Pandora Papers: പാൻഡോര രേഖകളിൽ സിബിഡിടിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സർക്കാർ

സർക്കാർ ഈ സംഭവങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഏജൻസികൾ ഈ കേസുകളിൽ അന്വേഷണം നടത്തുമെന്നും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു

ന്യൂഡൽഹി: പാൻഡോര രേഖകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് എന്നിവ ഉൾപ്പെടുന്ന മൾട്ടി-ഏജൻസി സംഘം അന്വേഷണം നടത്തും. ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുമായി (ഐസിഐജെ) മായി ചേർന്ന് ഇന്ത്യൻ എക്സ്പ്രസ് പുറത്തുകൊണ്ടുവന്ന ഓഫ്‌ഷോർ സാമ്പത്തിക രേഖകളിലാണ് കേന്ദ്ര സർക്കാർ തിങ്കളാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടത്.

സമ്പത്ത് രഹസ്യമായി സൂക്ഷിച്ച് സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്നതിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ അതിസമ്പന്നർ രാജ്യാന്തര തലത്തിൽ നൂതന മാർഗങ്ങൾ ഉപയോഗിക്കുന്നതായി തെളിയിക്കുന്ന രേഖകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

“പാൻഡോര രേഖകൾ എന്ന പേരിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പാൻഡോര രേഖകൾ ചോർന്ന കേസുകളുടെ അന്വേഷണം സിബിഡിടി ചെയർമാനായ മൾട്ടി ഏജൻസി ഗ്രൂപ്പ് വഴി നിരീക്ഷിക്കുമെന്ന് സർക്കാർ ഇന്ന് നിർദ്ദേശിച്ചു,” ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സർക്കാർ ഈ സംഭവങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഏജൻസികൾ ഈ കേസുകളിൽ അന്വേഷണം നടത്തുമെന്നും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റു രാജ്യങ്ങളുമായി ബന്ധപ്പെടുമെന്നും മന്ത്രാലയം പറഞ്ഞു.

എച്ച്എസ്ബിസി, പനാമ പേപ്പറുകൾ, പാരഡൈസ് പേപ്പറുകൾ തുടങ്ങി മുൻപ് പുറത്തു വന്ന ഇത്തരം രേഖകളെ തുടർന്ന് സർക്കാർ ഇതിനോടകം 2015ൽ കള്ളപ്പണവും (വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തികളും) നികുതി ചുമത്തൽ നിയമവും നടപ്പിലാക്കിയിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞു. കള്ളപ്പണം തടയുക, അല്ലെങ്കിൽ വെളിപ്പെടുത്താത്ത വിദേശ സ്വത്ത്, വരുമാനം എന്നിവയ്ക്ക് അനുയോജ്യമായ നികുതിയും പിഴയും ചുമത്തുക എന്നതാണ് നിയമം വഴി ലക്ഷ്യമിടുന്നത് എന്നും സർക്കാർ വ്യക്തമാക്കി.

പനാമ, പാരഡൈസ് പേപ്പറുകളിൽ നടത്തിയ അന്വേഷണത്തിൽ ഏകദേശം 20,352 കോടി രൂപയുടെ വെളിപ്പെടുത്താത്ത ആസ്തികൾ (15.09.2021 ലെ സ്ഥിതി) കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.

അതേസമയം, കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നേതൃത്വം നൽകുന്ന രണ്ട് മുൻ സുപ്രീം കോടതി ജഡ്ജിമാർ പുതിയ വെളിപ്പെടുത്തലുകളിൽ “നടപടി” സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

Also Read: Pandora Papers: പാന്‍ഡോര രേഖകളില്‍ അനില്‍ അംബാനിയും; വിദേശ സ്വത്തുക്കളില്‍ വെളിപ്പെടുത്താത്തത് എന്ത്?

2014 ലെ ആദ്യ മന്ത്രിസഭായോഗത്തിന് ശേഷമാണ് മോദി സർക്കാർ എസ്ഐടി രൂപീകരിച്ചത്, ഇതുവരെ ഏഴ് റിപ്പോർട്ടുകളാണ് സംഘം സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

“ഇത് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. വിദഗ്ദർ എന്ന് പറയപ്പെടുന്നവർ അറിയാതെ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷണം കാണിക്കുന്നു.” ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ച എസ്ഐടി ചെയർമാനും റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് എം ബി ഷാ പറഞ്ഞു.

പാന്ഡോര രേഖകളിൽ അടങ്ങിയിരിക്കുന്ന ഓഫ്‌ഷോർ ആസ്തികളുടെ വിശദാംശങ്ങലേ കുറിച്ച് സർക്കാരിന് ഉടൻ എഴുതുമെന്ന് ജസ്റ്റിസ് ഷാ പറഞ്ഞു.

“ഞാൻ ഔദ്യോഗികമായി സിബിടിഡിയെ സമീപിച്ചു, പാൻഡോര രേഖകളിൽ എന്ത് നടപടിയാണ് എടുത്തിരിക്കുന്നതെന്ന് എന്ന് ചോദിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പുകാർ സിസ്റ്റത്തിന് ഉയർത്തുന്ന വെല്ലുവിളിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം കാണിക്കുന്നത്.” വൈസ് ചെയർമാൻ ജസ്റ്റിസ് അരിജിത് പസായത്ത് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pandora papers govt orders probe black money

Next Story
ലഖിംപുർ സംഘർഷം: കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com