scorecardresearch

പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജനെ സ്കൂളിൽ നിന്നു പിരിച്ചുവിട്ട് ഉത്തരവിറക്കി

ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് സ്കൂൾ മാനേജർ പുറപ്പെടുവിച്ചു

ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് സ്കൂൾ മാനേജർ പുറപ്പെടുവിച്ചു

author-image
WebDesk
New Update
Padmarajan

ഫയൽ ഫൊട്ടോ

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് പത്മരാജനെ പുറത്താക്കിയത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് സ്കൂൾ മാനേജർ പുറപ്പെടുവിച്ചു.

Advertisment

നേരത്തെ പത്മരാജനെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയിരുന്നു. തലശ്ശേരി അതിവേഗ പോക്‌സോ കോടതിയാണ് കഴിഞ്ഞയാഴ്ച പത്മരാജന് ശിക്ഷ വിധിച്ചത്.  40 വർഷം തടവ് ശിക്ഷയാണ് പോക്‌സോ കുറ്റങ്ങളിൽ വിധിച്ചത്.

Also Read: പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് മരണം വരെ ജീവപര്യന്തം

10 വയസുകാരിയെ 2020 മാർച്ച് 17 ന് പീഡിപ്പിച്ചുവെന്നാണ് പത്മരാജനെതിരായ കുറ്റം. പത്മരാജൻ പാലത്തായി സ്‌കൂളിലെ അധ്യാപകനായിരുന്നു. സ്‌കൂളിലെ ശൗചാലയത്തിൽ വെച്ചാണ് പത്മരാജൻ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത് എന്നാണ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. 

Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്; ഇടിമിന്നൽ ജാഗ്രത

Advertisment

കുട്ടിയുടെ അമ്മയുടെ പരാതിയിൽ പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പത്മരാജന്റെ ഈ പ്രവർത്തനത്തെ വിദ്യാർത്ഥിയുടെ വിശ്വാസത്തെ ദുരുപയോഗപ്പെടുത്തി നടത്തിയ ഗുരുതര ലൈംഗികാക്രമണം എന്നാണ് കോടതി നിർവചിച്ചത്. പ്രതിക്കെതിരെയുള്ള പ്രധാന തെളിവുകൾ വൈദ്യവൈദ്യപരിശോധന, കുട്ടിയുടെ സ്റ്റേറ്റ്‌മെന്റ്, സാക്ഷിപരാമർശങ്ങൾ എന്നിവയാണ്.

Also Read: ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ പാസ്പോർട്ട് പിടിച്ചെടുത്ത് എസ്ഐടി; വിദേശ യാത്രകൾ അന്വേഷിക്കും

കേസിൽ അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്‌സോ വകുപ്പ് ചുമത്താത്തതും ഉൾപ്പെടെ, കോസ് രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയത്.

Read More: പി.വി അൻവറിന്റെ വീട്ടിലെ ഇ.ഡി റെയ്ഡ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും

Bjp Pocso Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: