പാനമ പേപ്പര്‍: ഇന്ത്യന്‍ പ്രമുഖരുടെ സാമ്പത്തിക രഹസ്യങ്ങള്‍; പുതിയ രേഖകള്‍

പിവിആര്‍ സിനിമാസിന്റെ ഉടമ അജയ് ബിജ്‍ലി, ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, ഹൈക്ക് മെസഞ്ചര്‍ സിഇഒ ആയ സുനില്‍ മിത്തലിന്റെ മകന്‍ കവിന്‍ ഭാര്‍തി മിത്തല്‍, ഏഷ്യന്‍ പെയിന്റ്സ് സ്ഥാപകന്‍ അശ്വിന്‍ ധാനിയുടെ മകന്‍ ജലാജ് അശ്വിന്‍ ധാനി എന്നിവരടക്കമുളള പുതിയ രേഖകളാണ് പുറത്തുവന്നത്

ന്യൂഡല്‍ഹി: ഇന്ത്യൻ എക്‌സ്‌പ്രസ് അടക്കം നൂറോളം മാധ്യമങ്ങളും അമേരിക്കയിലെ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റും പുറത്തുവിട്ട പാനമ പേപ്പർ കളളപ്പണ നിക്ഷേപത്തിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്. 12 ലക്ഷത്തോളം പുതിയ രേഖകളില്‍ കുറഞ്ഞത് 12,000 എണ്ണം ഇന്ത്യക്കാരുമായി ബന്ധപ്പെട്ടതാണ്. 2016ല്‍ ഒരു കോടിയിലധികം നികുതി വെട്ടിപ്പ് രേഖകളായിരുന്നു പുറത്തുവിട്ടത്.

പാനമ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊസാക് ഫൊൻസെക എന്ന കന്പനിയുടെ രേഖകളാണ് പുറത്തുവന്നത്. വിദേശ രാജ്യങ്ങളിലെ കന്പനികളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി വിദേശത്ത് ബാങ്കുകളിൽ നിക്ഷേപം നടത്താനുള്ള സഹായമാണ് മൊസാക് ഫൊൻസെക നൽകിവന്നത്. എന്നാൽ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്, സുഡോഷേ സേതുങ്, ദി ഇന്ത്യൻ എക്‌സ്‌പ്രസ് അടക്കം നൂറോളം മാധ്യമങ്ങൾ നടത്തിയ രഹസ്യ നീക്കത്തിലാണ് വിവരങ്ങൾ പുറത്തെത്തിക്കാനായത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഇന്ത്യക്കാരടക്കം നിഷേധിച്ചിരുന്നു. പാനമ പേപ്പറുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധനയും അന്വേഷണവുമാണ് ഇന്ത്യന്‍ എക്‌സ്‌പ്രസ് പുറത്തുവിടുന്നത്.

പാനമ രേഖകള്‍: അനന്തരഫലങ്ങള്‍-

2016ല്‍ വെളിച്ചത്ത് വരാതിരുന്ന ഇന്ത്യക്കാര്‍ വിദേശത്ത് ഉണ്ടാക്കിയ കമ്പനികളെ കുറിച്ചാണ് പുതിയ പാനമ രേഖകള്‍. പിവിആര്‍ സിനിമാസിന്റെ ഉടമ അജയ് ബിജ്‍ലി, ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, ഹൈക്ക് മെസഞ്ചര്‍ സിഇഒ ആയ സുനില്‍ മിത്തലിന്റെ മകന്‍ കവിന്‍ ഭാര്‍തി മിത്തല്‍, ഏഷ്യന്‍ പെയിന്റ്സ് സ്ഥാപകന്‍ അശ്വിന്‍ ധാനിയുടെ മകന്‍ ജലാജ് അശ്വിന്‍ ധാനി എന്നിവരടക്കമുളള പുതിയ രേഖകളാണ് പുറത്തുവന്നത്.
ഇന്ത്യക്കാര്‍ വിദേശത്തുണ്ടാക്കിയ കമ്പനികളോട് അവശ്യമായ വിവരങള്‍ എത്രയും പെട്ടെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൊസാക് ഫൊൻസെക അയച്ച നോട്ടീസുകള്‍ അടക്കമുളള രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതില്‍ കമ്പനിയുടെ ഗുണകാരിയായ ഉടമസ്ഥന്റെ വിവരങ്ങളും പറയുന്നുണ്ട്.

നിയമപരമായ ചില കാര്യങ്ങളില്‍ പരാജയപ്പെട്ടത് കാരണം മൊസാക് ഫൊൻസെക ഒരു റജിസ്റ്റേഡ് ഏജന്റ് എന്ന നിലയില്‍ നിന്നും പുറത്തുപോവുകയാണെന്ന് കാട്ടി 90 ദിവസത്തെ നോട്ടീസും നല്‍കിയിട്ടുണ്ട്. അമിതാഭ് ബച്ചന്‍, ശിവ് ഖേമ്ക, ജഹാംഗിര്‍ സൊറാബ്ജി, ഡിഎല്‍എഫ് ഗ്രൂപ്പിന്റെ കെ.പി.സിങ്, അനുരാഗ് കേജ്‌രിവാള്‍, നവീന്‍ മെഹ്റ, ഹാജ്റ ഇഖാബാല്‍ മേമന്‍ എന്നിവര്‍ക്കൊക്കെ മൊസാക് ഫൊൻസെക നിരന്തരം സന്ദേശങ്ങള്‍ അയച്ച രേഖകളും പുറത്തുവന്നു.

2016ലെ വെളിപ്പെടുത്തലിന് പിന്നാലെ അമിതാഭ് ബച്ചനെ മൊസാക് ഫൊന്‍സെക ബന്ധപ്പെട്ടിരുന്നു. ലേഡി ഷിപ്പിങ് കമ്പനി ലിമിറ്റഡ്, ട്രഷര്‍ ഷിപ്പിങ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്‌ടര്‍ എന്ന് സംബോധന ചെയ്‌താണ് മൊസാക് ബച്ചനെ ബന്ധപ്പെട്ടത്. മറ്റൊരു മൂന്നാം കമ്പനിയായ സീ ബള്‍ക്ക് ഷിപ്പിങ് കമ്പനി ലിമിറ്റഡിന്റെ ഡയറക്‌ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ബ്രിട്ടന്‍ അടിസ്ഥാനമാക്കിയുളള മിനര്‍വ ട്രസ്റ്റ് വഴി 90 ദിവസത്തെ നോട്ടീസും അയച്ചിട്ടുണ്ട്. കമ്പനിയുടെ ഏജന്റ് എന്ന നിലയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായി അറിയിച്ചായിരുന്നു ഈ നോട്ടീസ്.

Read In English: Panama Papers – The Aftermath: New records reveal fresh financial secrets of Indian clients

പാനമ പേപ്പറുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ പരിധിയിലുളള ബച്ചന്‍ എന്നാല്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് അയച്ച മെയിലിന് പ്രതികരിച്ചിട്ടില്ല. 2016ല്‍ രേഖകള്‍ പുറത്തുവന്നതോടെ വിദേശത്ത് കമ്പനികളുളള ചില ഇന്ത്യക്കാര്‍ മൊസാക് ഫൊന്‍സെകയോട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ ഏജന്റായി തുടരാന്‍ മൊസാക്കിനോട് നിർദ്ദേശിച്ചു. എന്നാല്‍ ലോകേഷ് ശര്‍മ്മയെ പോലെ ചിലര്‍ തങ്ങളുടെ നിക്ഷേപം കൂട്ടുകയും ചെയ്‌തു.

വിദേശ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ലോകത്തെ നാലാമത്തെ വലിയ സ്ഥാപനമാണ് മൊസാക് ഫൊനെസ്ക. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലൻഡ്സ് പോലുള്ള വിദേശ രാജ്യങ്ങളില്‍ കമ്പനികള്‍ സ്ഥാപിക്കാന്‍ സഹായിക്കുക പോലുള്ള സേവനങ്ങളാണ് അവര്‍ നല്‍കുന്നത്. ഇങ്ങനെ സ്ഥാപിക്കുന്ന കമ്പനികളുടെ നടത്തിപ്പ് ഒരു വര്‍ഷം അവര്‍ സൗജന്യമായി ചെയ്‌തുകൊടുക്കുന്നു.

സമ്പത്ത് കൈകാര്യമാണ് മറ്റൊരു സേവനം. ഏതാണ്ട് 3,00,000 കമ്പനികള്‍ക്കായി അവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരാളുടെ വ്യാപാര, സാമ്പത്തിക ഇടപാടുകളെ അധികൃതരില്‍ നിന്നും വ്യാപാര, വ്യക്തിപര എതിരാളികളില്‍ നിന്നും മറച്ചുവയ്‌ക്കാവുന്ന രഹസ്യാത്മകത ഈ കമ്പനികള്‍ നൽകുന്നു. കടം തിരിച്ചുപിടിക്കാന്‍ നിങ്ങളുടെ ആസ്‌തികള്‍ പിടിച്ചെടുക്കാന്‍ വരുന്ന വായ്‌പാദാതാക്കളില്‍ നിന്നും കാണപ്പെട്ട ജീവനാംശത്തിനായി നിങ്ങളെ കുത്തിച്ചോര്‍ത്താന്‍ ഒരുമ്പെടുന്ന പിരിഞ്ഞുപോയ ഭാര്യയില്‍ നിന്നുമൊക്കെ ഇങ്ങനെയുള്ള വ്യാപാര സ്ഥാപനത്തിന് കണ്ണുവെട്ടിച്ച് നിലനില്‍ക്കാനാകും. സര്‍ക്കാരിന് ഇതിനെക്കുറിച്ചറിയാനോ നികുതി ചുമത്താനോ കഴിയില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Panama papers the aftermath new records reveal fresh financial secrets of indian clients

The moderation of comments is automated and not cleared manually by malayalam.indianexpress.com