scorecardresearch

പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊല: നൂറിലധികം പേര്‍ അറസ്റ്റില്‍

പൊലീസ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു

പൊലീസ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു

author-image
WebDesk
New Update
palghar violence, palghar lynching incident, mumbai police, palghar police, palghar lynching arrest, indian express news

മുംബൈ: പാൽഘർ ജില്ലയിൽ ആൾക്കൂട്ടം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ 101 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടില്ല.

Advertisment

പൊലീസ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ഇരകളെ സഹായിക്കാൻ പൊലീസ് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അന്വേഷിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഗ്രാമം സന്ദർശിക്കാനും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടാനും ജില്ലാ കലക്ടർ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പ് മോഷ്ടാക്കൾ എന്നാരോപിച്ച് മറ്റ് മൂന്ന് പേരെ ആൾക്കൂട്ടം ചേർന്ന് ആക്രമിച്ച സംഭവവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

Read More: Covid-19 Live Updates: ഇന്ത്യയില്‍ മരണം 519, രോഗബാധിതര്‍ 17000 കടന്നു

ദഹാനു താലൂക്കിലെ ഗാഡ്ചിഞ്ച്‌ലെ ഗ്രാമത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ ഉറവിടം തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചതായി പാൽഘറിലെ പൊലീസ് സൂപ്രണ്ട് ഗൗരവ് സിങ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസുകാർ എന്ത് മുൻകരുതലുകൾ സ്വീകരിച്ചുവെന്നും ഇരകളെ പൊലീസ് വാനിലേക്ക് കൊണ്ടുപോയിരുന്നോ എന്നുമുള്ള അന്വേഷണം ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ജനക്കൂട്ടം കൊല്ലപ്പെട്ടവരെ പൊലീസ് വാനിൽ നിന്ന് വലിച്ചിഴച്ച് വിറകും കല്ലും ഉപയോഗിച്ച് ആക്രമിക്കുന്നതായി കാണുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. അതേസമയം, ചില പൊലീസ് ഉദ്യോഗസ്ഥർ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് ഇരകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനുപകരം സ്വന്തം സുരക്ഷ കണക്കിലെടുത്ത് ഓടിപ്പോകുന്നതായും കാണാം. ശവസംസ്‌കാരത്തിനായി സൂറത്തിലേക്ക് യാത്ര ചെയ്തിരുന്ന കൽപ്രൂഷ് ഗിരി, ചിക്നെ മഹാരാജ്, കാറിന്റെ ഡ്രൈവർ നിലേഷ് തെൽഗഡെ എന്നിവരെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. ഇവർ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് തെറ്റിദ്ധരിച്ചാണ് കൊലപാതകം നടന്നതെന്നും അഭ്യൂഹങ്ങളുണ്ട്.

പൊലീസ് ഇതുവരെ 101 പേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒമ്പത് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്തവർ നിലവിൽ 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Read in English: Palghar lynching: Over 100 arrested, 9 minors detained

Mob Lynching

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: