ഗാസ: പോയ മാസം സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു ഐദ് അബു എന്ന യുവാവ്. പലസ്തീന് പോരാട്ടത്തിന്റെ പ്രതീകമായാണ് രാജ്യത്തിന്റെ പതാകയുമേന്തി ഇസ്രായേല്‍ പട്ടാളത്തിനെതിരെ പോരാടുന്ന അബുവിന്റെ ചിത്രത്തെ ലോകം വാഴ്ത്തിയത്.
ഒരു കൈയ്യില്‍ പതാകയും മറു കൈയ്യില്‍ കവണയുമായി ഷര്‍ട്ടിടാതെ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യത്തിനെതിരെ പ്രതിഷേധിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
എന്നാല്‍ പലസ്തീന്റെ പോരാട്ട വീഥിയില്‍ അബുവും വെടിയേറ്റ് വീണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന ഇരുപതുകാരന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു ആദ്യം. പിന്നാലെ വെടിയേറ്റെന്ന് സ്ഥിരീകരിച്ച് വാര്‍ത്തകളും വന്നു.
റഷ്യ ടുഡെയും അബുവിന് വെടിയേറ്റെന്ന വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ വെടിയേറ്റ് വീണിട്ടും അബുവിന്റെ പോരാട്ട വീര്യത്തിന് പോറല്‍ പോലും ഏറ്റിരുന്നില്ല. വെടിയേറ്റ് സ്ട്രെച്ചറില്‍ കിടക്കുമ്പോഴും അവന്റെ കൈയ്യില്‍ ഫലസ്തീന്റെ പതാകയുണ്ടായിരുന്നു.
അബുവിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇസ്രായേലിന്റെ സ്നൈപ്പര്‍ വെടിവയ്പ്പിലാണ് അബുവടക്കമുള്ളവര്ക്ക് പരിക്കേറ്റതെന്നാണ് വ്യക്തമാകുന്നത്.
Today, the #Israeli forces injured Aed Abu Amro who became an icon of the #Palestinian freedom after a photo of him protesting and raising the Palestinian flag went viral. His photo was actually compared to the iconic French Revolution painting. pic.twitter.com/4leAikUd2c
— We Are Not Numbers #Gaza (@WeAreNotNumbers) November 5, 2018
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook