പനീർശെൽവം ഇൻസറ്റന്റ് ബ്രൂ കോഫിയല്ല, ജയലളിതയുടെ പ്രസംഗം വൈറലാകുന്നു. തമിഴ്‌നാട്ടിൽ പനീർശെൽവത്തെ വേദിയിലിരുത്തി ജയലളിത നടത്തിയ പ്രസംഗമാണ് തമിഴ് രാഷ്ട്രീയം കലങ്ങി മറിയുമ്പോൾ കത്തിപടരുന്നത്.

തമിഴ് മെമേസ് എന്ന സംഘമാണ് ഇത് പ്രചരിപ്പിക്കുന്നത്. അണ്ണാ ഡിഎംകെ എന്ന പാർട്ടിക്കു വേണ്ടി പനീർശെൽവം ചെയ്ത സേവനങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ പാർട്ടിക്കൂറും പടിപടിയായുള്ള വളർച്ചയെ കുറിച്ചുമൊക്കെ ജയലളിത വിശദമാക്കുന്നുണ്ട് ഈ വീഡിയോയിൽ.

Read More: പനീർശെൽവം പാർട്ടിക്കെതെിരെ ഗൂഢാലോചന നടത്തുന്നു, നിർബന്ധിപ്പിച്ച് രാജിവയ്പിച്ചിട്ടില്ല: ശശികല

ജയലളിതയുടെ പ്രസംഗം ഇങ്ങനെയാണ്: “ഒരാൾ പാർട്ടിയിൽ ചേർന്നാൽ പാർട്ടിയുടെ വളർച്ചയ്ക്കും സ്വന്തം ഉന്നതിക്കുമായി നിരവധി പഠിക്കാനുണ്ട്. ഇപ്പോൾ, പുതുതായി എത്തുന്നവർ പാർട്ടിയിൽ ചേർന്നാൽ ഉടനെ തന്നെ ജനപ്രിയരാകണമെന്നും മന്ത്രിയാകണമെന്നും പണമുണ്ടാക്കണമെന്നും പാർട്ടിയിൽനല്ല പേര് ഉണ്ടാക്കാനുമാണ് താൽപര്യം കാണിക്കുന്നത്. എന്നാൽ ഇതൊരു ഇൻസ്റ്റന്റ് ബ്രൂ കോഫിയല്ല. ഇത് സ്വയം വളർച്ചയുടെയും പാർട്ടിയുടെ വളർച്ചയുമാണ്. അതിനാൽ പാർട്ടിയിൽ പ്രവർത്തിക്കുന്നവർ നല്ല കാര്യങ്ങൾ പഠിക്കണമെന്നും പാർട്ടിയുടെ വളർച്ചയ്ക്കായി കഠിനാദ്ധ്വാനം ചെയ്യുകയുമാണ് വേണ്ടത്.”

ഇത്രയും പറഞ്ഞുകൊണ്ട് ജയലളിത പനീർശെൽവത്തിന്റെ പടിപടിയായുളള വളർച്ചയെ കുറിച്ച് വിവരിക്കുന്നു:

1977ൽ പനീർശെൽവം പാർട്ടിയിൽ ചേർന്നു.
1980ൽ പെരിയകുളം 18- വാർഡ് മാനേജ്മെന്റ് അംഗം
1984 ൽ 18- വാർഡ് പാർട്ടി സെക്രട്ടറി
1984 ൽ എം ജി ആർ യൂത്ത് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി
1993 ൽ പെരികുളം ടൗൺ പാർട്ടി സെക്രട്ടറി
1996- പെരിയകുളം ടൗൺ പാർട്ടി അധ്യക്ഷൻ
1997- തേനി ജില്ലാ എം ജി ആർ യൂത്ത് കമ്മിറ്റി സെക്രട്ടറി
1998- പെരിയകുളം ടൗൺ പാർട്ടി സെക്രട്ടറി (രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു)
2000- പെരിയകുളം ജില്ലയിൽ നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു
2001- മുഖ്യമന്ത്രിയായി ഞാൻ (ജയലളിത) നിയമിച്ചു.

ഇങ്ങനെ പനീർശെൽവത്തെ കുറിച്ച് പറയുന്ന നല്ല വാക്കുകളാണ് ഇപ്പോൾ തമിഴ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിത്തീർന്നിരിക്കുന്നത്. ചൊവ്വാഴ്‌ച രാത്രി തന്നെ നിർബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെയ്‌പ്പിച്ചതാണെന്ന് പനീർശെൽവം മാധ്യമങ്ങളോട് പറഞ്ഞു.  ജയലളിതയുടെ ശവകുടീരത്തിൽ 40 മിനിട്ടോളം ധ്യാനിച്ച ശേഷം പുറത്തുവന്നാണ് പനീർശെൽവം ഇക്കാര്യം പറഞ്ഞത്.ഇതോടെ തമിഴ് രാഷ്ട്രീയം ഇളകി മറിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook