ന്യൂഡൽഹി: പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതി ഈ വർഷം അവസാനം വരെ നീട്ടിയതായി കേന്ദ്ര സർക്കാർ. ഓഗസ്റ്റ് 31 ന് അവസാനിക്കേണ്ട തീയ്യതി ഇനി ഡിസംബർ 31 ആയി.

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നിബന്ധനകളിലാണ് പാൻ കാർഡ് നന്പറും ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

അതിനിടെ, സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ ചേര്‍ക്കാനുള്ള സമയം ഡിസംബര്‍ 31 വരെ കഴിഞ്ഞദിവസം നീട്ടിയിരുന്നു. നേരത്തേ, സെപ്റ്റംബർ 30 ആയിരുന്നു ക്ഷേമപദ്ധതികള്‍ക്ക് ആധാർ ചേർക്കേണ്ട അവസാന തീയതി. ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

ഇതിന് പുറമേ ബാങ്ക് അക്കൗണ്ടുകളുമായും ആധാർ ബന്ധിപ്പിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തീയ്യതിയും ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ