scorecardresearch
Latest News

Pandora Papers: പനാമയ്ക്കുശേഷം പാൻഡോര; സമ്പത്ത് മറച്ചുവയ്ക്കാൻ നൂതന മാർഗങ്ങളുമായി ഇന്ത്യൻ അതിസമ്പന്നർ

ഇഡി അന്വേഷണം നേരിടുന്നവരും സെലിബ്രിറ്റികളും മുതൽ വ്യവസായ പ്രമുഖർ വരെയുള്ളവരുടെ സാമ്പത്തിക തിരിമറികളുടെ വിവരങ്ങൾ അടങ്ങിയ രേഖകളാണ് ചോർന്നത്

pandora papers, pandora papers india names, pandora papers investigation, pandora papers indian express, what is pandora papers, icij pandora papers, indian express news, latest news, breaking news, പാൻഡോറ, പാൻഡോറ രേഖകൾ, പാൻഡോറ വിവരച്ചോർച്ച, malayalam news, malayalam latest news, latest news in malayalam, ie malayalam, indian express malayalam

Pandora Papers Expose: ന്യൂഡൽഹി: സമ്പത്ത് രഹസ്യമായി സൂക്ഷിച്ച് സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്നതിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ അതിസമ്പന്നർ അന്താരാഷ്ട്ര തലത്തിൽ നൂതന മാർഗങ്ങൾ ഉപയോഗിക്കുന്നതായി തെളിയിക്കുന്ന രേഖകൾ പുറത്ത്.

സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ രേഖകൾ ഇതിന് മുമ്പ് ഏഴു തവണ ചോരുകയും അതിന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ സാമ്പത്തിക റെഗുലേറ്റർമാർ നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം നിയന്ത്രണങ്ങളെയെല്ലാം മറികടക്കാനാവുന്ന വിധത്തിൽ സമർഥവും നൂതനവുമായി വഴികൾ രഹസ്യ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്നതായി പാൻഡോര രേഖകൾ എന്ന പുതിയ വിവരച്ചോർച്ച വെളിപ്പെടുത്തുന്നു.

കർശന നിയമങ്ങളില്ലാത്ത രാജ്യങ്ങളിൽ നികുതി വെട്ടിപ്പ് നടത്തുന്നതിനായി നടത്തുന്ന ഓഫ്‌ഷോർ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളുടെ ഏറ്റവും പുതിയ ചോർച്ചയാണ് പാൻഡോര രേഖകളിൽ ഉൾപ്പെടുന്നത്. ഇത്തരത്തിലുള്ള ഏറ്റവും വലിയ ചോർച്ചയാണ് ഇത്. ഓഫ്‌ഷോർ നികുതിവെട്ടിപ്പ് സംബന്ധിച്ച് 14 കമ്പനികളിൽ നിന്നുള്ള 12 ദശലക്ഷം രേഖകളും 29,000 ഓഫ്ഷോർ കമ്പനികളുടെയും ട്രസ്റ്റുകളുടെയും ഉടമസ്ഥാവകാശത്തിന്റെ വിശദാംശങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

രണ്ട് വർഷം മുമ്പ് ഇൻറർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്സ് (ഐസിഐജെ) ഇത് സംബന്ധിച്ച രേഖകൾ ശേഖരിച്ചിരുന്നു. ഇവയിൽ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ സംബന്ധിച്ച് ഒരു വർഷത്തോളമായി ഇന്ത്യൻ എക്സ്പ്രസ് അന്വേഷണം നടത്തി.

Also Read: ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് കേസ്; അറിയേണ്ടതെല്ലാം

രാജ്യത്തെ നിയമങ്ങളിലെ പാളിച്ചകൾ, രാജ്യങ്ങളുടെ നിയമ പരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിലെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക നിയമങ്ങൾ കർശനമല്ലാത്ത ടാക്സ് ഹവൻ രാജ്യങ്ങളിലെ നിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള മാർഗങ്ങൾ മുതലെടുത്താണ് ഈ സാമ്പത്തിക തിരിമറികൾ നടന്നത്.

ഒരു യുകെ കോടതിയിൽ പാപ്പരത്തം പ്രഖ്യാപിക്കുന്ന അനിൽ അംബാനിക്ക് ഓഫ്‌ഷോർ കമ്പനികളിൽ 18 ആസ്തികളുണ്ടെന്ന് ചോർന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ഒളിച്ചോടിയ നീരവ് മോദിയുടെ സഹോദരി ഇന്ത്യയിൽനിന്ന് രക്ഷപ്പെടുന്നതിന് ഒരു മാസം മുമ്പ് ഒരു ട്രസ്റ്റ് സ്ഥാപിച്ചുവെന്നതാണ് മറ്റൊരു വെളിപ്പെടുത്തൽ. ബയോകോണിന്റെ പ്രൊമോട്ടറായ കിരൺ മസുന്ദർ ഷായുടെ ഭർത്താവ്, ഇൻസൈഡർ ട്രേഡിംഗിനായി സെബി നിരോധിച്ച ഒരു വ്യക്തി വഴി ഉപയോഗിച്ച് ഒരു ട്രസ്റ്റ് സ്ഥാപിച്ചതായും ഇന്ത്യൻ എക്സ്പ്രസിന്റെ അന്വേഷണം വെളിപ്പെടുത്തുന്നു.

മുന്നൂറിലധികം ഇന്ത്യൻ പേരുകളിൽ, 60 പ്രമുഖ വ്യക്തികളുടെയും കമ്പനികളുടെയും ഓഫ്‌ഷോർ നിക്ഷേപങ്ങൾ സ്ഥിരീകരിക്കുകയും അന്വേഷിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ ഇവ വെളിപ്പെടുത്തും.

പാൻഡോര രേഖൾ സംബന്ധിച്ച അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ട അഞ്ച് കാര്യങ്ങൾ

1

പാനമ രേഖകൾ ഓഫ്ഷോർ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതിന ശേഷമുള്ള സാഹചര്യങ്ങളെ മറികടക്കാവുന്ന തരത്തിലുള്ള മാർഗങ്ങൾ ഇന്ത്യയിൽ പോലും നിരവധി ഓഫ്‌ഷോർ സ്ഥാപന ഉടമകൾ കണ്ടെത്തിയിട്ടുണ്ട്. 20,000 കോടിയിലധികം രൂപയുടെ അപ്രഖ്യാപിത അസ്ഥികളും ഇത് സംബന്ധിച്ച് കണ്ടെത്തിയിരുന്നു.

ഉദാഹരണത്തിന്, കായിക ഐക്കൺ സച്ചിൻ തെൻഡുൽക്കർ, പനാമ പേപ്പേഴ്സ് വെളിപ്പെടുത്തൽ വന്ന് മൂന്ന് മാസങ്ങൾക്ക് ശേഷം ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ തന്റെ സ്ഥാപനത്തിന്റെ ലിക്വിഡേഷൻ പ്രക്രിയക്കായി ആവശ്യപ്പെട്ടു. മറ്റ് പ്രമുഖ ഇന്ത്യക്കാരും പ്രവാസി ഇന്ത്യക്കാരും സമാന നടപടികൾ സ്വീകരിച്ചിരുന്നു. അവർ 2016ലെ വിവര ചോർച്ചയെത്തുടർന്ന്, അവരുടെ ഓഫ്‌ഷോർ ആസ്തികളുടെ പുനർ നിർണയമെന്ന മാർഗം തിരഞ്ഞെടുത്തിരുന്നു. വ്യക്തമായും ഇന്ത്യൻ വ്യവസായികൾ അവരുടെ സമ്പത്ത് വേർതിരിച്ച് സൂക്ഷിക്കാനും കടബാധ്യതകളിൽ നിന്ന് അവയെ ഒഴിവാക്കി നിർത്താനുമായി ധാരാളം ഓഫ്‌ഷോർ ട്രസ്റ്റുകൾ സ്ഥാപിക്കുന്നു.

2

സാമ്പത്തിക കുറ്റകൃത്യങ്ങളിലും കുറ്റാരോപിതരായ വ്യക്തികളും ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ് അല്ലെങ്കിൽ പാനമ പോലുള്ള വലിയ നികുതി ഇളവ് കേന്ദ്രങ്ങൾക്ക് പുറമേ, സമോവ, ബെലീസ്, കുക്ക് ഐലൻഡ് പോലുള്ള ടാക്സ് ഹവനുകളിൽ ഒരു ഓഫ്‌ഷോർ ശൃംഖല സൃഷ്ടിച്ചു. വാസ്തവത്തിൽ, പണ്ടോര രേഖകളിൽ പേരുള്ള പല വ്യക്തികളും സ്ഥാപനങ്ങളും ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് അപരിചിതരല്ല. ചിലർ ജയിലിലാണ്, ഈ അന്വേഷണത്തിലെ നിരവധി വ്യക്തികൾ നിലവിൽ ജാമ്യത്തിലാണ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് തുടങ്ങിയ ഏജൻസികളുടെ നിരീക്ഷണത്തിന് കീഴിലുള്ള ഇന്ത്യൻ കുറ്റവാളികളുടെ ഒരു നീണ്ട പട്ടികയുണ്ട്.

3

ഇന്ത്യൻ ബാങ്കുകളിൽ ആയിരക്കണക്കിന് കോടി രൂപയുടെ കടബാധ്യതയുള്ളവർ അവരുടെ ആസ്തികളുടെ ഗണ്യമായ ഒരു ഭാഗം ഓഫ്‌ഷോർ കമ്പനികളുടെ ഒരു കൂട്ടത്തിലേക്ക് തിരിച്ചുവിട്ടു. ഇത് പണ്ടോര രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഒരു കേസിൽ, നിലവിൽ ജയിലിലുള്ള പ്രധാന ഇന്ത്യൻ സാമ്പത്തിക കുറ്റവാളികൾ അവരുടെ ഓഫ്‌ഷോർ സ്വത്ത് വഴി ഒരു ബോംബാർഡിയർ ചലഞ്ചർ വിമാനം വാങ്ങിയിട്ടുണ്ട്. വലിയ തുകയുടെ വായ്പ തിരിച്ചടയ്ക്കാത്ത അനേകം പേർ അവരുടെ ആസ്തികൾ ഓഫ്‌ഷോർ ട്രസ്റ്റുകളിലേക്ക് മാറ്റി.

4

ഒപ്പം രാഷ്ട്രീയമായി തുറന്നുകാട്ടപ്പെട്ട വ്യക്തികൾ (പിഇപി) ഉണ്ട്. ഇന്ത്യൻ പിഇപികളിൽ മുൻ പാർലമെന്റ് അംഗങ്ങളും ഉൾപ്പെടുന്നു. ഇന്ത്യയിൽ ഔദ്യോഗിക പദവികൾ കൈകാര്യം ചെയ്തവർ അടക്കം ഇതിൽ പെടുന്നു.

5

ഓഫ്‌ഷോർ സമ്പ്രദായം അവസാനിപ്പിക്കാൻ സഹായിക്കാവുന്ന അധികാരമുള്ള നിരവധി പേർക്ക് അതിൽനിന്ന് പ്രയോജനം ലഭിക്കുന്നുവെന്ന് ചോർന്ന രേഖകൾ വെളിപ്പെടുത്തുന്നു. രഹസ്യ കമ്പനികളിലും ട്രസ്റ്റുകളിലും സ്വത്ത് സൂക്ഷിക്കുന്നതിൽ നിന്നാണ് ഇവർക്ക് പ്രയോജനം ലഭിക്കുന്നത്. ഉദാഹരണത്തിന്, 14 ഓഫ്‌ഷോർ സേവനദാതാക്കളുടെ രഹസ്യാത്മക വിവരങ്ങളിൽ, മുൻ റവന്യൂ സർവിസ് ഓഫീസർ, മുൻ ടാക്സ് കമ്മിഷണർ, മുൻ ഉന്നത് സൈനിക ഉദ്യോഗസ്ഥൻ, മുൻ മുൻ നിയമ ഉദ്യോഗസ്ഥൻ തുടങ്ങിയവർ സ്ഥാപിച്ച ഓഫ്‌ഷോർ സ്ഥാപനങ്ങളെ കാണിക്കുന്നു.

വിദേശത്ത് ട്രസ്റ്റുകളുണ്ടാക്കുന്നതിനെ ഇന്ത്യയിൽ നിയമം അംഗീകരിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ വ്യവസായികളുടെയും ബിസിനസ് കുടുംബങ്ങളുടെയും ട്രസ്റ്റുകൾ സ്ഥാപിക്കുന്നതിനുള്ള തിരക്കിന് ഇടയാക്കിയത് എസ്റ്റേറ്റ് ഡ്യൂട്ടി തിരികെ വരുമെന്ന ഭയമാണ്. 85 വരെ ആയിരുന്നു രാജ്യത്ത് എസ്റ്റേറ്റ് ഡ്യൂട്ടി ഈടാക്കിയിരുന്നത്. ഇത് 1985ൽ നിർത്തലാക്കിയിരുന്നു.

“അസമത്വം ഉയർന്നു, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിച്ചു. ധനമന്ത്രിയെന്ന നിലയിൽ അരുൺ ജെയ്റ്റ്‌ലിയാണ് അതിസമ്പന്നരുടെ സർചാർജ് (പ്രതിവർഷം ഒരു കോടിയിൽ കൂടുതൽ വരുമാനം ഉള്ളവർ) 12 ശതമാനമായി ഉയർത്തിയത്, അതേസമയം 2015-16 ലെ ബജറ്റിൽ ഒരു ശതമാനം ആസ്തി നികുതി ഒഴിവാക്കുകയും ചെയ്തു, ”ഒരു മുതിർന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വിവിധ രാജ്യങ്ങളുമായി ഇന്ത്യ വിവര കൈമാറ്റ കരാറുകൾ ഒപ്പിട്ടിട്ടുണ്ടെങ്കിലും അവ നിലനിൽക്കുന്നത് കടലാസിൽ മാത്രമാണ്. “കോർപ്പറേറ്റ് മറ തുളച്ചുകയറുന്നത് ഏതാണ്ട് അസാധ്യമാണ് … കൂടാതെ ക്രമരഹിതമായ ആദായനികുതി സർവേകളും തിരയലുകളും നടത്താൻ നമ്മുടെ നിയമവാഴ്ച നമ്മെ അനുവദിക്കുന്നില്ല,” പാനമ പേപ്പേഴ്സ് അന്വേഷണത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“കൂടാതെ, വർഷങ്ങളായി മിക്ക വലിയ ബിസിനസ് സ്ഥാപനങ്ങളും ഒരു എൻആർഐ കുടുംബാംഗമോ അല്ലെങ്കിൽ ഒരു വിദേശ പൗരനോ ഓഫ്‌ഷോർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. റിട്ടേൺ സമർപ്പിക്കുമ്പോൾ അത്തരം സ്ഥാപനങ്ങൾ വിദേശ അസറ്റ് ഷെഡ്യൂളിൽ ആസ്തികൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഇത് ഉറപ്പാക്കുന്നു, ”ഉദ്യോഗസ്ഥൻ പറഞ്ഞു.

വിദേശത്ത്, ജോർദാൻ രാജാവ്, ഉക്രെയ്ൻ, കെനിയ, ഇക്വഡോർ, ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രിമാർ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവരുടെ ഇടപാടുകൾ പണ്ടോര രേഖകൾ വെളിപ്പെടുത്തുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ “അനൗദ്യോഗിക പ്രചരണ മന്ത്രി”, ഇന്ത്യ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നൂറ്റിമുപ്പതിലധികം ശതകോടീശ്വരന്മാർ എന്നിവരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ ഫയലുകളിൽ വിശദമായി വിവരിക്കുന്നു.

ഏതെങ്കിലും ദ്വീപ് രാഷ്ട്രങ്ങളിലോ മറ്റോ ആണ് ഓഫ്ഷോർ സമ്പത്ത് ചിതറിക്കിടക്കുന്നതെന്നാണ് പലപ്പോഴും ജനപ്രിയ ഭാവനകളിൽ കാണിക്കാറുള്ളത്. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഉൾപ്പെടെ ഏറ്റവും സമ്പന്നവും ശക്തവുമായ സമ്പദ്‌വ്യവസ്ഥകളുടെ സാമ്പത്തിക തലസ്ഥാനങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ എല്ലാ കോണുകളിലും ഓഫ്‌ഷോർ സാമ്പത്തിക സംവിധാനങ്ങൾ പ്രവർത്തിക്കുന്നുവെന്ന് പാൻഡോര രേഖകൾ കാണിക്കുന്നു.

അമേരിക്കയും യൂറോപ്പും ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ബാങ്കുകൾ, നിയമ സ്ഥാപനങ്ങൾ, അക്കൗണ്ടിങ് സമ്പ്രദായങ്ങൾ തുടങ്ങി സമ്പന്നരും ശക്തരുമായവരെ സേവിക്കുന്ന വരേണ്യ സ്ഥാപനങ്ങളും ഈ സംവിധാനം നിലനിർത്തുന്നു.

ഉദാഹരണത്തിന്, പാൻഡോര പേപ്പേഴ്സിലെ ഒരു രേഖ കാണിക്കുന്നത്, ലോകമെമ്പാടുമുള്ള ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്കായി കുറഞ്ഞത് 3,926 ഓഫ്‌ഷോർ കമ്പനികൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ്. അൽമൈൻ, കോർഡെറോ, ഗലിൻഡോ ആൻഡ് ലീ എന്നിവയുടെയും യുഎസിലെ ഒരു മുൻ പാനമൻ അംബാസഡറുടെ ഉടമസ്ഥതയിലുള്ള നിയമ സ്ഥാപനത്തിന്റെയും സഹായത്തോടെയാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ആൽകോഗൽ എന്ന പേരിലാണ് മുൻ അംബാസഡറുടെ നിയമ സ്ഥാപനം അറിയപ്പെടുന്നത്. ന്യൂസീലൻഡ്, യുറഗ്വായ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുൾപ്പെടെ ഒരു ഡസൻ രാജ്യങ്ങളിൽ അഫിലിയേറ്റ് ഓഫീസുകളുണ്ട് ഈ സ്ഥാപനത്തിന്. അമേരിക്കൻ സാമ്പത്തിക സേവന ഭീമനായ മോർഗൻ സ്റ്റാൻലിയുടെ അഭ്യർത്ഥനപ്രകാരം ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ കുറഞ്ഞത് 312 കമ്പനികളെങ്കിലും അൽകോഗൽ സ്ഥാപിച്ചതായി രേഖകൾ കാണിക്കുന്നു.

അൽകോഗലിനെ കൂടാതെ,പാൻഡോര പേപ്പറുകളിലെ ഏറ്റവും വലിയ രഹസ്യ രേഖകൾ ബിവിഐയുടെ ട്രൈഡന്റ് ട്രസ്റ്റ് കമ്പനിയിൽ നിന്നും സിംഗപ്പൂരിലെ ഏഷ്യാസിറ്റി ട്രസ്റ്റിൽ നിന്നുമാണ്. മറ്റ് പ്രധാന ഓഫ്‌ഷോർ ദാതാക്കളിൽ ആബോൾ (ഓൾ എബൗട്ട് ഓഫ്‌ഷോർ സീഷെൽസ് ലിമിറ്റഡ്), ഒ‌എം‌സി (ഓവർസീസ് മാനേജ്‌മെന്റ് കമ്പനി ഇൻ കോർപറേറ്റഡ്), ഫിഡിലിറ്റി കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു. 14 ഓഫ്‌ഷോർ ദാതാക്കളുടെ ചോർന്ന രേഖകൾ 1996 മുതൽ 2020 വരെയുള്ള രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാലയളവിലാണ്. അതേസമയം കമ്പനികളും ട്രസ്റ്റുകളും സംബന്ധിച്ച രേഖകൾ 1971 മുതൽ 2018 വരെയുള്ള കാലയളവിലേതാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pandora papers exclusive how elite indians ringfence wealth