പാരഡൈസ് പേപ്പര്‍സ് രേഖകള്‍ അനുസരിച്ച് 2005ല്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തുവകകളില്‍ നിന്നും 7.5 ദശലക്ഷം ഡോളര്‍ ഡോവര്‍ സ്ട്രീറ്റ് VI കേയ്മാന്‍ ഫണ്ട് എല്‍ പി എന്ന സ്ഥാപനത്തിലേക്ക് നിക്ഷേപിച്ചതായി കണ്ടെത്തി.
കൂടുതല്‍ വായിക്കാന്‍: എന്താണ് പാരഡൈസ് പേപ്പര്‍സ്?
മൊബൈല്‍ ഫോണുകള്‍ക്ക് വേണ്ടി വിരലടലയാളത്തിന്‍റെ സങ്കേതികവിദ്യ നിര്‍മ്മിക്കുന്ന കമ്പനിയിലേക്ക് നിക്ഷേപിച്ചതായും ലാഭം നേടിയതായും അത് വീണ്ടും സമാന ഹൈ ടെക്, ഫാര്‍മ്മ കമ്പനികളില്‍ നിക്ഷേപിച്ചതായും കാണുന്നു. ബ്രിട്ടീഷ്, അമേരിക്കന്‍ സര്‍വ്വകലാശാലകള്‍, യൂ എ ഇ യിലെ ഒരു ബാങ്ക്, ചില ധര്‍മ്മസ്ഥാപനങ്ങള്‍ എന്നിവരാണ് മറ്റുള്ള നിക്ഷേപകര്‍.
ജൂണ്‍ 2008ല്‍ രാജ്ഞിയുടെ എസ്റ്റേറ്റ്, ഈ നിക്ഷേപത്തില്‍ നിന്നും 360,000 ഡോളര്‍ നേടി. കേയ്മാന്‍ ഫണ്ട് മറ്റൊരു സ്വകാര്യ ഓഹരിക്കമ്പനിയിലും നിക്ഷേപം നടത്തി. 99.9 ശതമാനം കൊള്ളപ്പളിശയ്ക്ക് പാവപെട്ടവര്‍ക്ക് വീട്ടു സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനിയിലാണ് നിക്ഷേപം.
2004 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ രാജ്ഞിയുടെ ഡച്ചി,ജുബിലീ അബ്സലൂട്ട് റിട്ടേണ്‍ ഫണ്ടിലും നിഷേപങ്ങള്‍ നടത്തി. രാജ്ഞിയുടെ രാജ്യാന്തര നിക്ഷേപങ്ങള്‍ അവരുടെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയില്ല. കാരണം സ്വകാര്യ സമ്പത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തു പറയേണ്ടതല്ല എന്നുള്ളത് കൊണ്ട്. തന്‍റെ സമ്പാദ്യത്തിന് കൃത്യമായി നികുതിയും കൊടുക്കാറുണ്ട് രാജ്ഞി.
കേയ്മാന്‍ ദ്വീപ് ഫണ്ടില്‍ ഒരു നിക്ഷേപമുണ്ടെന്നും ബ്രൈറ്റ് ഹൌസ് നിക്ഷേപത്തെക്കുറിച്ച് അറിവില്ല എന്നും രാജ്ഞിയുടെ വക്താവ് ‘ദി ഗാര്‍ഡിയന്‍’ പത്രത്തോട് പറഞ്ഞു. രാജ്ഞിക്ക് രാജ്യത്തിന് പുറത്തു മറ്റു രണ്ടിടത്തുള്ള ഫണ്ടുകളിലുള്ള നിക്ഷേപങ്ങളെക്കുറിച്ചും അവര്‍ സ്ഥിരീകരിച്ചു. ‘രാജ്ഞിയുടെ ഇന്‍വെസ്റ്റ്‌മെന്‍റ് വിദഗ്ദര്‍ കൊടുക്കുന്ന ഉപദേശമനുസരിച്ചാണ് നിക്ഷേപങ്ങള്‍ നടത്തുന്നത്. അതിനനുസരിച്ച് സമ്പാദ്യത്തിനെ ഉചിതമായ രീതിയില്‍ വിനിയോഗിക്കുന്നു എന്നതല്ലാതെ നികുതി കൊടുക്കാതിരിക്കാനുള്ള ഉപായമായി കാണുന്നില്ല’, എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. – ഐ സി ഐ ജെ