scorecardresearch

ശശികലയുടെ മുഖ്യമന്ത്രി സ്ഥാനം തുലാസില്‍; അണ്ണാ ഡിഎംകെ തുറന്ന പോരിലേക്ക്

ഇതോടെ അണ്ണാ ഡിഎംകെയില്‍ പനീര്‍ സെല്‍വം, ശശികല ക്യാംപുകളായി പാര്‍ട്ടി ഭിന്നിക്കുന്ന കാഴ്ച്ചയും പ്രത്യക്ഷമാകുന്നു

ഇതോടെ അണ്ണാ ഡിഎംകെയില്‍ പനീര്‍ സെല്‍വം, ശശികല ക്യാംപുകളായി പാര്‍ട്ടി ഭിന്നിക്കുന്ന കാഴ്ച്ചയും പ്രത്യക്ഷമാകുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഒന്നരക്കോടി പാർട്ടി പ്രവർത്തകരുടെ പിന്തുണയുണ്ട്, ജയലളിതയുടെ ആത്മാവും ഒപ്പമുണ്ട്: ശശികല

ചെന്നൈ: മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുക്കാനൊരുങ്ങുന്ന വികെ ശശികലയുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയാണ് ഒ പനീര്‍സെല്‍വം തുറന്നടിച്ച് രംഗത്തെത്തിയത്. തന്റെ തീരുമാനങ്ങള്‍ അട്ടിമറിച്ച് മുഖ്യമന്ത്രി സ്ഥാനം നിര്‍ബന്ധിച്ച് രാജി വെപ്പിക്കുകയായിരുന്നുവെന്നാണ് പനീര്‍സെല്‍വം പറഞ്ഞത്.

Advertisment

നിര്‍ണായകമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് ഇതോടെ തമിഴ്നാട് നടന്നുനീങ്ങുന്നത്. ഇതോടെ അണ്ണാ ഡിഎംകെയില്‍ പനീര്‍ സെല്‍വം, ശശികല ക്യാംപുകളായി പാര്‍ട്ടി ഭിന്നിക്കുന്ന കാഴ്ച്ചയും പ്രത്യക്ഷമാകുന്നു.

ഇതോട ശശികലയ്ക്കും മന്നാര്‍ഗുഡി മാഫിയയ്ക്കെതിരേയും ഇതുവരെയും അടിച്ചമര്‍ത്തപ്പെട്ട ശബ്ദങ്ങളാണ് പനീര്‍സെല്‍വത്തിലൂടെ പുറത്തുവരുന്നത്.

ശശികല പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഒരാഴ്ചയ്ക്കകം സുപ്രീംകോടതി വിധി പറയുമെന്ന് വ്യക്തമാക്കിയതിനാൽ, ഗവർണർ വിദ്യാസാഗർ റാവു അറ്റോർണി ജനറലിൽ നിന്നും നിയമോപദേശം തേടിയെന്ന സൂചനയും ശശികലയുടെ സ്ഥാനാരോഹണത്തിന് വഴിമുടക്കി നില്‍ക്കുന്നു. ഇതിനിടെയാണ് പനീര്‍സെല്‍വത്തിന്റെ നാടകീയ ഇടപെടല്‍.

Advertisment

ജയലളിതയുടെ സമാധിസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. നിര്‍ബന്ധിച്ചാണ് തന്നെ രാജി വെപ്പിച്ചത്. ജയലളിതയുടെ ആത്മാവ് തന്നോട് എല്ലാം തുറന്ന് പറയാൻ ആവശ്യപ്പെട്ടതിനാലാണ് താൻ ഇവിടെ നിൽക്കുന്നതെന്നും പന്നീർശെൽവം പറഞ്ഞു. അമ്മയുടെ ആഗ്രഹം താന്‍ മുഖ്യമന്ത്രിയായി ഇരിക്കാനായിരുന്നു. അമ്മ കാട്ടിത്തന്ന വഴിയിലൂടെ മികച്ച രീതിയില്‍ തന്റെ ജോലി എല്ലായ്പോഴും നിര്‍വഹിച്ചിട്ടുണ്ട്. അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി ആത്മാര്‍ത്ഥമായാണ് താന്‍ ജോലി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിച്ചാല്‍ മുഖ്യമന്ത്രിയായി തുടരും. തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടതാണ്. തീരുമാനങ്ങൾ അട്ടിമറിച്ചത് തമ്പിദുരൈയാണ്. പാർട്ടി പിളർത്തണമെന്ന് തനിക്ക് ആഗ്രഹമില്ല. എം.എൽ.എമാരുടെ യോഗം വിളിച്ചത് എന്തിനെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

O Paneerselvam Tamil Nadu Chief Minister Vk Sasikala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: