/indian-express-malayalam/media/media_files/uploads/2019/09/aadhar-.jpg)
ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബർ 30 (തിങ്കൾ). കഴിഞ്ഞ മാർച്ചിൽ ആധാറും പാനും ബന്ധിപ്പിക്കുന്നതിനുളള കാലാവധി കേന്ദ്ര നികുതി വകുപ്പ് നീട്ടി നൽകി. 2019 മാർച്ച് 31 ൽനിന്നും സെപ്റ്റംബർ 31 വരെ തീയതി നീട്ടി നൽകി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡാണ് വിജ്ഞാപനം പുറത്തിറക്കിയത്.
ആദായ നികുതി റിട്ടേൺസ് ഫയൽ ചെയ്യാൻ ആധാറും പാനും ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ആദായ നികുതി റിട്ടേൺസ് സമർപ്പിക്കുമ്പോൾ ആധാർ നമ്പർ കൂടി നൽകണമെന്ന് നികുതി വകുപ്പ് നിർബന്ധമാക്കി.
ആദായ നികുതി വകുപ്പിന്റെ incometaxindia.gov.in എന്ന വെബ്സൈറ്റു വഴി പാൻ-ആധാർ കാർഡ് ബന്ധിപ്പിക്കാം.
How to link PAN-Aadhaar card: പാൻ-ആധാർ കാർഡ് ബന്ധിപ്പിക്കുന്നതെങ്ങനെ?
Step 1: ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിന് പ്രത്യേക വെബ് പേജ് ആദായ നികുതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ആദായ നികുതി വകുപ്പിന്റെ “Link Adhar” എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം. incometaxindiaefiling.gov.in എന്ന വെബ്പേജ് തുറന്നുവരും. അല്ലെങ്കിൽ ആദായ നികുതി വകുപ്പിന്റെ e-filing portal സന്ദർശിക്കുക. PAN-Aadhaar linking എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
Step 2: പാൻ, ആധാർ നമ്പരുകൾ നൽകുക
Step 3: ആധാർ കാർഡിലെ നിങ്ങളുടെ പേര് നൽകുക
Step 4: നിങ്ങളുടെ ആധാർ കാർഡിൽ ജനന തീയതി മാത്രമാണുളളതെങ്കിൽ 'I have the only year of birth in Aadhar card' എന്നത് മാർക്ക് ചെയ്യുക
Step 5: അതിനുശേഷം 'I agree to validate my Aadhar details with UIDAI' എന്നത് മാർക്ക് ചെയ്യുക
Step 6: സ്ക്രീനിൽ കാണുന്ന captcha code ടൈപ്പ് ചെയ്യുക
Step 7: 'Link Aadhaar' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഇത്രയും കഴിയുമ്പോൾ ആധാർ-പാൻ ലിങ്കിങ് വിജയകരമായി പൂർത്തിയാക്കിയതായി സ്ക്രീനിൽ തെളിയും.
ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ പാൻ-ആധാറുമായി ലിങ്ക് ചെയ്തോയെന്നും പരിശോധിക്കാം. ഇതിനായി ആദായ നികുതി വകുപ്പിന്റെ e-filing portal (incometaxindiaefiling.gov.in) സന്ദർശിക്കുക. PAN-Aadhaar linking എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പുതിയൊരു പേജ് തുറക്കും. അതിലെ Click here എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
അടുത്ത പേജിൽ നിങ്ങളുടെ പാൻ, ആധാർ നമ്പർ നൽകി View Link Aadhaar Status എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ബന്ധിപ്പിച്ചത് ശരിയായെങ്കിൽ അതിനുളള സന്ദേശം സ്ക്രീനിൽ തെളിയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.