scorecardresearch

ഒമാൻ തീരത്ത് എണ്ണക്കപ്പലിനു നേരെ ആക്രമണം? നാലു പേർക്ക് പരിക്ക്; ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെ ഒഴിപ്പിച്ചു

മുസന്ദമിലെ ഖസബ് പോർട്ടിന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിനു നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം

മുസന്ദമിലെ ഖസബ് പോർട്ടിന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിനു നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം

author-image
WebDesk
New Update
Ship Attacked

ചിത്രം: എക്സ്

ഡൽഹി: ഹോർമുസ് കടലിടുക്കിനു സമീപം ഒമാന്റെ നിയന്ത്രണത്തിലുള്ള മുസന്ദം ഉപദ്വീപിന് സമീപം എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. പലാവു പതാകയുള്ള സ്കൈലൈറ്റ് എന്ന കപ്പലിനുനേരയാണ് ആക്രമണം ഉണ്ടായത്. സംഭവത്തെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരും 5 ഇറാൻ പൗരന്മാരും ഉൾപ്പെടെ 20 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.

Advertisment

മുസന്ദമിലെ ഖസബ് പോർട്ടിന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിനു നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. നേരത്തെ ഒമാനിലെ ദുഖ്‌മിലെ വാണിജ്യ തുറമുഖത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. സംഭവത്തിൽ ഒരു പ്രവാസി തൊഴിലാളിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

Also Read: ഖമനയിക്ക് താത്കാലിക പിൻഗാമി; ആയത്തുള്ള അറാഫി ഇറാന്റെ പരമോന്നത നേതാവാകും

Advertisment

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തിന് പിന്നാലെ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമായാണ് സംഭവത്തെ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളായി ഗൾഫ് മേഖലയിൽ സംഘർഷം അതിരൂക്ഷമാണ്.

Also Read: ഖമനയിയുടെ മരണം; പാക്കിസ്ഥാനിൽ യുഎസ് കോൺസുലേറ്റിനു നേരെ പ്രതിഷേധം; ആറു പേർ കൊല്ലപ്പെട്ടു

അതേസമയം, ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്ന്, രാജ്യത്തെ മുതിർന്ന പുരോഹിതനും ഖമനയിയുടെ അടുത്ത അനുയായിയുമായ ആയത്തുള്ള അലിറേസ അറാഫിയെ താത്കാലികമായി പരമോന്നത നേതാവായി നിയോഗിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഭരണഘടനാപരമായ ചുമതലകൾ നിർവ്വഹിക്കുന്നതിനാണ് അറാഫിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 

Read More: ഇറാൻ പരമോന്നത നേതാവിന്റെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ട്രംപ്; ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ്

Iran Oman Attack Ship

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: