Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

പാരഡൈസ് പേപ്പേഴ്സ്: കേന്ദ്രമന്ത്രി ജയന്ത് സിൻഹയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

2014ല ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ 2016 ജൂലൈവരെ കേന്ദ്ര ധനകാര്യ സഹമന്ത്രികൂടിയായിരുന്നു ജയന്ത് സിന്‍ഹ

jayanta sinha

ന്യൂഡൽഹി: ഇന്ത്യയിലെ കോർപറേറ്റ് ഭീമന്മാരുടെയും ചില പ്രമുഖ വ്യക്തികളുടെയും രാജ്യാന്തര സാമ്പത്തിക ഇടപാടുകളുടെ രേഖകളായ പാരഡൈസ് പേപ്പേഴ്സ് പുറത്തു വന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്ത്. ഇന്ത്യൻ എക്സ്പ്രസും ഐസിഐജെയും ചേർന്നാണ് രാജ്യത്തിന് പുറത്തുള്ള കമ്പനികളെ ആവരണമാക്കി നടത്തിയിട്ടുള്ള ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളുടെ രേഖകൾ പുറത്തു കൊണ്ട് വന്നത്. പാരഡൈസ് പേപ്പേഴ്സിൽ പേര് പരാമർശിക്കുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ രാജി വയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

കോൺഗ്രസ് ദേശീയ വക്താവ് റൺദീപ് സുർജേവാലയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. ജയന്ത് സിൻഹക്കെതിരെ എഫ്ഐആർ രേഖപ്പെടുത്തണമെന്നും മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും റൺദീപ് ആവശ്യപ്പെട്ടു. 2014ല ബിജെപി സര്‍ക്കാര്‍ അധികാരമേറ്റമുതല്‍ 2016 ജൂലൈവരെ കേന്ദ്ര ധനകാര്യ സഹമന്ത്രികൂടിയായിരുന്നു ജയന്ത് സിന്‍ഹ.

പ്രധാനമായും ആപ്പിള്‍ബൈ, സിംഗപ്പൂർ ആസ്ഥാനമായ ഏഷ്യസിറ്റി ട്രസ്റ്റ്‌ എന്നിവരുടേതടക്കം ‘നികുതി സ്വര്‍ഗ്ഗം (Tax Paradise)’ എന്നറിയപ്പെടുന്ന, 19 രഹസ്യ നിയമാധികാര പരിധികളിലായി സര്‍ക്കാര്‍ കാത്തുസൂക്ഷിക്കുന്ന കോർപറേറ്റ് റജിസ്ട്രികള്‍ എന്നിവ ചേര്‍ന്നതാണ് പാരഡൈസ് പേപ്പഴ്‌സ്. ഇന്ത്യയിലെ കോർപറേറ്റ് ഭീമന്മാരുടെയും ചില പ്രമുഖ വ്യക്തികളുടെയും രാജ്യാന്തര സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പുറത്തുള്ള കമ്പനികളെ ആവരണമാക്കി നടത്തിയിട്ടുള്ള ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളാണ്.

അപ്പിള്‍ബൈയുടെ രണ്ടാമത്തെ വലിയ ഇടപാടുകാരന്‍ ഒരു ഇന്ത്യന്‍ കമ്പനിയാണ് എന്നതാണ് അതിലെ ശ്രദ്ധേയമായ വസ്തുത. നന്ദ് ലാല്‍ ഖേംകയുടെ സണ്‍ ഗ്രൂപ്പാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ രണ്ടാമതായുള്ളത്. 118 വ്യത്യസ്ത സ്ഥാപനങ്ങളാണ് ഈ കമ്പനിയുടെ പേരിലുള്ളത്. പ്രമുഖ കോർപറേറ്റുകളാണ്. സിബിഐയുടേയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്രെ അന്വേഷണങ്ങളില്‍ പലതവണ വന്നിട്ടുള്ള സ്ഥാപനങ്ങളാണ് ഇതില്‍ പലതും. സണ്‍ ടിവി- എയര്‍സെല്‍- മാക്സിസ് കേസില്‍ ഉള്‍പ്പെട്ട കമ്പനികള്‍, മലയാളികൾക്ക് സുപചരിചിതമായ കനേഡിയൻ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന്‍, മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായി വയലാർ രവിയുടെ മകൻ രവി കൃഷ്ണ ഡയറക്ടറായ സീക്വിറ്റ്സാ ഹെല്‍ത്ത്കെയര്‍ തുടങ്ങി പലരും ഇതില്‍ പെടുന്നു.

കോർപറേറ്റുകള്‍ക്ക് പുറമേ പല പ്രമുഖവ്യക്തികളുടെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ബോളിവുഡ് താരം അമിതാബ് ബച്ചന്‍, ബോളിവുഡ് താരം സഞ്ജയ്‌ ദത്തിന്‍റെ ഭാര്യ ദില്‍നാശിന്‍ (ആദ്യ പേര്), നീരാ റാഡിയ തുടങ്ങിയവരുടെ പേരുകളും ഇതില്‍ ഉൾപ്പെടുന്നു. സെക്യൂരിറ്റി ആന്റ് ഇന്റലിജന്‍സ് സർവീസ് സ്ഥാപകനായ ബിജെപിയുടെ രാജ്യസഭാ എംപി ആർ.കെ.സിന്‍ഹ മാള്‍ട്ടയില്‍ നിന്നുമുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Paradise papers congress slams centre on black money demands mos jayant sinhas resignation

Next Story
ഗുര്‍മീതുമായുള്ള ബന്ധം, ദേരയുടെ വരുമാനം; ഹണീ പ്രീതിന്റെ സ്വകാര്യ ഡയറി കണ്ടെത്തിhoneypreet
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express