസ്സും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂൂഡോയുടെ പ്രമുഖ ധനസമാഹാരണം നടത്തിയ ഇംഗ്ലണ്ടിലെ രാജ്ഞിയുടെ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഷൗക്കത്ത് അസീസ് ഉൾപ്പടെ 120 ഓളം രാഷ്ട്രീയക്കാരുടെ വിദേശ സ്ഥാപന താൽപര്യങ്ങളും ഇത് വെളിപ്പെടുത്തുന്നു.

രഹസ്യ വിവരങ്ങളുടെ വിശദാംശങ്ങളിൽ യു എ ഇയുടെ ചാരവിമാനം വാങ്ങലും ഇറാഖി ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന് വേണ്ടി കനേഡിയൻ എൻജിനിയറുടെ ബാർബഡോസ് ആസ്ഥാനമായ ആയുധകമ്പനി “സൂപ്പർ ഗൺ” ഉണ്ടാക്കാനുളള ശ്രമവും ആരോഗ്യ, ഉപഭോക്തൃ വായ്പാ കമ്പനികളിലും എലിസബത്ത് രാജ്ഞി നടത്തിയ ദശലക്ഷക്കണക്കിന് ഡോളറുകളുടെ നിക്ഷേപവും ഇതിലുൾപ്പെടുന്നു.

Read More : പാരഡൈസ് പേപ്പേഴ്‌സിൽ വയലാർ രവിയുടെ മകൻ രവികൃഷ്ണയും

ദ് ഇന്ത്യൻ എക്സ്പ്രസ്സ് ഐ സി ഐ ജെയുമായി ചേർന്ന് വിദേശത്തെ ഇടപാടുകളും ബാങ്കിങ് ആസ്തികളും സംബന്ധിച്ച് നടത്തുന്ന നാലാമത്തെ സംയുക്ത അന്വേഷണമാണ് പാരൈഡസ് പേപ്പേഴ്സ് അഥവാ സ്വർഗ്ഗ കടലസുകൾ. ഏപ്രിൽ 2013 നാണ് ( ഓഫ് ഷോർ ലീക്ക്സ്) പേരിലാണ് ആദ്യ സംയുക്ത അന്വേഷണ റിപ്പോർട്ട് പുറത്തു വരുന്നത്. ഇതിൽ ബ്രിട്ടീഷ് വിർജിൻ ഐലൻഡുകളിൽ ഇൻ കോർപ്പറേറ്റ് കമ്പനികളുളള 612 ഇന്ത്യാക്കാരുടെ പേരാണ് പുറത്തുവന്നത്. ഇതിനെ തുടർന്ന് പുറത്തുവന്നത് ” സ്വിസ് ലീക്ക്സ്” ആണ്. ഇതിൽ ജനീവയിലെ എച്ച് എസ് ബി സി ബാങ്കിന്രെ ജനീവാ ബ്രാഞ്ചിലെ ഡാറ്റയാണ് പുറത്തുവന്നത്. ഇതിൽ 1,195 ഇന്ത്യൻ അക്കൗണ്ടുടമകളുടെ പേരാണ് പുറത്തായത്. ഏപ്രിൽ 2016ൽ “പാനമാ പേപ്പേഴ്സ്” പുറത്തുവന്നു. ഈ ആഗോള അന്വേഷണ റിപ്പോർട്ടിന് എക്സപ്ളനേറ്ററി ജേണലിസത്തിനുളള പുലിസ്റ്റർ പ്രൈസ് ലഭിച്ചു.

ഇംഗ്ലീഷില്‍ വായിക്കാം : Paradise Papers : Biggest data leak reveals trails of Indian corporates in global secret tax havens 

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Paradise papers indian corporates black money