Latest News

സിറ്റി പൊലീസ് കമ്മീഷണറെ നീക്കം ചെയ്യാന്‍ പനീര്‍സെല്‍വത്തിന്റെ ഉത്തരവ്; ഗവര്‍ണര്‍ രാജ്ഭവനിലെത്തി

ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും ഡിജിപി ടികെ രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പനീര്‍സെല്‍വം ഉത്തരവ് പുറപ്പെടുവിച്ചത്

ചെന്നൈ: ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ജോര്‍ജ്ജിനെ നീക്കം ചെയ്യാന്‍ കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഉത്തരവ് പുറപ്പെടുവിച്ചു. സഞ്ജയ് അറോറ ആയിരിക്കും പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും ഡിജിപി ടികെ രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പനീര്‍സെല്‍വം ഉത്തരവ് പുറപ്പെടുവിച്ചത്.

ചീഫ് സെക്രട്ടറിയോ ആഭ്യന്തര സെക്രട്ടറിയോ ഒദ്യോഗിക ഉത്തരവ് താമസിയാതെ പുറപ്പെടുവിക്കുമെന്നാണ് സൂചന. ഉത്തരവ് നടപ്പാക്കും മുമ്പ് ഗവര്‍ണറുടെ സമ്മതവും ചീഫ് സെക്രട്ടറി ആരാഞ്ഞേക്കും. തമിഴ്നാട്ടിലെ മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും നീക്കം ചെയ്യാന്‍ പനീര്‍സെല്‍വം ആലോചിക്കുന്നതായാണ് സൂചന.

മുൻ മുഖ്യമന്ത്രിയായ ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി ‘അമ്മ’ സ്മാരകമാക്കാനുള്ള ഉത്തരവും പനീര്‍സെല്‍വം പുറപ്പെടുവിച്ചിട്ടുണ്ട്. ശശികല അവകാശവാദം ഉന്നയിക്കുന്നത് പ്രതിരോധിക്കാനാണ് പനീര്‍സെല്‍വത്തിന്റെ നീക്കം.

ചെന്നൈയിലെത്തിയ ഗവര്‍ണറെ പനീര്‍സെല്‍വം സ്വീകരിച്ചു. ശശികല രാത്രിയോടെ തന്നെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാണുമെന്നാണ് അറിയുന്നത്. പിന്തുണ അറിയിച്ച 131 എംഎല്‍എമാരുടെ അകമ്പടി വേണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.

അട്ടിമറി ഒഴിവാക്കാനായി എംഎല്‍എമാരെ മൂന്ന് ബസുകളിലായി കൊണ്ടുപോയ ശശികല പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഫാം ഹൗസിലുമായാണ് താമസിപ്പിച്ചിരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Panneerselvam has ordered removal of chennai city police commissioner s george

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express