scorecardresearch

ആകാശത്ത് ഇന്ന് വിസ്മയക്കാഴ്ച്ച; സൂര്യാസ്തമയത്തിന് ശേഷം പ്ലാനറ്ററി പരേഡ് കാണാം

എട്ട് പ്രധാന ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നുണ്ടെങ്കിലും അവ വ്യത്യസ്ത വേഗതയിലാണ് ഭ്രമണം ചെയ്യുന്നതിനാൽ ഒരേ സമയം ദൃശ്യമാകുക എന്നത് അപൂർവ പ്രതിഭാസമാണ്

എട്ട് പ്രധാന ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നുണ്ടെങ്കിലും അവ വ്യത്യസ്ത വേഗതയിലാണ് ഭ്രമണം ചെയ്യുന്നതിനാൽ ഒരേ സമയം ദൃശ്യമാകുക എന്നത് അപൂർവ പ്രതിഭാസമാണ്

author-image
WebDesk
New Update
planetary parade

പ്ലാനറ്ററി പരേഡിൻറ നാസ പുറത്തുവിട്ട പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സൂര്യാസ്തമയത്തിന് ശേഷം ഇന്ന് ആകാശത്ത് തെളിയുന്നത് വിസമയക്കാഴ്ച.അപൂർവ്വമായി മാത്രം കാണാറുള്ള പ്ലാനറ്ററി പരേഡ് ഇന്ന് വ്യക്തതയോടെ ദർശിക്കാനാകും.എന്നാൽ ഇന്ന് എല്ലാ ഗ്രഹങ്ങളും ആകാശത്ത് വരിയായി വിന്യസിക്കും. സൂര്യാസ്തമയത്തിന് ശേഷം 45 മിനിറ്റ് കഴിഞ്ഞാൽ ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങൾ ഒരേ നിരയിൽ എത്തും. ശുക്രനും ശനിയും തെക്ക് പടിഞ്ഞാറ് ഭാഗത്താണ് പ്രകാശിക്കുക.

Advertisment

അതേസമയം വ്യാഴം തെക്കുകിഴക്കൻ ആകാശത്തും ചൊവ്വ കിഴക്ക് ഭാഗത്തും ദൃശ്യമാകും. രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണുക. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ, ബുധൻ എന്നിവയെല്ലാം ഒരുമിച്ച് ദൃശ്യമാകുമ്പോൾ ബുധൻ അടുത്ത മാസം ഒരു രാത്രി മാത്രം ഒപ്പം ചേരും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ ഇതിനകം ആകാശത്ത് ദൃശ്യമാകുമ്പോൾ, ബുധൻ അടുത്ത മാസം ഒരു രാത്രി മാത്രം അവയുമായി ചേരും. 

സൗരയൂഥത്തിലെ എട്ട് പ്രധാന ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നുണ്ടെങ്കിലും അവ വ്യത്യസ്ത വേഗതയിലാണ് ഭ്രമണം ചെയ്യുന്നതിനാൽ ഒരേ സമയം ദൃശ്യമാകുക എന്നത് അപൂർവ പ്രതിഭാസമാണ്.

Advertisment

ജനുവരിയിൽ തുടങ്ങിയ പ്ലാനറ്ററി പരേഡ് എന്ന അത്ഭുത പ്രതിഭാസം ഫെബ്രുവരി മാസം വരെ ആകാശത്ത് പ്രത്യക്ഷമാകും. സൗരയൂധത്തിലെ മിക്ക ഗ്രഹങ്ങളും ഒരുമിച്ചെത്തുന്ന വിസ്മയക്കാഴ്ചയാണിത്. 2025 ജനുവരി 21 നാണ് ഈ പ്രതിഭാസം ആകാശത്ത് ആരംഭിച്ചത്. ഇതിലൂടെ കിഴക്കൻ ആകാശത്ത് വ്യാഴം, ചൊവ്വ ഗ്രഹങ്ങളും പടിഞ്ഞാറൻ ആകാശത്തിൽ ശനി, ശുക്രൻ എന്നീ ഗ്രഹങ്ങളെയും ദൂരദർശിനിയിലൂടെ യുറാനസ്, നെപ്റ്റിയൂൺ എന്നീ ഗ്രഹങ്ങളെയും നമുക്ക് കാണാൻ കഴിയും.

എന്താണ് പ്ലാനറ്ററി പരേഡ്?

യഥാർഥത്തിൽ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ (എക്ലിപ്റ്റിക്) സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങൾ സൂര്യൻറെ ഒരേവശത്ത് എത്തുമ്പോൾ നേർരേഖയിൽ കടന്നുപോവുന്നതായി ഭൂമിയിൽ നിന്ന് നോക്കുമ്പോൾ തോന്നുന്ന പ്രതിഭാസമാണ് പ്ലാനറ്ററി പരേഡ് എന്ന് പരക്കെ അറിയപ്പെടുന്നത്. ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള വിന്യാസം സാധാരണ സംഭവങ്ങളാണ്. 

ചെറിയ ഗ്രൂപ്പുകൾ വർഷത്തിൽ ഒട്ടേറെ തവണ ഇത്തരത്തിൽ വിന്യസിക്കാറുണ്ട്. എന്നാൽ ഏഴ് ഗ്രഹങ്ങളും ഇത്തരത്തിലെത്തുന്നത് വളരെ അപൂർവമാണ്. ആഴ്ചകളോളം മാനത്ത് കാണാൻ സാധിക്കുന്നതിനാൽ ഏറ്റവും മികച്ച കാഴ്ചാനുഭവമായിരിക്കും എന്നാണ് വാനനിരീക്ഷകർ പറയുന്നത്. കുറഞ്ഞത് ഫെബ്രുവരി അവസാനം വരെ ഈ മനോഹര കാഴ്ച കാണാം.

Read More

Nasa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: